For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്പിരിനും ഇഞ്ചിയിലെ ചുണ്ണാമ്പും അരിമ്പാറ കളയും

ആസ്പിരിനും ഇഞ്ചിയിലെ ചുണ്ണാമ്പും അരിമ്പാറ കളയും

|

കാണുന്നവര്‍ക്കും ഉള്ളവര്‍ക്കും അറപ്പും വെറുപ്പും തോന്നുന്ന ചര്‍മ പ്രശ്‌നമാണ് അരിമ്പാറ. തൊലിപ്പുറത്തുള്ള വളര്‍ച്ചയാണ് ഇവ. ഇതിനു കാരണം ഹ്യുമണ്‍ പാപ്പിലോ വൈറസ് എന്നി പ്രത്യേകയിനം വൈറസുകളാണ്.

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നത് പൊതുവേ അരിമ്പാറയ്ക്കുള്ള കാരണമായി പറയാറുണ്ട്. ഇത് വൈറസ് ബാധയ്ക്കു കാരണമാകും. വൈറസുകള്‍ മറ്റിടങ്ങളിലേയ്ക്കു പടരുന്നതിനും ഇതു കാരണമാകും. ഇതു കൂടുതല്‍ അരിമ്പാറകളുണ്ടാക്കും.

ഇവ നീക്കാന്‍ വഴികളന്വേഷിയ്ക്കുന്നവരാണ് പലരും.ഇതിനു പലരേയും സഹായിക്കുന്നത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്.വേദനാസംഹാരിയായി ഉപയോഗിയ്ക്കുന്ന ആസ്പിരിന്‍ ഗുളിക ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി ഉപയോഗിയ്ക്കാറുണ്ട്. ഇതുപോലെ വൈറ്റമിന്‍ സി ഗുളികകളും പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്.

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക പ്രത്യേകമായി ഉപയോഗിയ്ക്കുന്നത് നല്ല ഫലം നല്‍കുന്ന ഒന്നാണ്. ഈ ഗുളിക വെള്ളമുപയോഗിച്ചു ചാലിയ്ക്കുക. ഇത് അരിമ്പാറയക്കു മുകളില്‍ പുരട്ടാം. ഇത് അടുപ്പിച്ച് ദിവസവും രണ്ടുമൂന്നുതവണ വീതം പല ദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യുക. അരിമ്പാറ നീക്കാന്‍ ഇത് ഏറെ നല്ലതാണ്.ഇത് അല്‍പദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും. ദോഷങ്ങള്‍ ഇല്ലതാനും.ഇതിലെ സാലിസൈക്ലിക് ആസിഡാണ് ഇൗ ഗുണം നല്‍കുന്നത്. ഇത് വൈറല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച ചര്‍മത്തെ തന്നെ നീക്കുന്നു.

വൈറ്റമിന്‍ സി ഗുളിക

വൈറ്റമിന്‍ സി ഗുളിക

വൈറ്റമിന്‍ സി ഗുളികയും അരിമ്പാറ നീക്കാനുളള നല്ലൊരു വഴിയാണ്. വൈറ്റമിന്‍ സി ഗുളിക വെള്ളവുമായി കലര്‍ത്തി അരിമ്പാറയ്ക്കു മുകളില്‍ കട്ടിയുള്ള പേസ്റ്റാക്കിപുരട്ടുക. ഇത് പ്ലാസ്റ്റര്‍ വച്ച് ഒട്ടിയ്ക്കാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ എടുത്തു മാറ്റാം.ഇതിലെ ആസ്‌കോര്‍ബിക് ആസിഡാണ് ഇൗ ഗുണം നല്‍കുന്നത്. ഇത് വൈറസിനെ കൊന്നു കളയുകയാണ് ചെയ്യുന്നത്. ഇത് അല്‍പദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യുക.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ഗുളികകളും ഇതിനുളള നല്ലൊന്നാന്തരം പരിഹാരമാണ്. വൈറ്റമിന്‍ ഇ ഗുളിക വാങ്ങുവാന്‍ ലഭിയ്ക്കും. ഈ ഗുളിക പൊട്ടിച്ച് ഇതിനുള്ളിലെ ദ്രാവകം അരിമ്പാറയ്ക്കു മുകൡ പുരട്ടി ബാന്‍ഡേഡ് ഒട്ടിയ്ക്കുക. ഇതു രാത്രി ചെയ്ത് രാവിലെ പൊളിച്ചു കളയാം. ഇത് അല്‍പദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

