Just In
- 17 min ago
Shani Asta 2023 : കുംഭത്തില് ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 22 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Movies
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
മുഖത്ത് വിശ്വസിച്ച് തേക്കാം ഈ എണ്ണകള്: കവിള് തുടുക്കും ചര്മ്മം സോഫ്റ്റാവും
ചര്മ്മത്തില് പലപ്പോഴും എണ്ണ ഉപയോഗിക്കുന്നവരാണ് നമ്മളില് പലരും. എന്നാല് ചില എണ്ണകള് ചര്മ്മത്തില് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് എണ്ണമയമുള്ള ചര്മ്മക്കാരില്. ഇത്തരം അവസ്ഥകള് അല്പം ശ്രദ്ധിച്ചാല് ഉപയോഗിക്കുന്ന എണ്ണയില് നമുക്ക് ചില തിരഞ്ഞെടുപ്പുകള് നടത്താവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില് ശ്രദ്ധിച്ചാല് ഒരു പരിധി വരെ എണ്ണകള് വില്ലന്മാരാവുന്നുണ്ട്. എണ്ണമയമുള്ള ചര്മ്മം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള് ഉണ്ടാക്കുന്നുണ്ട്. ഇതില് വരുന്നതാണ് മുഖക്കുരു, അല്ലെങ്കില് എണ്ണമയം, ചര്മ്മം കഠിനമാവുക എന്നിവയെല്ലാം. എന്നാല് ഈ പ്രശ്നത്തെ കൈകാര്യം ചെയ്യാന് ക്രീമും മറ്റും ഉപയോഗിക്കുമ്പോള് അതും അല്പം പ്രശ്നത്തിലാക്കുന്നു നമ്മുടെ ചര്മ്മത്തെ.
വരണ്ട ചര്മ്മം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന് പാടില്ല എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ചില ആളുകളുടെ വരണ്ട ചര്മ്മം നിരുപദ്രവകരമാണെങ്കിലും ചിലപ്പോള് അത് നിങ്ങളുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല് ചര്മ്മം കൃത്യമായി മോയ്സ്ചുറൈസ് ചെയ്താല് ഒരു പരിധി വരെ നമുക്ക് പ്രശ്നങ്ങള്ക്ക് പരിഹാരം കാണാം. എന്നാല് അതിന് വേണ്ടി ചില പ്രത്യേക എണ്ണകള് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന എണ്ണകള് ഏതൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയാന് വായിക്കൂ.

ഫേസ് ഓയില് ഉപയോഗിക്കുന്നത് ഗുണകരമാണോ?
നിങ്ങളുടെ ചര്മ്മത്തില് എണ്ണ ഉപയോഗിക്കുന്നത് ഗുണകരമാണോ എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. സ്വാഭാവികമായി ചര്മ്മത്തില് എണ്ണകളും മറ്റും ഉണ്ടാവുന്നുണ്ട്. ഇതാണ് ചര്മ്മത്തെ സോഫ്റ്റ് ആക്കുന്നതും ചര്മ്മം മോയ്സ്ചുറൈസ് ആയി സൂക്ഷിക്കുന്നതും. ഇത്തരം അവസ്ഥയില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. കാരണം വരണ്ട ചര്മ്മത്തില് സ്വാഭാവികമായുണ്ടാവുന്ന എണ്ണയുടെ ഉത്പാദനം കുറവായിരിക്കും. ഇത് ചര്മ്മത്തെ വരണ്ടതാക്കി മാറ്റുന്നു. ഇത്തരം അവസ്ഥയില് നാം അറിഞ്ഞിരിക്കേണ്ടത് എങ്ങനെ ചര്മ്മത്തെ സോഫ്റ്റ് ആക്കി നിര്ത്താം എന്നതാണ്. അതിന് വേണ്ടി നമുക്ക് ചില എണ്ണകള് ഉപയോഗിക്കാം. അവയെക്കുറിച്ചാണ് ഈ ലേഖനത്തില് പറയുന്നത്.

അര്ഗന് എണ്ണ
വരണ്ട ചര്മ്മമാണ് നിങ്ങളുടേത് എങ്കില് അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അര്ഗന്
ഓയില് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്മ്മത്തിലെ സെബം ഉല്പാദനത്തെ നിയന്ത്രിക്കാന് സഹായിക്കുന്നു. അതോടൊപ്പം ആന്റി-സെബം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വരണ്ട ചര്മ്മം, മുഖക്കുരു എന്നിവയുള്പ്പെടെ പലതരം ചര്മ്മ അവസ്ഥകളെ പ്രതിരോധിക്കുന്നതിന് ഈ എണ്ണ സഹായിക്കുന്നു. കൂടാതെ കവിളിന് തുടിപ്പും ചര്മ്മത്തിന് ആരോഗ്യവും നല്കുന്നു. ദിവസത്തില് രണ്ടുതവണയെങ്കിലും, ഇത് നിങ്ങളുടെ ചര്മ്മത്തില് അര്ഗന് ഓയില് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്മ്മത്തില് ഉണ്ടാക്കുന്ന മാറ്റങ്ങള് നിങ്ങള്ക്ക് പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. ഇനി നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന് സാധിച്ചില്ലെങ്കില് അര്ഗന് ഓയില് അടങ്ങിയ ഫേസ് ക്രീം ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കുക.

