For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേ

|

ശുചിത്വത്തിന്റെ കാര്യത്തില്‍ മിക്കവര്‍ക്കും ഒരു അജ്ഞാതനായിരുന്നു സാനിറ്റൈസര്‍. എന്നാല്‍ കൊറോണവൈറസ് സാനിറ്റൈസറിനെ ഇന്നൊരു അവശ്യവസ്തുവാക്കി മാറ്റി. അതെ, കൈകള്‍ അമുവിമുക്തമക്കി നിലനിര്‍ത്താന്‍ സാനിറ്റൈസറുകള്‍ നമ്മെ സഹായിക്കുന്നു. നിലവിലെ കോവിഡ് 19 മഹാമാരിക്കാലത്ത് മാസ്‌കുകള്‍ക്കും സാമൂഹിക അകലത്തിനും പുറമേ സ്വയം പരിരക്ഷിക്കാനുള്ളൊരു വസ്തുവായി സാനിറ്റൈസറും മാറി.

Most read: ദിവസം മുഴുവന്‍ സ്റ്റാമിന ഉറപ്പ്; ഈ ഭക്ഷണശീലംMost read: ദിവസം മുഴുവന്‍ സ്റ്റാമിന ഉറപ്പ്; ഈ ഭക്ഷണശീലം

രോഗാണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ അവ ഫലപ്രദമാണെങ്കിലും സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകള്‍ രോഗത്തിന്റെ വ്യാപനം ഇല്ലാതാക്കുന്നതിന് ഫലപ്രദമാണ്. എന്നിരുന്നാലും, ഇവയുടെ അമിതമായ ഉപയോഗം ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസ് പോലുള്ള കഠിനമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും അവകാശവാദങ്ങളുണ്ട്. കൈകള്‍ അമിതമായി വരളുക, പൊള്ളല്‍, ചര്‍മ്മത്തില്‍ ചുവപ്പ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പരിമിതമായ ഉപയോഗം

പരിമിതമായ ഉപയോഗം

എത്ര നല്ല വസ്തുവാണെങ്കില്‍ പോലും അമിതമായ ഉപയോഗം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. അതുപോലെ തന്നെയാണ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ കാര്യവും. പരിമിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ ഇത് ശരിക്കും ഫലപ്രദമാണ്. ഇല്ലെങ്കില്‍, ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. കൂടാതെ സാനിറ്റൈസറുകളുടെ അമിത ഉപയോഗം ആന്റിബയോട്ടിക്‌റെസിസ്റ്റന്റ് എന്ന പുതിയ തരം ബാക്ടീരിയയുടെ ഉത്പാദനത്തിലേക്കും നയിക്കുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാനിറ്റൈസറുകളിലെ രാസഘടന

സാനിറ്റൈസറുകളിലെ രാസഘടന

അമിതമായി ഉപയോഗിച്ചാല്‍ ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം നിങ്ങളുടെ ചര്‍മ്മത്തിന് അപകടകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന ഓരോ വ്യക്തിക്കും മാറ്റമായിരിക്കും. അതിനാല്‍, ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ അതിനനുസരിച്ച് ഉപയോഗപ്രദമോ ദോഷകരമോ ആയി മാറുന്നു. ചര്‍മ്മത്തിലെ പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ അമിതമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുക.

Most read:ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലംMost read:ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ചര്‍മ്മവീക്കത്തില്‍ നിന്ന് രക്ഷനേടാന്‍