വൈറ്റമിന്‍ ഇ അടങ്ങിയ കറ്റാര്‍വാഴയും ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ മാലിക് ആസിഡും ഈ ഗുണം നല്‍കുന്നുണ്ട്.

ഇതിന്റെ ഫ്രഷ് ഇലയിലെ ജെല്‍ അല്‍പനേരം അരിമ്പാറയ്ക്കു മുകളില്‍ വച്ചു മസാജ് ചെയ്യുന്നതു ഗുണം ചെയ്യും. ഇത് അല്‍പദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

വൈറ്റമിന്‍ ഇ അടങ്ങിയ കറ്റാര്‍വാഴയും ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ മാലിക് ആസിഡും ഈ ഗുണം നല്‍കുന്നുണ്ട്.

ഇതിന്റെ ഫ്രഷ് ഇലയിലെ ജെല്‍ അല്‍പനേരം അരിമ്പാറയ്ക്കു മുകളില്‍ വച്ചു മസാജ് ചെയ്യുന്നതു ഗുണം ചെയ്യും. ഇത് അല്‍പദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യാം.

വെളുത്തുള്ളിയും നാരങ്ങയും

വെളുത്തുള്ളിയും നാരങ്ങയും

വെളുത്തുള്ളിയും നാരങ്ങയും നല്ല പരിഹാരങ്ങളാണ്. ഇവ അടുപ്പിച്ചു ചെയ്യുമ്പോള്‍ ഗുണം കൂടും. വെളുത്തുള്ളിയിലെ അലിസിനും നാരങ്ങയിലെ വൈറ്റമിന്‍ സിയുമാണ് ഗുണകരമാകുന്നത്.

ഒരല്ലി വെളുത്തുള്ളിനല്ലപോലെ ചതച്ചരക്കുക, പകുതി ഇതു പകുതി ചെറുനാരങ്ങയുടെ നീരില്‍ കലര്‍ത്താഇത് ഇളക്കി അരിമ്പാറയുള്ളിടത്തു പുരട്ടി ടേപ്പ് കൊണ്ടു ചുറ്റി വയ്ക്കുകഇത് രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കണം. രാവിലെ ഇതു നീക്കി വെള്ളം കൊണ്ടു വൃത്തിയായി കഴുകി ഉണക്കണം.

ഉരുളക്കിഴങ്ങു നീര്

ഉരുളക്കിഴങ്ങു നീര്

ഇഞ്ചിയ്ക്കും വൈറസ്, ബാക്ടീരികളെ തടയാന്‍ കഴിയും. ഇതില്‍ അല്‍പം ചുണ്ണാമ്പൂ കൂടി കലര്‍ത്തി ഇതിനു മുകളില്‍ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച്‌ ഇത്‌ ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്‌ക്കു മുകളില്‍ കുറേ നേരം ഉരസുന്നതും ഗുണം ചെയ്യും.

ഉരുളക്കിഴങ്ങു നീര് പുരട്ടുന്നതും നല്ലതാണ്. ഉരുളക്കിഴങ്ങു നീര് അടുപ്പിച്ചു പുരട്ടണം.അരിമ്പാറയ്ക്കു മുകളിലായി ഉരുളക്കിഴങ്ങിന്റെ ചെറിയ കഷ്ണം വച്ചു ബാന്റേഡ് ഒട്ടിച്ച ശേഷം അല്‍പം കഴിയുമ്പോള്‍ വലിച്ചെടുക്കുക.

English summary

Home Remedies Using Aspirin And Ginger For Warts

Home Remedies Using Aspirin And Ginger For Warts, Read more to know about,
X
Desktop Bottom Promotion