For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്ത പാടുകള്‍ നീക്കാം; ഈ ആഹാരങ്ങള്‍ ശീലമാക്കൂ

|

നമ്മുടെ ശരീരത്തിലെ ഏറ്റവും അതിലോലമായൊരു ഭാഗമാണ് കണ്ണിനു ചുറ്റുമുള്ള ഭാഗം. ഉറക്കക്കുറവ്, വാര്‍ദ്ധക്യം, കഫീന്‍, മദ്യം എന്നിവ നമ്മുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ അഥവാ ഡാര്‍ക്ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും. ചിലരില്‍ ഡാര്‍ക്ക് സ്‌പോട്ടുകള്‍ വലിയ രീതിയില്‍ ബാധിക്കുന്നു. അവ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പല ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങളും ഇന്നു വിപണിയിലുണ്ട്. എങ്കിലും ഇവ പരീക്ഷിച്ചുനോക്കി മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ മറ്റു ചില വഴികള്‍ കൂടി നോക്കാവുന്നതാണ്.

Most read: ചര്‍മ്മം തിളങ്ങും ഇവ കുടിച്ചാല്‍Most read: ചര്‍മ്മം തിളങ്ങും ഇവ കുടിച്ചാല്‍

മെച്ചപ്പെട്ട ജീവിതശൈലി നിലനിര്‍ത്തുന്നതും വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും കണ്‍തടത്തിലെ കറുത്തപാടുകളില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ എന്തു ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച് നാം കൂടുതല്‍ ബോധവാന്മാരായിരിക്കണം. വിറ്റാമിന്‍ കെ, സി, എ, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഡാര്‍ക് സ്‌പോട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍, ധാതു സമ്പുഷ്ടമായ ഭക്ഷണങ്ങള്‍, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഉള്ള ഭക്ഷണങ്ങള്‍ എന്നിവ മികച്ചതാണ്. ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുകയും എട്ട് മണിക്കൂര്‍ ഉറക്കം നേടുകയും ചെയ്യുന്നതും ഉത്തമമാണ്.

ഭക്ഷണക്രമം ചര്‍മ്മത്തെ ബാധിക്കുമോ?

ഭക്ഷണക്രമം ചര്‍മ്മത്തെ ബാധിക്കുമോ?

ഏതൊക്കെ ഭക്ഷണങ്ങളാണ് തങ്ങള്‍ക്ക് ദോഷകരമെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ മൊത്തം ശരീര ആരോഗ്യത്തിന്റെയും മോശം ഭക്ഷണത്തിന്റെയും പ്രതിഫലനമാണ് ചര്‍മ്മം. മോശം ഭക്ഷണത്തിന്റെ ഫലം ചര്‍മ്മത്തില്‍ തിണര്‍പ്പ്, ബ്രേക്ക് ഔട്ടുകള്‍, കളങ്കങ്ങള്‍ എന്നിവയുടെ രൂപത്തില്‍ പ്രതിഫലിക്കുന്നു. മുഖക്കുരു, വാര്‍ദ്ധക്യ ചുളിവ് തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഭക്ഷണക്രമം ചര്‍മ്മത്തെ ബാധിക്കുമോ?

ഭക്ഷണക്രമം ചര്‍മ്മത്തെ ബാധിക്കുമോ?

ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഴുവന്‍ ശരീരത്തിനു മാത്രമല്ല ചര്‍മ്മത്തിനും നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ, എ എന്നിവയ്ക്ക് ചര്‍മ്മത്തിന് ദോഷം വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ കഴിയും. ചര്‍മ്മത്തിന്റെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ് എന്നത് വസ്തുതയാണ്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ബ്ലാക്ക് കറന്റ്‌സ്, പേരക്ക, കിവി, ഓറഞ്ച്, പപ്പായ, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങള്‍ നമ്മുടെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചുവപ്പ്, പച്ച, കടും ഓറഞ്ച് നിറങ്ങളിലുള്ള ഏത് പച്ചക്കറികളും ചര്‍മ്മത്തിന് നല്ലതാണ്. നമ്മുടെ കണ്ണിനു താഴെയുള്ള സൂക്ഷ്മ രക്തവാഹിനികളെ ശക്തിപ്പെടുത്തുന്ന കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ വിറ്റാമിന്‍ സി ആവശ്യമാണ്. രക്തചംക്രമണം മോശമാകുമ്പോള്‍ ഇവ ചര്‍മ്മത്തിന് കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പിന് കാണാനാകും. അതിനാല്‍ നമ്മുടെ ഭക്ഷണത്തില്‍ സുപ്രധാന വിറ്റാമിനുകള്‍ കണ്‍തടത്തിലെ കറുത്ത പാടുകളെ തടയുന്നു. ഡാര്‍ക്ക് സ്‌പോട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നമുക്കു നോക്കാം.

