For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലിരുന്ന് നേടാം പുരുഷന്‍മാര്‍ക്കും മുഖകാന്തി

|

സൗന്ദര്യ സംരക്ഷണത്തില്‍ സ്ത്രീകള്‍ കാണിക്കുന്ന ഊര്‍ജ്ജം പുരുഷന്‍മാരില്‍ ഇല്ലായെന്നത് വസ്തുതയാണ്. എങ്കിലും ഇന്നത്തെ കാലത്ത് യുവാക്കള്‍ അവരുടെ ചര്‍മ്മസംരക്ഷണത്തിന് മുന്‍പില്ലാത്ത പോലെ പരിചരണം നല്‍കിവരുന്നു എന്നതും ഒളിച്ചുവയ്ക്കാനാവാത്ത വസ്തുതയാണ്. ഇന്നത്തെ പുരുഷന്മാര്‍ ചമയത്തിനും ചര്‍മ്മസംരക്ഷണത്തിനും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ പുരുഷന്മാരുടെ സൗന്ദര്യ ആവശ്യങ്ങളും വര്‍ദ്ധിച്ചു. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താടിയുടെ വളര്‍ച്ചയും ബൈക്ക് ഓടിക്കുന്നത് പോലുള്ള മറ്റ് കാരണങ്ങളും കാരണം പുരുഷന്മാരുടെ ചര്‍മ്മം കൂടുതല്‍ മങ്ങിയതായിരിക്കും.

Most read: ചര്‍മ്മം മിനുസമാര്‍ന്നതാക്കാം.. ഈ വഴികളിലൂടെMost read: ചര്‍മ്മം മിനുസമാര്‍ന്നതാക്കാം.. ഈ വഴികളിലൂടെ

പൊടി, മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മുഖക്കുരു, ടാനിംഗ് എന്നിവ പോലുള്ള പല ഘടകങ്ങളും ചര്‍മ്മത്തെ മങ്ങിയതും ഇരുണ്ടതുമാക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും ഈ ഉല്‍പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ ഉള്ളതിനാല്‍ എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. അതിനാല്‍, രാസവസ്തുക്കള്‍ നിറഞ്ഞ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ക്ക് പകരമായി നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത മികച്ച വീട്ടുവൈദ്യങ്ങളില്‍ ചിലത് നമുക്കു നോക്കാം.

നാരങ്ങയും തേനും

നാരങ്ങയും തേനും

പ്രകൃതിദത്ത ശുദ്ധീകരണ വസ്തുവായ നാരങ്ങ മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ ഫെയ്‌സ് വാഷിന് പകരം നാരങ്ങാ നീര് ഉപയോഗിക്കാം. ബ്ലീച്ച് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തെ പുതുമയുള്ളതും മനോഹരവുമാക്കുന്നു. നാരങ്ങാ നീര്, തേന്‍ എന്നിവ തുല്യമായി കലര്‍ത്തി മുഖം കഴുകാവുന്നതുമാണ്. തേന്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. മുഖത്തെ പൊടിയും അഴുക്കും ഒഴിവാക്കാനും തേന്‍ സഹായിക്കുന്നു. മുഖം വൃത്തിയാക്കാന്‍ പൈനാപ്പിള്‍ കഷ്ണവും ഉപയോഗിക്കാം. പൈനാപ്പിള്‍ ഒരു കഷ്ണം മുഖത്ത് തടവുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ചര്‍മ്മം ലഭിക്കുന്നതിന് പതിവായി ഈ രീതി പിന്തുടരുന്നത് ഉത്തമമാണ്.

തേനും കോഫിയും

തേനും കോഫിയും

ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കോഫി, കുറച്ച് തുള്ളി ഒലിവ് ഓയില്‍ എന്നിവ എടുക്കുക. ഈ ചേരുവകള്‍ നന്നായി കലര്‍ത്തി മുഖത്ത് പുരട്ടുക. ഈ മിശ്രിതം ഉപയോഗിച്ച് കുറച്ച് നേരം മുഖം സ്‌ക്രബ് ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഈ മിശ്രിതം നിങ്ങളുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് പുതുമയും മൃദുത്വവും കൈവരുന്നു.

ബദാം, ചന്ദനം, വേപ്പില

ബദാം, ചന്ദനം, വേപ്പില

പേസ്റ്റ് ഉണ്ടാക്കാന്‍ വേപ്പില പൊടിക്കുക. വേപ്പില പേസ്റ്റിലേക്ക് ചന്ദനപ്പൊടി, ബദാംപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. നിങ്ങളുടെ മുഖം തിളക്കമുള്ളതും പുതുമയുള്ളതുമാക്കാന്‍ ഈ രീതി സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസും മഞ്ഞള്‍ പേസ്റ്റും

ഓറഞ്ച് ജ്യൂസും മഞ്ഞള്‍ പേസ്റ്റും

മികച്ച ചര്‍മ്മത്തിന് ഫലപ്രദമായ വീട്ടുവൈദ്യമാണ് ഓറഞ്ച്. വിറ്റാമിന്‍ സി സമ്പുഷ്ടമായ ഈ പഴം ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നു. ചര്‍മ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി കലര്‍ത്തുക. ഈ മിശ്രിതം നന്നായി കലര്‍ത്തി മുഖത്ത് പുരട്ടി 20 മിനിറ്റ് വിടുക. സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. പതിവായി ഈ രീതി പിന്തുടരുക.