ചര്‍മ്മവീക്കത്തില്‍ നിന്ന് രക്ഷനേടാന്‍

നിങ്ങള്‍ വളരെ അധികമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ കൈകള്‍ ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസിന്റെ (ചര്‍മ്മ വീക്കത്തിന്റെ) ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. ചര്‍മ്മത്തിലെ ഈ പ്രകോപനങ്ങള്‍ നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍ എന്ന നിലയില്‍ നല്ല മോയ്‌സ്ചുറൈസറുകളും മറ്റ് ചര്‍മ്മ ക്രീമുകളും ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന് ശരിയായ ആരോഗ്യവും ഘടനയും തിരിച്ചുനല്‍കും. രാത്രിയില്‍ അക്വാപോറിന്‍ അടങ്ങിയ മോയ്‌സ്ചുറൈസറുകള്‍ പുരട്ടാവുന്നതാണ്. ചര്‍മ്മത്തിലെ വിണ്ടുകീറല്‍ ഭേദമാക്കാന്‍ രാത്രിയില്‍ കയ്യുറകളും നിങ്ങള്‍ക്ക് ധരിക്കാം.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

പലപ്പോഴും എക്‌സിമ, ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ് എന്നിവപോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതാണ് വരണ്ട ചര്‍മ്മം. സാനിറ്റൈസറില്‍ അടങ്ങിയ ആല്‍ക്കഹോള്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. എന്നിരുന്നാലും മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ച് കൈകളിലെ ജലാംശം നിലനിര്‍ത്തി ഈ പ്രശ്‌നം പരിഹരിക്കാനാകും. ഒരു പോസ്റ്റ്ഹാന്‍ഡ് സാനിറ്റൈസേഷന്‍ എന്നോണം മോയ്‌സ്ചറൈസര്‍ പുരട്ടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മോയ്‌സ്ചുറൈസറിന്റെ ഉപയോഗം വരണ്ട ചര്‍മ്മത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.

Most read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിടMost read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിട

സോപ്പും വെള്ളവും

സോപ്പും വെള്ളവും

കൊറോണ വൈറസില്‍ നിന്ന് സ്വയം രക്ഷനേടാന്‍ കൈ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും സോപ്പും വെള്ളവും ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് സാധ്യമല്ല. അതിനാലാണ് മദ്യം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള സാനിറ്റൈസറുകളെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ വളരെയധികം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യം കൈ കഴുകുക, പിന്നീട് സാനിറ്റൈസര്‍

ആദ്യം കൈ കഴുകുക, പിന്നീട് സാനിറ്റൈസര്‍

സാനിറ്റൈസര്‍ ഉപയോഗിച്ച് പൊടിയും അഴുക്കും ഫലപ്രദമായി നീക്കം ചെയ്യാനാവില്ല. കൈയില്‍ ചെളി പുരണ്ടശേഷം സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കൈകള്‍ അഴുക്കായി ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വൈറസുകളെ നശിപ്പിക്കാന്‍ സാനിറ്റൈസറുകള്‍ ഗുണം ചെയ്യില്ല. അതിനാല്‍ കൈകള്‍ ആദ്യം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം സാനിറ്റൈസര്‍ ഉപയോഗിക്കാന്‍.

Most read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവMost read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

സാനിറ്റൈസര്‍ അപകടം

സാനിറ്റൈസര്‍ അപകടം

സാനിറ്റൈസര്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ പലപ്പോഴും വിഷബാധയ്ക്കും കാരണമാകുമെന്നു. കുട്ടികളിലാണ് ഇത്തരം അപകടത്തിന് കൂടുതല്‍ സാധ്യതയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. കുട്ടികള്‍ അബദ്ധത്തില്‍ സാനിറ്റൈസര്‍ ചുണ്ടിലോ വായിലോ എത്തിക്കുന്നതോടെ ശരീരത്തിനകത്തെത്തി ഇത് പ്രശ്‌നം സൃഷ്ടിക്കുന്നു. പലയിടത്തും മദ്യാസക്തിയുള്ളവര്‍ സാനിറ്റൈസര്‍ കുടിച്ച് മരണപ്പെട്ടതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English summary

Excessive Use Of Hand Sanitiser Leads To Hand Dermatitis

Hand sanitisers have become the most important thing in our lives to protect ourselves during the Covid-19 pandemic. However, there have been claims that excessive usage of the same has led to severe skin problems like hand dermatitis.
X
Desktop Bottom Promotion