For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂടില്‍ മുഖം തണുപ്പിച്ച് സംരക്ഷിക്കും ഫെയ്‌സ് മാസ്‌ക് ഇത്

|

വേനല്‍ക്കാലത്ത് നമ്മുടെ ചര്‍മ്മത്തിന് അധിക പരിചരണം ആവശ്യമാണ്. ശരീരം തണുപ്പിക്കാന്‍ വെള്ളം കുടിക്കുന്നതുപോലെ നിങ്ങളുടെ ചര്‍മ്മവും ചില ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിച്ച് തണുപ്പിക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് മികച്ചതും വൃത്തിയുള്ളതുമായ മുഖം സമ്മാനിക്കും. ചൂടേറിയ ഈ വിഷമകരമായ കാലാവസ്ഥയില്‍ നമ്മുടെ ചര്‍മ്മത്തെ ആരോഗ്യകരവും ജലാംശവും മനോഹരവുമാക്കി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഫെയ്‌സ് മാസുകകള്‍.

ഈ മാസ്‌കുകളുടെ ഏറ്റവും മികച്ച ഗുണമെന്തെന്നാല്‍, അവ ഉപയോഗിക്കാന്‍ എളുപ്പമുള്ളതും നിങ്ങളുടെ മുഖത്തിന് ഉന്മേഷം നല്‍കുന്നതുമാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരമോ മറ്റോ പ്രശ്‌നമല്ല. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇവ തയാറാക്കി ഉപയോഗിക്കാം. മുഖം തണുപ്പിക്കാന്‍ സഹായിക്കുന്ന ചില കൂളിംഗ് ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

കൂളിംഗ് ഫെയ്‌സ് മാസ്‌കുകള്‍ എങ്ങനെ ഗുണംചെയ്യുന്നു

കൂളിംഗ് ഫെയ്‌സ് മാസ്‌കുകള്‍ എങ്ങനെ ഗുണംചെയ്യുന്നു

* ടാനിംഗ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

* നിര്‍ജ്ജലീകരണം മുതല്‍ അമിതമായ എണ്ണമയമുള്ള ചര്‍മ്മത്തിന് വരെ അനുയോജ്യമാണ്.

* സൂര്യാഘാതത്തെ ചെറുക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

* വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തിന് കൂളിംഗ് ഫെയ്സ് മാസ്‌കുകള്‍ അനുയോജ്യമാണ്, കാരണം അവ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കും.

* ചൂട് കാരണം നിങ്ങളുടെ ചര്‍മ്മം ചുവപ്പാകുന്നുവെങ്കില്‍, ഈ മാസ്‌കുകള്‍ ഫലപ്രദമായി സഹായിക്കും.

* ഈ മാസ്‌കുകള്‍ നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്കും പൊടിയും വിയര്‍പ്പും ഒഴിവാക്കാനും സഹായിക്കും.

തൈര് + കറ്റാര്‍ വാഴ മാസ്‌ക്

തൈര് + കറ്റാര്‍ വാഴ മാസ്‌ക്

വെയിലത്ത് മുഖം തണുപ്പിക്കാന്‍ ഉത്തമമാണ് കറ്റാര്‍വാഴ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുന്നത്. 4 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ഒരു സ്പൂണ്‍ തൈരില്‍ കലര്‍ത്തുക. ഈ മാസ്‌ക് നിങ്ങളുടെ മുഖത്ത് 15 മിനിറ്റ് വച്ചശേഷം കഴുകിക്കളയുക. കറ്റാര്‍ വാഴയിലെ കൂളിംഗ് ഏജന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പുതുമയുള്ളതും മൃദുലവുമാക്കും.

തക്കാളി + തേന്‍ മാസ്‌ക്

തക്കാളി + തേന്‍ മാസ്‌ക്

തക്കാളി അതിന്റെ ടാനിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതിനാല്‍, വേനല്‍ക്കാലത്ത് ഒരു കൂളിംഗ് മാസ്‌കായി തക്കാളി ഉപയോഗിക്കുന്നതാണ് നല്ലത്. ഈ മാസ്‌ക് തയ്യാറാക്കാന്‍, ഒരു തക്കാളിയില്‍ നിന്ന് പള്‍പ്പ് വേര്‍തിരിച്ചെടുക്കുക. അതില്‍ 1 ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് പ്രയോഗിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

 ചന്ദനം + റോസ് വാട്ടര്‍ മാസ്‌ക്

ചന്ദനം + റോസ് വാട്ടര്‍ മാസ്‌ക്

ചന്ദനം ഒരു മികച്ച കൂളിംഗ് ഏജന്റാണ്. ഇത് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. നിങ്ങള്‍ ചെയ്യേണ്ടത് 2 ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി 1 ടേബിള്‍സ്പൂണ്‍ റോസ് വാട്ടറില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം മാത്രമല്ല, മനോഹരമായ ഒരു സുഗന്ധവും നല്‍കും.

കക്കിരി + തൈര് മാസ്‌ക്

കക്കിരി + തൈര് മാസ്‌ക്

വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന മികച്ച കൂളിംഗ് മാസ്‌കുകളില്‍ ഒന്നാണ് കക്കിരി. കക്കിരി നീര് ഒരു നുള്ളു തൈരില്‍ കലര്‍ത്തുക. ഈ പേസ്റ്റ് മുഖത്ത് പ്രയോഗിച്ച് ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഈ മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നല്‍കും.

