Just In
- 4 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 5 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 6 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 8 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
മീനയുടെ ഭര്ത്താവിന്റെ മരണ കാരണത്തില് സംശയം; കൊവിഡല്ല, യഥാര്ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Movies
'എന്റെ കഷ്ടപ്പാടിന്റെ ഫലം, അച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നു'; സഹോദരിയുടെ വിവാഹതിയ്യതി പങ്കുവെച്ച് ആര്യ!
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
കണ്ണിന് ചുറ്റും ചര്മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാ
പലര്ക്കും കണ്ണുകള്ക്ക് താഴെ ചര്മ്മം വരണ്ടതായും കറുത്തതായും കാണപ്പെടുന്നു. ഇത് അല്പം അരോചകമാണെന്ന് മാത്രമല്ല, പെട്ടെന്ന് ചൊറിച്ചിലും പ്രകോപനവും ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കണ്ണുകള്ക്ക് ചുറ്റുമുള്ളതും കണ്പോളകളിലെയും ചര്മ്മം വളരെ സെന്സിറ്റീവ് ആണ്. കാരണം, ഈ പ്രദേശത്ത് എണ്ണ ഗ്രന്ഥികള് അധികമില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചര്മ്മത്തിന് തീരെ കനം കുറവാണ്. ഇക്കാരണത്താല്, സ്വാഭാവിക ഈര്പ്പം നിലനിര്ത്താന് ഇതിന് സാധിക്കാത്തതിനാല് ചര്മ്മം പെട്ടെന്ന് വരണ്ടതാകാന് സാധ്യതയുണ്ട്.
Most
read:
ടാനിംഗ്,
പിഗ്മെന്റേഷന്,
പാടുകള്
എന്നിവയ്ക്ക്
വിട;
മുഖം
വെളുക്കാന്
കാരറ്റ്
ജ്യൂസ്
എക്സിമ അല്ലെങ്കില് ഡ്രൈനസ് പോലുള്ള ചര്മ്മ അവസ്ഥകളുള്ളവര്ക്ക് ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. തണുത്ത കാറ്റ് ചര്മ്മത്തെ വരണ്ടതാക്കുന്നതിനാല് ശൈത്യകാലത്ത് ഈ അവസ്ഥ വഷളാകും. കണ്ണുകള്ക്ക് ചുറ്റുമുള്ള വരള്ച്ചയ്ക്ക് കാരണമാകുന്ന മറ്റ് പല ഘടകങ്ങളുമുണ്ട്. കണ് പ്രദേശത്തെ വരള്ച്ചയുടെ ഏറ്റവും സാധാരണമായ ചില കാരണങ്ങളും അവ ചികിത്സിക്കാന് എന്താണ് ചെയ്യേണ്ടതെന്നും ഈ ലേഖനത്തില് നിങ്ങള്ക്ക് വായിച്ചറിയാം. ആദ്യം, കണ്ണുകള്ക്ക് ചുറ്റുമുള്ള വരണ്ട ചര്മ്മത്തിന്റെ കാരണങ്ങള് എന്താണെന്ന് നമുക്ക് നോക്കാം.

കാലാവസ്ഥ
കണ്ണുകള്ക്ക് ചുറ്റുമുള്ള വരള്ച്ചയ്ക്ക് ഏറ്റവും സാധാരണമായ കാരണം കാലാവസ്ഥ ആണ്. വരണ്ട വായു നിങ്ങളുടെ ചര്മ്മത്തിന്റെ ശത്രുവാണ്, കാരണം ഇത് ചര്മ്മത്തിലെ എല്ലാ ഈര്പ്പവും വലിച്ചെടുക്കുന്നു. നിങ്ങളുടെ ചര്മ്മത്തെ മൃദുവായി നിലനിര്ത്താന് ഈര്പ്പം അത്യാവശ്യമാണ്. കഠിനമായ കാലാവസ്ഥ ചര്മ്മത്തെ വരണ്ടതാക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു.