കക്കിരിക്ക

കക്കിരിക്ക

സൗന്ദര്യസംരക്ഷകരുടെ ഇഷ്ട ഭക്ഷണമാണ് ഉയര്‍ന്ന ജലാംശമുള്ള കക്കിരിക്ക. ഇത് നിങ്ങളുടെ ശരീരത്തെ ജലാംശത്തൊടെ സൂക്ഷിക്കുകയും കറുത്ത പാടുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്ന സിലിക്ക, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവയ്‌ക്കൊപ്പം ചര്‍മ്മത്തെ ശക്തിപ്പെടുത്തുന്ന സള്‍ഫറും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ഇരുണ്ട വൃത്തങ്ങള്‍ നീക്കംചെയ്യുകയും ചെയ്യുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ഏകദേശം 92 ശതമാനവും ജലാംശം അടങ്ങിയ ഭക്ഷണമാണ് തണ്ണിമത്തന്‍. ഇത് നമ്മുടെ ശരീരത്തിലെ ജല അനുപാതത്തെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. തണ്ണിമത്തനിലെ ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി 1, ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. മറ്റേതൊരു പഴത്തേക്കാളും പച്ചക്കറികളേക്കാളും കൂടുതല്‍ ലൈക്കോപീന്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങളുടെ മികച്ച ഉറവിടമായി തണ്ണിമത്തന്‍ കണക്കാക്കപ്പെടുന്നു.

തക്കാളി

തക്കാളി

നമ്മുടെ കണ്ണിനു താഴെയുള്ള അതിലോലമായ രക്തക്കുഴലുകളെ സംരക്ഷിക്കുന്നതിനും മികച്ച രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമായ ശക്തമായ ആന്റിഓക്സിഡന്റുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ലൈക്കോപീന്‍, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, ക്വെര്‍സെറ്റിന്‍, വിറ്റാമിന്‍ സി എന്നിവ ചര്‍മ്മത്തിലെ കറുത്ത പാടുകളെ ചെറുക്കുന്നതാണ്.

മുള്ളങ്കി

മുള്ളങ്കി

സെലറി അഥവാ മുള്ളങ്കിയില്‍ സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും കണ്ണിനു കീഴിലുള്ള ദ്രാവകം നിയന്ത്രിക്കുന്നതിനാല്‍ കറുത്തപാടുകള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സോഡിയം, മഗ്‌നീഷ്യം, ക്വെര്‍സെറ്റിന്‍ ഫൈബര്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ ഡാര്‍ക് സ്‌പോട്ടുകളെ പ്രതിരോധിക്കുന്നതാണ്.

കാരറ്റ്

കാരറ്റ്

ഡാര്‍ക്ക് സ്‌പോട്ടുകള്‍ തടയാന്‍ ഭക്ഷണത്തില്‍ കാരറ്റ് ഉള്‍പ്പെടുത്താം. കാരറ്റ് ജ്യൂസ് ചര്‍മ്മത്തെ ശക്തമാക്കാനും ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എ അടങ്ങിയ അതിശയകരമായ പച്ചക്കറിയാണിത്. പല ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ശക്തമായ സംയുക്തമാണ് വിറ്റാമിന്‍ എ. ചര്‍മ്മത്തിന്റെ തിളക്കവും യുവത്വവും നിലനിര്‍ത്തുന്ന ഗുണങ്ങളും കാരറ്റിനുണ്ട്.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂബെറി മൈക്രോ സര്‍ക്കിളേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത പാടുകള്‍ നീക്കാന്‍ ബ്ലൂബെറി ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതിലെ ധാതുക്കളും വിറ്റാമിനുകളും ശരീരത്തിന് മികച്ചതാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മാംഗനീസ്, ല്യൂട്ടിന്‍, ക്വെര്‍സെറ്റിന്‍, ആന്തോസയാനിന്‍ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റ് ഒരു സംരക്ഷക കവചമായി പ്രവര്‍ത്തിക്കുകയും കണ്ണുകള്‍ക്ക് സമീപമുള്ള രക്തചംക്രമണം നിയന്ത്രിക്കുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

എള്ള്

എള്ള്

കൊളാജന്റെ ഉത്പാദനത്തിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് എള്ള്. കൊളാജന്‍ ചര്‍മ്മത്തെ മൃദുവാക്കാനും ജലാംശത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്ന അത്ഭുത ഭക്ഷണമായി ആയി എള്ള് കണക്കാക്കപ്പെടുന്നു. സിങ്ക്, കോപ്പര്‍, മാംഗനീസ്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ ബി 1 എന്നിവയും ഇവയിലുണ്ട്. ഇത് കറുത്ത പാടുകളുടെ രൂപവത്കരണത്തെ തടയുന്നു. ഭക്ഷണത്തില്‍ എള്ള് ഉള്‍പ്പെടുത്തുന്നത് കണ്ണിനു കീഴിലുള്ള കറുത്ത പാടുകളെ അകറ്റി ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു.