പുതിനയും മുള്‍ട്ടാണി മിട്ടിയും

പുതിനയും മുള്‍ട്ടാണി മിട്ടിയും

പുതിനയിലയ്ക്ക് തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്, ഇത് പ്രകോപിതരായ ചര്‍മ്മത്തെ ശാന്തമാക്കാന്‍ സഹായിക്കുന്നു. അതേസമയം മുള്‍ട്ടാണി മിട്ടി ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യും. അല്‍പം പുതിനയില കഴുകി പേസ്റ്റ് രൂപത്തിലാക്കുക. അര കപ്പ് മുള്‍ട്ടാണി മിട്ടി എടുത്ത് അതില്‍ പുതിന പേസ്റ്റ് ചേര്‍ത്ത് നേര്‍ത്ത പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുമ്പോള്‍ കഴുകുക.

കടലമാവ് + പാല്‍ + തേന്‍ മാസ്‌ക്

കടലമാവ് + പാല്‍ + തേന്‍ മാസ്‌ക്

ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മാസ്‌ക് ഉത്തമമായ ഒരു പരിഹാരമാണ്. നിങ്ങള്‍ ചെയ്യേണ്ടത് 4 ടേബിള്‍സ്പൂണ്‍ കടലമാവില്‍ 1 ടേബിള്‍സ്പൂണ്‍ പാലും തേനും വെള്ളവും കലര്‍ത്തുക. മാസ്‌ക് പുരട്ടി 15-20 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

മഞ്ഞള്‍ + പുതിന + റോസ് വാട്ടര്‍ മാസ്‌ക്

മഞ്ഞള്‍ + പുതിന + റോസ് വാട്ടര്‍ മാസ്‌ക്

മഞ്ഞള്‍ നിങ്ങളെ വേനല്‍ക്കാല ചുണങ്ങുകളില്‍ നിന്നും ചര്‍മ്മം വിണ്ടുകീറുന്നതില്‍ നിന്നും സംരക്ഷിക്കുന്നു, പുതിന ഒരു കൂളിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. റോസ് വാട്ടറില്‍ കുറച്ച് പുതിനയിലകള്‍ യോജിപ്പിച്ച് ഒരു നുള്ള് പേസ്റ്റ് തയ്യാറാക്കുക, അതില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തുക. പേസ്റ്റ് പുരട്ടി 10 മിനിറ്റ് മുഖത്ത് വയ്ക്കുക. ഈ മാസ്‌ക് ദിവസം മുഴുവന്‍ പുതുമയും ഉന്മേഷവും നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.

കറ്റാര്‍ വാഴ, നാരങ്ങ നീര് ഫേസ് മാസ്‌ക്

കറ്റാര്‍ വാഴ, നാരങ്ങ നീര് ഫേസ് മാസ്‌ക്

നാരങ്ങ നീര് ഫലപ്രദമായി കൊഴുപ്പ് നീക്കം ചെയ്യുകയും ചര്‍മ്മത്തിന് പുതിയ സുഗന്ധം നല്‍കുകയും ചെയ്യും. കറ്റാര്‍ വാഴ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ഈ മാസ്‌ക് ഉണ്ടാക്കാന്‍, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുത്ത് അതില്‍ 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. രണ്ട് ചേരുവകളും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകുക.

കക്കിരി, തണ്ണിമത്തന്‍ ഫെയ്‌സ് മാസ്‌ക്

കക്കിരി, തണ്ണിമത്തന്‍ ഫെയ്‌സ് മാസ്‌ക്

കക്കിരിയും തണ്ണിമത്തനും ഉയര്‍ന്ന ജലാംശമുള്ള ഫലങ്ങളാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും ഈര്‍പ്പമുള്ളതും അഴുക്കില്ലാത്തതും തണുത്തതും പുതുമയുള്ളതുമാക്കി നിലനിര്‍ത്തുന്നു. ഈ മാസ്‌ക് ഉണ്ടാക്കാന്‍, കുക്കിരി നീര്, തണ്ണിമത്തന്‍ എന്നിവ എടുത്ത് രണ്ട് ടീസ്പൂണ്‍ പാലും ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കുക. ചേരുവകള്‍ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനുശേഷം കഴുകുക.

കൊക്കോ + കാപ്പി + തൈര് + തേന്‍ മാസ്‌ക്

കൊക്കോ + കാപ്പി + തൈര് + തേന്‍ മാസ്‌ക്

ചര്‍മ്മത്തെ ശുദ്ധീകരിക്കാനും വീക്കം കുറയ്ക്കാനും കഫീന്‍ സഹായിക്കുന്നു. ഈ മാസ്‌ക് തയ്യാറാക്കാന്‍, നിങ്ങള്‍ ചെയ്യേണ്ടത് 2 ടേബിള്‍സ്പൂണ്‍ കോഫി, കൊക്കോ പൗഡര്‍, തൈര്, തേന്‍ എന്നിവ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് വിട്ടശേഷം കഴുകിക്കളയുക. നിങ്ങള്‍ക്ക് ഈര്‍പ്പമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കും.

English summary

Face Cooling Masks To Beat Summer Heat in Malayalam

These cooling face masks that will help you overcome skin woes, and bring a glow to your face. Take a look.
Story first published: Thursday, April 28, 2022, 14:19 [IST]
X
Desktop Bottom Promotion