കഠിനമായ ഉല്പ്പന്നങ്ങള്
നിങ്ങളുടെ ശരീരത്തില് കഠിനമായ ഉല്പ്പന്നങ്ങള് ഉപയോഗിക്കുന്നത് കണ്ണുകള്ക്ക് ചുറ്റും വരള്ച്ചയ്ക്ക് കാരണമാകും. കണ്ണിന് ചുറ്റുമുള്ള ചര്മ്മം കനം കുറഞ്ഞതും കൂടുതല് സെന്സിറ്റീവായതുമാണ്. ഇത്തരം ചര്മ്മം സ്വാഭാവികമായും വിഷവസ്തുക്കളില് നിന്നും രാസവസ്തുക്കളില് നിന്നും പ്രകോപനത്തിന് വിധേയമാകുന്നു. നിങ്ങളുടെ മേക്കപ്പ് ഉപകരണങ്ങളും സോപ്പുകളും മുഖത്തെ ഈര്പ്പം നീക്കം ചെയ്യുന്നതാണോ എന്ന് ശ്രദ്ധിക്കുക.
Most
read:കാലിലെ
ടാന്
നീക്കി
നല്ല
നിറത്തിന്
ഫലപ്രദം
ഈ
വീട്ടുവൈദ്യം

ചര്മ്മ സമ്മര്ദ്ദം
കണ്ണിന് ചുറ്റുമുള്ള ചര്മ്മത്തില് അമിതമായി തടവുകയോ ബാക്ടീരിയകള് അടിഞ്ഞുകൂടിയ വൃത്തികെട്ട തൂവാലകള് ഉപയോഗിക്കുകയോ കണ്സീലര് പുരട്ടുകയോ ചെയ്യുന്നത് മൂലം ചര്മ്മം സമ്മര്ദ്ദം അനുഭവിക്കുന്നു. ഇത് കണ്ണുകള്ക്ക് താഴെയുള്ള സെന്സിറ്റീവ് ചര്മ്മത്തില് അതിന്റെ സ്വാഭാവിക ഈര്പ്പം ഇല്ലാതാക്കുന്നു.

ചൂടുവെള്ളത്തില് മുഖം കഴുകുന്നത്
ഇടയ്ക്കിടെ മുഖം കഴുകുന്നതും ചൂടുവെള്ളം ഉപയോഗിക്കുന്നതും നിങ്ങളുടെ ചര്മ്മത്തെ വരണ്ടതാക്കും. കാരണം ചൂടുവെള്ളം നിങ്ങളുടെ ചര്മ്മത്തിലെ ഈര്പ്പം കുതിര്ക്കാന് പ്രവണതയുള്ളതിനാല് കണ്ണുകള്ക്ക് ചുറ്റും വരള്ച്ചയ്ക്ക് കാരണമാകും.
Most
read:ചര്മ്മം
ഏതെന്ന്
അറിഞ്ഞ്
ഫെയ്സ്
വാഷ്
ഉപയോഗിച്ചാല്
മുഖം
സുരക്ഷിതം

മലിനീകരണം
മലിനീകരണമാണ് കണ്ണുകളിലും പരിസരങ്ങളിലും ചര്മ്മ പ്രകോപനത്തിന് മറ്റൊരു പ്രധാന കാരണം. വായുവിലെ കണികകള് കണ്ണിന്റെ ആന്തരിക ഭാഗത്തെ കുത്തുക മാത്രമല്ല, കണ്ണിന് ചുറ്റും ചുവപ്പും വീക്കവും ചൊറിച്ചിലും വരള്ച്ചയും ഉണ്ടാക്കുകയും ചെയ്യുന്നു.

മരുന്നുകള്, ഡെര്മറ്റോളജിക്കല് ഡിസോര്ഡര്
മരുന്നുകള് കാരണം കണ്ണുകള്ക്ക് ചുറ്റുമുള്ള ചര്മ്മം വരണ്ടതാകാം. മുഖക്കുരു, ഉയര്ന്ന രക്തസമ്മര്ദ്ദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള് വരണ്ട ചര്മ്മത്തിന് കാരണമാകും. അതുപോലെ തന്നെ ഡെര്മറ്റോളജിക്കല് ഡിസോര്ഡറും കണ്ണുകള്ക്ക് ചുറ്റുമുള്ള വരള്ച്ചയ്ക്ക് കാരണമാകും. എക്സിമ, പെരിയോറല് ഡെര്മറ്റൈറ്റിസ്, സെബോറെഹിക് ഡെര്മറ്റൈറ്റിസ്, പ്രമേഹം, ഹൈപ്പോതൈറോയിഡിസം എന്നിങ്ങനെ കണ്ണുകള്ക്ക് സമീപം വരള്ച്ചയ്ക്ക് കാരണമാകുന്ന നിരവധി രോഗങ്ങള് ഉണ്ട്. ഇനിപ്പറയുന്ന പ്രകൃതിദത്ത പരിഹാരങ്ങള് കണ്ണുകള്ക്ക് താഴെയുള്ള വരണ്ട ചര്മ്മം കുറയ്ക്കാന് സഹായിക്കും:
Most
read:ചൂട്
കൂടിയാല്
ചുണ്ടിനും
പണികിട്ടും,
വിണ്ടുകീറി
പൊട്ടുന്നതിന്
പ്രതിവിധി