ബദാം

ബദാം

ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം വിറ്റാമിനുകളും പ്രോട്ടീനും ധാതുക്കളും അടങ്ങിയ ആഹാരമാണ് ബദാം. ദൈനംദിന ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് അതിന്റെ സജീവമായ ആന്റിഓക്സിഡന്റ് ഫലം കാരണം കറുത്ത പാടുകളില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടാന്‍ സഹായിക്കും. നേര്‍ത്ത നേത്ര ചര്‍മ്മ കോശങ്ങളുടെ വിഘടനം പോലും ഇത് തടയുന്നു. പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം.

കൊഴുപ്പുകളുള്ള ഭക്ഷണക്രമം

കൊഴുപ്പുകളുള്ള ഭക്ഷണക്രമം

ശരീരത്തിന് ആവശ്യമായ മൂന്ന് മാക്രോ ന്യൂട്രിയന്റുകളില്‍ ഒന്നാണ് കൊഴുപ്പ്. സമീകൃതാഹാരത്തില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉണ്ടായിരിക്കണം. കറുത്ത പാടുകള്‍ നീക്കാന്‍ ഭക്ഷണത്തില്‍ കൊഴുപ്പുകള്‍ അടങ്ങിയിരിക്കണം. വരണ്ട മുഖം പ്രധാനമായും കറുത്ത പാടുകള്‍ക്ക് കാരണമാകുന്നു. അത്തരം വ്യക്തികള്‍ക്ക് ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിലെത്തേണ്ടതുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ അവയുടെ അസംസ്‌കൃത രൂപത്തിലോ പാകം ചെയ്‌തോ കഴിക്കാവുന്നതാണ്. അവോക്കാഡോ, ചീസ്, മുട്ട, കറുത്ത ചോക്ലേറ്റ്, മത്സ്യം, പരിപ്പ്, തേങ്ങ, ഒലിവ് ഓയില്‍, തൈര് എന്നിവ കൊഴുപ്പടങ്ങിയ മികച്ച ഭക്ഷണങ്ങളാണ്.

ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണം

ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണം

വിളര്‍ച്ച ബാധിച്ചവരില്‍ കറുത്ത പാടുകള്‍ കൂടുതലായി കണ്ടുവരുന്നു. ഇരുമ്പിന്റെ കുറവാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഇരുമ്പിന്റെ നല്ല ഉള്ളടക്കമുള്ള ഭക്ഷണക്രമം ശരീര കോശങ്ങളിലേക്ക് ഓക്‌സിജന്‍ നല്‍കാന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് പുതിയ ചര്‍മ്മത്തിന്റെയും ടിഷ്യു ഉല്‍പാദനത്തിന്റെയും പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കറുത്ത പാടുകള്‍ ചികിത്സിക്കാന്‍ ഭക്ഷണത്തില്‍ തവിട്ട് അരി, ചീര, പയറ്, പ്ലം എന്നിവ ഉള്‍പ്പെടുത്തുക. മുട്ടയുടെ മഞ്ഞയും ചിക്കനും ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്.

ഇവയും മറക്കരുതേ..

ഇവയും മറക്കരുതേ..

ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനുള്ള മറ്റു ചില വഴികളാണ് ശരിയായ ഭക്ഷണക്രമം, കൃത്യമായ ഉറക്കം, ശരീരത്തെ ജലാംശത്തോടെ നിര്‍ത്തല്‍, ജീവിതശൈലിയിലെ മാറ്റം എന്നിവ. സമീകൃതാഹാരത്തിനുപുറമെ ഒരു ദിവസത്തില്‍ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങുന്നത് ചര്‍മ്മത്തിന്റെ ക്ഷേമത്തിനും പൊതുവായ ആരോഗ്യത്തിനും സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വ്യായാമം, യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളും മികച്ച ചര്‍മ്മം നേടുന്നതിനായി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

English summary

Foods to Eat to Reduce Dark Circles

Here we talking about the best foods to have for removing dark circles. Read on.
Story first published: Wednesday, January 8, 2020, 15:21 [IST]
X
Desktop Bottom Promotion