For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ മൊരിഞ്ഞ ചർമ്മത്തിന് നിമിഷ പരിഹാരം

|

കൈകാലുകളിലെ വരണ്ടതും പൊളിഞ്ഞു ഇളകുന്നതുമായ ചർമ്മം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?എന്നാൽ നിങ്ങളുടെ ചർമ്മത്തിലെ പ്രശനങ്ങൾ പരിഹരിക്കാനുള്ള മാർഗമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ പ്രിയപ്പെട്ട ചെരുപ്പും പ്രിന്റുള്ള പാവാടയും അണിഞ്ഞു ബീച്ചിൽ പാറിനടക്കാൻ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും ജീൻസും ഷൂവുമിട്ട് പോകേണ്ടി വരും.

Most read:വെണ്ണയില്‍ ഉപ്പ് മിക്സ് ചെയ്ത് 5 മിനിട്ട് തേക്കൂMost read:വെണ്ണയില്‍ ഉപ്പ് മിക്സ് ചെയ്ത് 5 മിനിട്ട് തേക്കൂ

നിങ്ങളുടെ കൈ കാലുകളിലെ വെളുത്തതും വരണ്ടിളകുന്നതുമായ ചർമ്മം ഇതിൽ നിന്നെല്ലാം നിങ്ങളെ പിന്തിരിപ്പിക്കും. നിങ്ങളുടെ ചർമ്മത്തിന് മുകളിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങളാണ് ഈ വരണ്ട ചർമ്മം.ഇത് വളരെക്കാലം നിലനിൽക്കില്ല.വളരെ ലളിതവും എളുപ്പവുമായ മാർഗത്തിലൂടെ കൈകാലുകളിലെ മൃതകോശങ്ങളെ എങ്ങനെ നീക്കം ചെയ്യാമെന്ന് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെർജിൻ വെളിച്ചെണ്ണ

ചെയ്യേണ്ടത്

നിങ്ങളുടെ കാലിൽ കുറച്ചു വെളിച്ചെണ്ണ നന്നായി മസാജ് ചെയ്യുക.രാത്രി മുഴുവൻ അങ്ങനെ വിടുക.ചർമ്മം ഇതിനെ വലിച്ചെടുക്കും. വെളിച്ചെണ്ണയ്ക്ക് പകരം ബേബി ഓയിലോ,ഒലിവ് എണ്ണയോ ഉപയോഗിക്കാവുന്നതാണ്.ഏതാനും തുള്ളി ടീ ട്രീ ഓയിൽ ഇവയിൽ ചേർത്ത് ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. വെളിച്ചെണ്ണ ചർമ്മം മിനുസമാക്കാനും ഈർപ്പം നിലനിർത്താനും മികച്ച ഒന്നാണ്.ഏതാനും തവണ ഉപയോഗിക്കുമ്പോൾ തന്നെ ഇത് ചർമ്മത്തിലെ വരൾച്ചയും വിള്ളലും അകറ്റും.

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരി

1/ 2 കപ്പ് ആപ്പിൾ സിഡാർ വിനാഗിരി , ഒരു ബക്കറ്റ് ചൂടുവെള്ളം

ചെയ്യേണ്ടത് -

ബക്കറ്റിലെ വെള്ളത്തിൽ വിനാഗിരി ഒഴിച്ച് യോജിപ്പിച്ച ശേഷം 15 -30 മിനിറ്റ് നിങ്ങളുടെ കാല് മുക്കി വയ്ക്കുക.അതിനു ശേഷം കാല് മാറ്റി കൈ ഉപയോഗിച്ച് ഉരസി വരണ്ട ചർമ്മത്തെ നീക്കുക.സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം മോയിസ്ച്യുറൈസർ പുരട്ടുക. ആപ്പിൾ സിഡാർ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ചർമ്മത്തിലെ വരണ്ട ചർമ്മത്തിന് കാരണമാകുന്ന മൃതകോശങ്ങളെ അകറ്റുന്നു.ആപ്പിൾ സിഡാർ വിനെഗർ ചർമ്മത്തിന്റെ പി എച് നിലനിർത്തുന്നതിനും ദീർഘനാളിലേക്ക് വരൾച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ -പഞ്ചസാര സ്‌ക്രബ്