വെളിച്ചെണ്ണ
ചര്മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്മ്മത്തിലും മുടിയിലും വരുത്തുന്ന മാറ്റങ്ങള് നിസ്സാരമല്ല. വരണ്ട ചര്മ്മത്തെ നിയന്ത്രിക്കാനും അകാല വാര്ദ്ധക്യം എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ഇതിലുള്ള ഗുണങ്ങള് അത്രക്ക് ആഴത്തില് ചര്മ്മത്തെ സ്വാധീനിക്കുന്നു. ഉയര്ന്ന വിറ്റാമിന് ഇ, കെ എന്നിവയും, ആന്റി ഫംഗല്, ആന്റി ബാക്ടീരിയല് ഗുണങ്ങളും ആന്റി ബാക്ടീരിയല് സവിശേഷതകള് എന്നിവയും ചര്മ്മത്തില് വളരെ വലിയ മാറ്റങ്ങള് വരുത്തുന്നു. ദിവസവും വെളിച്ചെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്.

ജോജോബ ഓയില്
കുഞ്ഞിന്റെ ചര്മ്മത്തിന് വരെ നമുക്ക് ജോജോബ ഓയില് ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്മ്മത്തിനും അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ്. ചര്മ്മം വരണ്ടതാക്കാതെ സംരക്ഷിക്കുന്നതിനും അകാല വാര്ദ്ധക്യം എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ജോജോബ ഓയില് ഉപയോഗിക്കാം. എക്സിമ, സോറിയാസിസ്, മുഖക്കുരു തുടങ്ങിയ ത്വക്ക് രോഗങ്ങളുടെ ചികിത്സയില് പ്രതിരോധം തീര്ക്കുന്നതിനും ജോജോബ ഓയില് സഹായിക്കുന്നു. മികച്ച ക്ലെന്സറായും ജോജോബ ഓയില് പ്രവര്ത്തിക്കുന്നു. മുഖം ഉള്പ്പടെ ശരീരത്തിന്റെ ഏത് ഭാഗത്തും ജോജോബ ഓയില് ഉപയോഗിക്കാം.

ഒലിവ് ഓയില്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് ഒലീവ് ഓയില് എന്നത് വളരെയധികം ഓര്ത്തു വെക്കുന്നതും ഉപയോഗിക്കുന്നതും ആയ ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഒലിവ് ഓയില് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പ്രത്യേകിച്ച് ശൈത്യകാലത്ത് ചര്മ്മം വരണ്ട് പോവാതിരിക്കുന്നതിനും ചര്മ്മത്തില് മാറ്റങ്ങള് വരുത്തുന്നതിനും എല്ലാം ഒലീവ് ഓയില് ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു മികച്ച മോയ്സ്ചറൈസറാണ്, പ്രത്യേകിച്ച് ഈര്പ്പമുള്ള ചര്മ്മത്തില് ഉപയോഗിക്കാവുന്നതാണ് ഒലീവ് ഓയില്. ഒലിവ് ഓയില് ചര്മ്മത്തെ ഈര്പ്പമുള്ളതാക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ അതിന്റെ ആന്റി-ഇന്ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സവിശേഷതകള് മികച്ച ഗുണങ്ങള് നല്കുന്നതാണ്.

ഗ്രേപ്പ് സീഡ് ഓയില്
ചര്മ്മത്തിന്റെ കാര്യത്തില് ഗ്രേപ്പ് സീഡ് ഓയില് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് വരണ്ട ചര്മ്മത്തെ പൂര്ണമായും ഇല്ലാതാക്കുകയും ചര്മ്മത്തിന്റെ നിറത്തില് വരെ മാറ്റങ്ങള് വരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ ചര്മ്മത്തിലെ വരകളും ചുളിവുകളും വരെ ഇല്ലാതാക്കുന്നതിനും ഗ്രേപ്പ് സീഡ് ഓയില് സഹായിക്കുന്നു. ഇതിലുള്ള ലിനോലെയിക് ആസിഡും വിറ്റാമിന് ഇയും ചര്മ്മത്തെ പരിസ്ഥിതി ദോഷത്തില് നിന്ന് സംരക്ഷിക്കുകയും ഇലാസ്തികത പുനഃസ്ഥാപിക്കുകയും ഈര്പ്പം നിലനിര്ത്താന് സഹായിക്കുകയും ചെയ്യുന്നു. ചര്മ്മം സോഫ്റ്റ് ആവുന്നതിനും ചര്മ്മത്തില് പ്രകടമായ മാറ്റങ്ങള് കൊണ്ട് വരുന്നതിനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
എന്നാല് ചര്മ്മത്തില് എണ്ണ ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. മുഖക്കുരുവിന് സാധ്യതയുള്ള ചര്മ്മത്തില് ഒരു തരത്തിലുള്ള എണ്ണയും ഉപയോഗിക്കരുത്. എണ്ണ ഉപയോഗിക്കുന്നവര്ക്ക് ഏത് സമയത്തും എണ്ണ ഉപയോഗിക്കാം. എന്നാല് മുഖത്തെ എണ്ണ പുരട്ടുന്നതിന് മുമ്പ് എല്ലായ്പ്പോഴും മുഖം വൃത്തിയാക്കാന് ശ്രദ്ധിക്കണം. റോസേഷ്യ, അടഞ്ഞ സുഷിരങ്ങള്, സെബോറിയ, അലര്ജി കോണ്ടാക്റ്റ് ഡെര്മറ്റൈറ്റിസ് തുടങ്ങിയ ചര്മ്മ പ്രശ്നങ്ങള് ഉള്ളവരെങ്കില് എണ്ണ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ബദാമിനേക്കാള്
ഗുണങ്ങള്
കുതിര്ത്ത
തോലിലുണ്ട്:
അറിയാം
ഇതെല്ലാം
മുടിവളര്ച്ച
ഇരട്ടിയാക്കും
കഞ്ഞിവെള്ള
താളി:
തയ്യാറാക്കാന്
വളരെ
എളുപ്പം