റോസ് വാട്ടര്
റോസ് വാട്ടര് കണ്ണിനു ചുറ്റും പുരട്ടുക. വെള്ളം ചര്മ്മത്തെ ജലാംശം നല്കുകയും കണ്ണുകള് വീര്ക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് കണ്ണുകള്ക്ക് ശീതീകരണം നല്കുന്നു.

കക്കിരി നീര്
2 ടീസ്പൂണ് കുക്കുമ്പര് ജ്യൂസ് എടുത്ത് ഒരു കോട്ടണ് തുണിയുടെ സഹായത്തോടെ കണ്ണുകള്ക്ക് ചുറ്റും പുരട്ടുക. ഇത് 5 മുതല് 10 മിനിറ്റ് വരെ വിടുക, തുടര്ന്ന് ചെറുചൂടുള്ള വെള്ളത്തില് കഴുകി ചര്മ്മം വരണ്ടതാക്കുക.
Most
read:മുഖക്കുരു,
കറുത്തപാടുകള്
നീക്കി
മുഖം
തിളങ്ങാന്
വാല്നട്ട്

തേന്
1 ടീസ്പൂണ് തേന്, ½ ടീസ്പൂണ് പാല് ക്രീം എന്നിവ എടുക്കുക. ഒരു പാത്രത്തില്, രണ്ട് ചേരുവകളും ഒരുമിച്ച് ചേര്ത്ത് പേസ്റ്റ് പോലെ മിനുസമാര്ന്ന ക്രീം ഉണ്ടാക്കുക. ഈ പേസ്റ്റ് കണ്ണുകള്ക്ക് ചുറ്റും പുരട്ടി 2-3 മിനിറ്റ് സൗമ്യമായി മസാജ് ചെയ്യുക. 10 മിനിറ്റ് അവിടെ വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകുക.

ഒലീവ് ഓയില്
ഒരു കോട്ടണ് തുണി ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള വരണ്ട ചര്മ്മത്തില് ഒലിവ് ഓയില് പുരട്ടുക. അല്ലെങ്കില് നിങ്ങളുടെ വിരല്ത്തുമ്പിന്റെ സഹായത്തോടെ ചര്മ്മത്തില് മസാജ് ചെയ്യുക. രാത്രി മുഴുവന് ഇത് വിടുക. ഒലിവ് ഓയില് അതിന്റെ ആന്റി-ഏജിംഗ് ഗുണങ്ങള്ക്ക് പേരുകേട്ടതാണ്. അതിനാല് ഒലിവ് ഓയില് പുരട്ടുന്നത് ചര്മ്മത്തിലെ വരള്ച്ച മാറ്റാന് സഹായിക്കുന്നു.

ഗ്രീന് ടീ
ഒരു ബാഗ് ഗ്രീന് ടീ എടുത്ത് തണുത്ത വെള്ളത്തില് മുക്കി കണ്ണിന് മുകളില് വയ്ക്കുക. ഇത് വരള്ച്ചയെ ശമിപ്പിക്കുക മാത്രമല്ല, ചുളിവുകള് ഉണ്ടാകുന്നത് തടയുകയും വീക്കത്തില് നിന്ന് മുക്തി നല്കുകയും കോശങ്ങളുടെ പുനരുജ്ജീവനം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Most
read:ചര്മ്മപ്രശ്നങ്ങള്ക്ക്
ഉടനടി
പരിഹാരം
ഈ
മാമ്പഴ
ഫെയ്സ്
പാക്കില്

പാല്
പച്ച പാല് നിങ്ങളുടെ കണ്ണുകള്ക്ക് താഴെ പുരട്ടുക. ഇത് അല്പനേരം വച്ച ശേഷം തണുത്ത വെള്ളത്തില് കഴുകി കളയുക. അല്ലെങ്കില് നിങ്ങള്ക്ക് ഇത് രാത്രി മുഴുവന് കണ്ണിനടിയില് പുരട്ടി വയ്ക്കുകയും പിറ്റേന്ന് രാവിലെ കഴുകുകയും ചെയ്യാം.