വെളിച്ചെണ്ണ -പഞ്ചസാര സ്‌ക്രബ്

1/ 4 ബ്രൗൺ ഷുഗർ

4 -5 സ്പൂൺ വെളിച്ചെണ്ണ

ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിൽ (നാരങ്ങാ,പെപ്പർ മിന്റ് ,ടീ ട്രീ ഓയിൽ )

ചെയ്യേണ്ടത്

ഒരു ബൗളിൽ എല്ലാ ചേരുവകളും യോജിപ്പിക്കുക.നിങ്ങളുടെ കാലിൽ പുരട്ടിയ ശേഷം വൃത്താകൃതിയിൽ ഏതാനും നിമിഷം സ്‌ക്രബ് ചെയ്യുക.അതിനു ശേഷം ചെറു ചൂട് വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. ബ്രൗൺ ഷുഗറിന് ചർമ്മത്തിലെ മൃതകോശങ്ങളെ എളുപ്പത്തിൽ നീക്കാനുള്ള കഴിവുണ്ട്.കൂടാതെ ഇത് ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും.വെളിച്ചെണ്ണ ഒരു മോയിസ്ച്യുറൈസർ ആയി പ്രവർത്തിക്കുകയും വരൾച്ച മാറ്റി കോശങ്ങൾക്ക് എസ്സെൻഷ്യൽ ഫാറ്റി ആസിഡ് നൽകുകയും ചെയ്യുന്നു.

ലിസ്റ്ററിനും വിനാഗിരിയും

ലിസ്റ്ററിനും വിനാഗിരിയും

1/ 2 കപ്പ് ലിസ്റ്ററിൻ

1/ 2 കപ്പ് വെള്ള വിനാഗിരി

ചൂട് വെള്ളം കുതിർത്തു വയ്ക്കാൻ ഒരു ടബ്ബ്

പ്യൂമിസ് സ്റ്റോൺ

ചെയ്യേണ്ടത്

ഒരു ടബ്ബിലേക്ക് വിനാഗിരിയും ലിസ്റ്റെറിനും യോജിപ്പിക്കുക.അതിൽ ആവശ്യത്തിന് ചൂട് വെള്ളവും ചേർത്ത് പ്രശ്‌നമുള്ള ഭാഗം മൂടി വയ്ക്കുക.നിങ്ങളുടെ കാല് 15 -20 മിനിറ്റ് കുതിർത്തു വയ്ക്കുക.കാല് പുറത്തെടുത്തു പ്യൂമിങ് സ്റ്റോൺ ഉപയോഗിച്ച് ഉരസി വൃത്തിയാക്കിയ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. വിനാഗിരി ചർമ്മത്തിന്റെ പി എച് ബാലൻസ് പുനഃസ്ഥാപിക്കുകയും മൃതകോശങ്ങളെ നീക്കി ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.ലിസ്റ്ററിൻ ഒരു ആന്റി സെപ്റ്റിക് ഏജന്റായി പ്രവർത്തിക്കുകയും വരൾച്ച മൂലമുണ്ടാകുന്ന ചൊറിച്ചിൽ അകറ്റുകയും ചെയ്യുന്നു.

ലിസ്റ്ററിനും എപ്സം സാൾട്ടും

ലിസ്റ്ററിനും എപ്സം സാൾട്ടും

1 കപ്പ് ലിസ്റ്ററിൻ

1/ 2 കപ്പ് എപ്സം സാൾട്ട്

1 ടേബിൾ സ്പൂൺ നാരങ്ങാനീര്

ഒരു ടബ്ബ് അല്ലെങ്കിൽ ഒരു ബക്കറ്റ് ചൂട് വെള്ളം

ചൂട് വെള്ളത്തിലേക്ക് എല്ലാ ചേരുവകളും യോജിപ്പിക്കുക.ഇതിലേക്ക് കാല് 15 മിനിറ്റ് മുക്കി വയ്ക്കുക.കുതിർന്ന മൃതകോശങ്ങളെ ഉരസി ചർമ്മത്തെ വെള്ളം ഉപയോഗിച്ച് കഴുകുക. ലിസ്റ്ററിൻ അണുനാശിനിയായും ചൊറിച്ചിൽ അകറ്റാനും സഹായിക്കുന്നു.എപ്സം സാൾട്ടിൽ കാൽ കുതിർത്തു വയ്ക്കുമ്പോൾ ചർമ്മത്തിലെ വിഷാംശം അകറ്റി പേശികളെ റിലാക്സ് ചെയ്യിക്കുന്നു.