പപ്പായ മാസ്‌ക്

പപ്പായ മാസ്‌ക്

ചര്‍മ്മസംരക്ഷകരുടെ പ്രധാന ആയുധമാണ് പപ്പായ. ചര്‍മ്മത്തെ ആരോഗ്യകരവും സുന്ദരവുമാക്കാന്‍ പപ്പായ നമ്മെ സഹായിക്കുന്നു. ചര്‍മ്മത്തിനെ പുറംതള്ളാന്‍ സഹായിക്കുന്ന എന്‍സൈമായ പപ്പൈന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് പച്ച പപ്പായ ഉപയോഗപ്രദമാകുന്നു. ഈ ഫേഷ്യല്‍ മാസ്‌ക് ഉണ്ടാക്കാന്‍ പപ്പായ തൊലി കളഞ്ഞ് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

തക്കാളിയും ഓട്സും

തക്കാളിയും ഓട്സും

തക്കാളിയുടെ ചര്‍മ്മസംരക്ഷണ ഗുണം പ്രസിദ്ധമാണ്. തക്കാളി ജ്യൂസ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ടോണ്‍ വികസിപ്പിക്കുന്നതിനും നിങ്ങളെ സുന്ദരമാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മുഖത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഫേഷ്യല്‍ സ്‌ക്രബ് തക്കാളി ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. തക്കാളി ജ്യൂസ് കുറച്ച് ഓട്സ് ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിന് ചര്‍മ്മത്തെ വ്യക്തമാക്കി മാറ്റിയെടുക്കാനാകും. ഇത് കറുത്ത പാടുകള്‍ മങ്ങാന്‍ സഹായിക്കുന്നു. കറുത്ത ചര്‍മ്മം ലഘൂകരിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന എന്‍സൈമം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. പുരുഷന്‍മാര്‍ക്ക് മുഖം മിനുക്കാന്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ സാധിക്കുന്നു. 15 മിനിറ്റോളം ഇത്തരത്തില്‍ മസാജ് ചെയ്യുക. തുടര്‍ന്ന് ശുദ്ധമായ വെള്ളത്തില്‍ മുഖം വൃത്തിയാക്കുക.

പുറംതള്ളല്‍

പുറംതള്ളല്‍

ചര്‍മ്മത്തിന് നല്ലൊരു പ്രക്രിയയാണ് എക്‌സ്‌ഫോളിയേഷന്‍ അഥവാ പുറംതള്ളല്‍. അടഞ്ഞുപോയ മൃതചര്‍മ്മവും മാലിന്യങ്ങളും നീക്കി ആഴത്തിലുള്ള ചര്‍മ്മ ശുദ്ധീകരണം നടക്കുന്നതാണ് ഈ പ്രക്രിയ. പുരുഷന്മാരുടെ ഉപയോഗത്തിന് മാത്രമായ എണ്ണമറ്റ ഫേഷ്യല്‍ സ്‌ക്രബുകള്‍ വിപണിയില്‍ ലഭ്യമാണ്. സാലിസിലിക് ആസിഡ്, ഫ്രൂട്ട് എന്‍സൈമുകള്‍, സിട്രിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ് എന്നിവ ഉള്‍പ്പെടുന്ന സ്‌ക്രബുകള്‍ നോക്കി വാങ്ങി ഉപയോഗിക്കുക.

സമ്മര്‍ദ്ദം ഒഴിവാക്കുക

സമ്മര്‍ദ്ദം ഒഴിവാക്കുക

സമ്മര്‍ദ്ദം നിങ്ങളുടെ സൗന്ദര്യത്തെയും ബാധിക്കുന്ന ഒന്നാണ്. സമ്മര്‍ദ്ദം ഒഴിവാക്കുക, എല്ലായ്‌പ്പോഴും സന്തോഷവാനായിരിക്കുക. ചര്‍മ്മത്തിന് ഭംഗി പകരാന്‍ ടെന്‍ഷന്‍ അകറ്റേണ്ടത് പ്രധാനമാണ്. ഇത് ചര്‍മ്മത്തെ തളര്‍ത്തുകയും മുഖക്കുരുവിന് ഒരു കാരണമാവുകയും ചെയ്യുന്നു.

ഈര്‍പ്പം നിലനിര്‍ത്തുക

ഈര്‍പ്പം നിലനിര്‍ത്തുക

ചര്‍മ്മം സുന്ദരമായി നില്‍ക്കാന്‍ ഈര്‍പ്പം തട്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിങ്ങളുടെ ചര്‍മ്മത്തെ മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. ഒരു ഐസ് ക്യൂബ് എടുത്ത് ഇടയ്ക്കിടെ ചര്‍മ്മത്തില്‍ തടവുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 2-3 ഐസ് ക്യൂബുകള്‍ വൃത്തിയുള്ള തുണിയില്‍ എടുത്ത് ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ദിവസവും ചര്‍മ്മത്തില്‍ മൃദുവായി തടവുകയും ചെയ്യാം.

English summary

Home Remedies To Get Fair Skin For Men

Here we talking about the home remedies for men to get a fair skin. Read on.
Story first published: Monday, December 23, 2019, 15:22 [IST]
X
Desktop Bottom Promotion