For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ എണ്ണമയം നീക്കാന്‍ മികച്ച 5 ഫെയ്‌സ് പാക്ക്

|

ചര്‍മ്മത്തിന്റെ തരം അറിഞ്ഞുവേണം ഓരോ സൗന്ദര്യ പരീക്ഷണങ്ങളും നടത്താന്‍. ഇല്ലെങ്കില്‍ ചെയ്യുന്നതൊക്കെ വിപരീതമായി മാറിയേക്കാം. അതിനാല്‍, എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവരുടെ ഏറ്റവും വലിയ പോരായ്മ ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നു എന്നതാണ്. അടഞ്ഞുപോയ ഈ സുഷിരങ്ങള്‍ നിങ്ങളില്‍ മുഖക്കുരുവിനും കാരണമാകുന്നു. മുഖത്തെ എണ്ണമയം നീക്കാനായി നിങ്ങള്‍ക്ക് കെമിക്കല്‍ ക്രീമുകളും മറ്റും ലഭ്യമാണ്.

Most read: താടിയിലെ കുരു ഇനി പ്രശ്‌നമാകില്ല; ചെയ്യേണ്ടത്Most read: താടിയിലെ കുരു ഇനി പ്രശ്‌നമാകില്ല; ചെയ്യേണ്ടത്

എന്നാല്‍ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ എണ്ണയെ നീക്കംചെയ്യുമെങ്കിലും ഇത് സജീവമായ മറ്റു ഗ്രന്ഥികളെ കൂടുതല്‍ എണ്ണ സ്രവിക്കാന്‍ അനുവദിക്കുന്നു. അതിനൊരു പ്രതിവിധിയായി നിങ്ങള്‍ക്ക് ചില പ്രകൃതിദത്ത ഫെയ്‌സ് മാസ്‌കുകള്‍ പരീക്ഷിക്കാവുന്നതാണ്. ചര്‍മ്മത്തിലെ എണ്ണമയം നീക്കി മുഖത്ത് സ്വാഭാവിക തിളക്കം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മികച്ച ചില വഴികളിതാ.

മുള്‍ട്ടാനി മിട്ടി, കക്കിരി

മുള്‍ട്ടാനി മിട്ടി, കക്കിരി

ചര്‍മ്മത്തില്‍ നിന്ന് അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാന്‍ മുള്‍ട്ടാനി മിട്ടി നിങ്ങളെ സഹായിക്കുന്നു. മുഖക്കുരു ചികിത്സിക്കാനും മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുന്നു. കക്കിരിയിലെ രേതസ് സ്വഭാവവും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും സഹായിക്കും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തില്‍ വയ്ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ കക്കിരി നീരും ചേര്‍ക്കുക. ഇതിലേക്ക് അല്‍പം പാലും നിങ്ങള്‍ക്ക് ചേര്‍ക്കാം. ഈ മിശ്രിതം 15-20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളെ സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറാന്‍ നാരങ്ങMost read:കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറാന്‍ നാരങ്ങ

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനുള്ള കഴിവ് ഓറഞ്ച് തൊലിക്കുണ്ട്. ഉണക്കി പൊടിച്ച ഓറഞ്ച് തൊലി ഉപയോഗിച്ച് നിങ്ങള്‍ക്ക് മാസ്‌ക് തയാറാക്കാം. ഓറഞ്ച് തൊലി പൊടിയില്‍ വെള്ളമോ പാലോ അല്ലെങ്കില്‍ തൈരോ ചേര്‍ക്കുക. തുടര്‍ന്ന് ഈ മിശ്രിതം മുഖത്ത് പുരട്ടുക. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് എണ്ണമയം നീങ്ങിയ തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നു.

നാരങ്ങ, തൈര്

നാരങ്ങ, തൈര്

നാരങ്ങയിലെ സ്ട്രിക്ക് ആസിഡ് ചര്‍മ്മത്തിലെ എണ്ണയുടെ സ്വാഭാവിക സ്രവത്തെ നിര്‍വീര്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. തൈരില്‍ പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുഖക്കുരു രൂപപ്പെടാനുള്ള പ്രധാന കാരണമായ എണ്ണയും മൃതകോശങ്ങളും നീക്കംചെയ്യാന്‍ ഇവ നിങ്ങളെ സഹായിക്കും.

Most read:എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാMost read:എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാ

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

2 ടേബിള്‍സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ കലര്‍ത്തി ഈ ഫെയ്‌സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. 5 -10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി എണ്ണയില്ലാത്ത മോയ്‌സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ എണ്ണമയം അകറ്റാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

Most read:മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗംMost read:മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗം

ഓട്‌സ്, അവോക്കാഡോ

ഓട്‌സ്, അവോക്കാഡോ

ചര്‍മ്മത്തിലെ അധിക സെബം ആഗിരണം ചെയ്യാന്‍ മികച്ച പ്രതിവിധിയാണ് ഓട്‌സ്. ഈ ഫെയ്‌സ് മാസ്‌ക വഴി ചര്‍മ്മത്തിന്റെ ഉപരിതലത്തിലുള്ള എണ്ണമയം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അവോക്കാഡോയില്‍ അവശ്യ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഓട്‌സിനൊപ്പം അവോക്കാഡോ ചേര്‍ക്കുന്നത് എണ്ണമയം നീക്കുകയും ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

അരക്കപ്പ് ഓട്‌സ്, പകുതി കഷ്ണം അവോക്കാഡോ എന്നിവയാണ് ഇതിനായി ആവശ്യം. ആദ്യം ഓട്‌സ് വെള്ളത്തില്‍ മുക്കിവയ്ക്കുക, അവോക്കാഡോ ഒരു പള്‍പ്പ് രൂപത്തിലാക്കി 5 മിനിറ്റിനു ശേഷം ഓട്‌സില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 10-15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂMost read:മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂ

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ചര്‍മ്മത്തിന്‌ മികച്ച ക്ലെന്‍സറാണ് മുട്ടയുടെ വെള്ള. ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കാനും ചര്‍മ്മത്തില്‍ നിന്ന് അഴുക്ക് നീക്കംചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. മറ്റൊരു ചര്‍മ്മ ക്ലെന്‍സറായ തൈരില്‍ മുട്ടയുടെ വെള്ള കലര്‍ത്തുന്നതിലൂടെ ഗുണങ്ങള്‍ ഇരട്ടിയാകുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തൈരും എടുക്കുക. മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്ന് വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുന്നതുവരെ കാത്തിരിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. എണ്ണമയമില്ലാത്ത മികച്ച ചര്‍മ്മത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

Most read:പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍Most read:പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍

English summary

Face Mask For Oily Skin to Glow Naturally

Oily skin is one of the most common skin problems faced by people all around the world. Lets see some face face masks for oily skin to glow naturally.
Story first published: Tuesday, November 10, 2020, 12:59 [IST]
X
Desktop Bottom Promotion