For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്

|

കണ്ണ്, പല്ല്, ദഹനവ്യവസ്ഥ തുടങ്ങിയ അവയവങ്ങള്‍ക്ക് ക്യാരറ്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് നാമെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കാരറ്റ് ഗുണം ചെയ്യുമെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. കരോട്ടിനോയിഡുകള്‍ എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും രോഗങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനായ വിറ്റാമിന്‍ എ ധാരാളമായി ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എയും വിവിധ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Most read: കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യംMost read: കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യം

നമ്മുടെ ശീലങ്ങള്‍, മോശം ശുചിത്വം, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവ കാരണം നമ്മുടെ ചര്‍മ്മം നിരന്തരം സമ്മര്‍ദ്ദത്തിലാകുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവ കാരണം ചര്‍മ്മം ഇരുണ്ടതായിത്തീരുന്നു. ഇതിന് പിന്നിലെ കാരണം പ്രധാനമായും അള്‍ട്രാവയലറ്റ് രശ്മികള്‍ തട്ടുന്നതാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നല്‍കി നിങ്ങളുടെ ചര്‍മ്മത്തിന് മിനുസവും തിളക്കവും വെളുപ്പും നല്‍കാന്‍ കാരറ്റ് സഹായിക്കും. കുറ്റമറ്റ ചര്‍മ്മത്തിന് കാരറ്റ് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

വരണ്ട ചര്‍മ്മത്തിന് കാരറ്റ് ഫേസ് പാക്ക്

വരണ്ട ചര്‍മ്മത്തിന് കാരറ്റ് ഫേസ് പാക്ക്

തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ ക്യാരറ്റ് ഫേസ്മാസ്‌ക്കായി ഉപയോഗിക്കാം. കാരറ്റ് ജ്യൂസ് 1 ടീസ്പൂണ്‍, തേന്‍ 1 ടീസ്പൂണ്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ വിരല്‍ത്തുമ്പ് ഉപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 15 മിനിറ്റ് വിടുക. ശേഷം വെള്ളത്തില്‍ കഴുകി കളയുക. വെള്ളം ഒന്നുകില്‍ തണുത്തതോ ഇളംചൂടുള്ളതോ ആകാം. മികച്ച ഫലങ്ങള്‍ക്കായി ഈ ഫേസ്മാസ്‌ക് ആഴ്ചയില്‍ മൂന്ന് തവണ പ്രയോഗിക്കാവുന്നതാണ്.

മുഖക്കുരു നീക്കാന്‍

മുഖക്കുരു നീക്കാന്‍

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ മുഖക്കുരു, ചുണങ്ങ്, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നല്‍കുന്നു. ഇനിപ്പറയുന്ന ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫെയിസ് മാസ്‌ക് പ്രയോഗിക്കാവുന്നതാണ്. കാരറ്റ് ജ്യൂസ് 2 ടീസ്പൂണ്‍, തേന്‍ 1 ടീസ്പൂണ്‍, കറുവപ്പട്ട പൊടി അര ടീസ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കാരറ്റ് ജ്യൂസ് ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഇതിലേക്ക് കറുവപ്പട്ട പൊടി ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തി ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം.

Most read:ചര്‍മ്മം ഏതെന്ന് അറിഞ്ഞ് ഫെയ്‌സ് വാഷ് ഉപയോഗിച്ചാല്‍ മുഖം സുരക്ഷിതംMost read:ചര്‍മ്മം ഏതെന്ന് അറിഞ്ഞ് ഫെയ്‌സ് വാഷ് ഉപയോഗിച്ചാല്‍ മുഖം സുരക്ഷിതം

ആന്റി ഏജിംഗ് ഗുണങ്ങള്‍ക്ക്

ആന്റി ഏജിംഗ് ഗുണങ്ങള്‍ക്ക്

നമ്മുടെ ശരീരത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കൊളാജന്‍ ഒരു തരം പ്രോട്ടീനാണ്, ഇത് നമ്മുടെ ചര്‍മ്മത്തെ ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാനും പ്രായമാകല്‍ പ്രക്രിയയെ നിയന്ത്രിക്കാനും സഹായിക്കുന്നു. കാരറ്റ് ഉപയോഗിച്ച് ഒരു ആന്റി ഏജിംഗ് മാസ്‌ക് ഉണ്ടാക്കുന്ന പ്രക്രിയ ഇപ്രകാരമാണ്. കാരറ്റ് ജ്യൂസ് 2 ടീസ്പൂണ്‍, പഴം, മുട്ടയുടെ വെള്ള, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ക്കുക. മിനുസമാര്‍ന്ന പേസ്റ്റാകുന്നതുവരെ നന്നായി ഇളക്കുക. ഈ ഫേസ് പാക്ക് വൃത്താകൃതിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഈ ഫേസ്മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്.