 തേൻ

തേൻ

തേൻ കാലിൽ പുരട്ടി ഏതാനും നിമിഷം മസാജ് ചെയ്ത ശേഷം 10 മിനിറ്റ് വച്ചിരിക്കുക.അതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. തേനിന് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്. കൂടാതെ വരണ്ട ചർമ്മത്തിനാവശ്യമായ പോഷകങ്ങൾ നൽകാനും സാധിക്കും.ഇത് ആന്റി ഓക്സിഡന്റ് ആയും ചർമ്മത്തെ പുനർജീവിപ്പിക്കുന്ന ഒരു ഘടകമായും പ്രവർത്തിക്കുന്നു.

ബേക്കിങ് സോഡ

ബേക്കിങ് സോഡ

ആവശ്യമുള്ളവ

1 കപ്പ് ബേക്കിങ് സോഡാ

ഒരു ടബ്ബ് ചൂട് വെള്ളം

പ്യൂമിസ് സ്റ്റോൺ

ടബിലെ ചൂട് വെള്ളത്തിൽ ബേക്കിങ് സോഡാ ചേർത്തശേഷം 20 മിനിറ്റ് കാല് മുക്കി വയ്ക്കുക. കാല് മാറ്റിയ ശേഷം പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് ഉരസുക. എല്ലാ മൃതകോശങ്ങളും നന്നായി കഴുകിക്കളയുക. ഈ ലേഖനത്തിലെ മറ്റു പ്രതിവിധികളെപ്പോലെ തന്നെ ബേക്കിങ് സോഡയും മൃതകോശങ്ങളെ അകറ്റാൻ മികച്ച ഒന്നാണ്.ഇത് ചർമ്മത്തെ മൃദുവാക്കുന്നു.ഒപ്പം നല്ലൊരു ആന്റി ഇൻഫ്ളമേറ്ററിയുമാണ്.

 വാസ്‌ലിൻ

വാസ്‌ലിൻ

വാസ്‌ലിൻ

സോക്സ്

ചെയ്യേണ്ടത്

കാല് നന്നായി കഴുകി ഉണക്കുക. വാസ്‌ലിൻ നന്നായി പുരട്ടി മസാജ് ചെയ്യുക. പെട്രോളിയം ജെല്ലി ആഗീരണം ചെയ്യാൻ വയ്ക്കുക. രാത്രി മുഴുവൻ സോക്സ് ധരിക്കുക. വാസ്‌ലിനിലെ പെട്രോളിയം ജെല്ലി ചർമ്മത്തിലെ വരൾച്ച മാറ്റി ഈർപ്പം നിലനിർത്തുന്നു. ഇത് ചർമ്മത്തെ എളുപ്പത്തിൽ മൃദുവാക്കുന്നു.

നാരങ്ങാനീര്

നാരങ്ങാനീര്

1 നാരങ്ങ

1-2സ്പൂൺ പഞ്ചസാര

ചെയ്യേണ്ടത്

നാരങ്ങാനീരും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇത് പുരട്ടി 2-3 മിനിറ്റ് സ്ക്രബ് ചെയ്തു 5 മിനിട്ടിന് ശേഷം കഴുകിക്കളയുക. നാരങ്ങാനീര് മൃതകോശങ്ങളെ അകറ്റുകയും ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകുന്നു. പഞ്ചസാരയുടെ പരുക്കൻ സ്വഭാവം മൃതകോശങ്ങളെ അകറ്റുന്നു.

English summary

Home Remedies to Remove Dry Skin from Your Leg And Feet

Here in this article we are discussing about the natural remedies to remove dry skin from your leg and feet. Read on.
X
Desktop Bottom Promotion