മികച്ച ചര്‍മ്മത്തിന്

മികച്ച ചര്‍മ്മത്തിന്

ചര്‍മ്മത്തിന് എക്‌സ്‌ഫോളിയേഷനായി ഒരു കാരറ്റ് മാസ്‌ക് തയാറാക്കാം. കാരറ്റ് പേസ്റ്റ്, 1 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ കടല മാവ്, 3 നുള്ള് മഞ്ഞള്‍ പൊടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ കാരറ്റ് പേസ്റ്റ് എടുക്കുക. തൈര്, കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും കൈകളിലും പുരട്ടുക. 15 മുതല്‍ 20 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട ശേഷംശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക. ഈ പായ്ക്ക് ചര്‍മ്മത്തിന്റെ പുറംഭാഗത്തെ മൃതകോശങ്ങളെ നീക്കം ചെയ്യും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് പ്രയോഗിക്കാവുന്നതാണ്.

Most read:ചൂട് കൂടിയാല്‍ ചുണ്ടിനും പണികിട്ടും, വിണ്ടുകീറി പൊട്ടുന്നതിന് പ്രതിവിധിMost read:ചൂട് കൂടിയാല്‍ ചുണ്ടിനും പണികിട്ടും, വിണ്ടുകീറി പൊട്ടുന്നതിന് പ്രതിവിധി

പാടുകള്‍ നീക്കം ചെയ്യുന്നതിന്

പാടുകള്‍ നീക്കം ചെയ്യുന്നതിന്

ഈ ഫേസ് പാക്ക് ക്യാരറ്റിന്റെയും പപ്പായയുടെയും മിശ്രിതമാണ്. ഇവ രണ്ടും നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. 1 ടീസ്പൂണ്‍ കാരറ്റ് പേസ്റ്റ്, 1 ടീസ്പൂണ്‍ പപ്പായ പേസ്റ്റ്, 1 ടീസ്പൂണ്‍ പാല്‍ എന്നിവ എടുക്കുക. കാരറ്റും പപ്പായ പേസ്റ്റും നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇത് പ്രയോഗിക്കുക. ദിവസവും ക്യാരറ്റ് കഴിക്കുകയോ കാരറ്റ് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ചര്‍മ്മത്തിലെ പാടുകള്‍ നീക്കാനുള്ള ഫലപ്രദമായ ചികിത്സയാണ്.

ചര്‍മ്മത്തിന് മോയ്‌സ്ചറൈസിങ് ഗുണങ്ങള്‍ക്ക്

ചര്‍മ്മത്തിന് മോയ്‌സ്ചറൈസിങ് ഗുണങ്ങള്‍ക്ക്

കാരറ്റ് അടിസ്ഥാനമാക്കിയുള്ള മോയ്സ്ചുറൈസര്‍ നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും വായുവിലെ ദോഷകരമായ മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇത് അള്‍ട്രാവയലറ്റ് രശ്മികളെയും ചെറുക്കുന്നു. 2 ടീസ്പൂണ്‍ കാരറ്റ് ജ്യൂസ്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പാല്‍ ക്രീം, കുറച്ച് തുള്ളി ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. കാരറ്റ് ഒരു മിനുസമാര്‍ന്ന പേസ്റ്റ് ആക്കി ഒരു പാത്രത്തില്‍ വയ്ക്കുക. ഇതില്‍ തേന്‍, പാല്‍ ക്രീം, ഒലിവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഒരു സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. മുഖം കഴുകി ഈ ക്യാരറ്റ് മാസ്‌ക് പുരട്ടുക. 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക

English summary

Home Remedies Using Carrot Juice For Skin Whitening in Malayalam

Let’s find out the benefits and some home remedies of carrot for a flawless skin.
Story first published: Saturday, March 19, 2022, 12:55 [IST]
X
Desktop Bottom Promotion