Just In
- 3 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- 4 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്നങ്ങള്‍: ഈ സ്വപ്നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?
- 5 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 6 hrs ago
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ
നിങ്ങളുടെ ചര്‍മ്മം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. ചര്‍മ്മത്തെ സുന്ദരമായി നിലനിര്ത്താനുള്ളൊരു വഴിയാണ് വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുക എന്നത്. ശരിയായ വിറ്റാമിനുകള്‍ ശരീരത്തിനു നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ കഴിയും.
Most read: താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ
ചര്‍മ്മത്തിന്റെ പല കേടുപാടുകള്‍ തീര്‍ക്കുന്നതിനും സുന്ദരമായ ചര്‍മ്മം നിങ്ങള്‍ക്ക് നേടിത്തരാനും സഹായിക്കുന്ന ചില മികച്ച വിറ്റാമിനുകളുണ്ട്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കുന്ന മികച്ച വിറ്റാമിനുകളും അവ അടങ്ങിയ ഭക്ഷണങ്ങളും നിങ്ങള്‍ക്ക് പരിചയപ്പെടാം.

വിറ്റാമിന്‍ എ
വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ റെറ്റിനോളിനെക്കുറിച്ച് അറിഞ്ഞിരിക്കണം. വിറ്റാമിന്‍ എ യുടെ ഒരു രൂപമാണ് റെറ്റിനോള്‍. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചര്‍മ്മത്തിലെ ചുളിവ് ഗുണപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ്. വിറ്റാമിന്‍ എ നേരിട്ട് പ്രയോഗിക്കുകയോ ഭക്ഷണത്തിലൂടെയും മറ്റ് അനുബന്ധങ്ങളിലൂടെയും നേടുകയോ ചെയ്യാം. ചര്‍മ്മവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഫലപ്രദമാണ് വിറ്റാമിന്‍ എ.

എങ്ങനെ സഹായിക്കുന്നു
* ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.
* കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു.
* ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നു.
* ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നു.
* മുഖക്കുരുവിനെ തടയുന്നു.
Most read: തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍
മധുരക്കിഴങ്ങ്, ബട്ടര്‍നട്ട് സ്ക്വാഷ്, ചീര, മുട്ടയുടെ മഞ്ഞ, കാരറ്റ്, കടല്‍ വിഭവങ്ങള്‍, മണി കുരുമുളക്, മീന്‍ എണ്ണ, പാല്, തക്കാളി. നിങ്ങള്‍ക്ക് ഫാര്‍മസികളില്‍ ലഭ്യമാകുന്ന വിറ്റാമിന്‍ എ സപ്ലിമെന്റുകളും എടുക്കാം. എന്നാല്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക.

വിറ്റാമിന്‍ ബി 3
സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുമെങ്കിലും അമിതമായി വെയില് കൊള്ളുന്നത് ചര്‍മ്മത്തിന് കാര്യമായ കേടുപാടുണ്ടാക്കും. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിലെ പിഗ്മെന്റേഷന്, നേര്‍ത്ത വരകള്‍, കറുത്ത പാടുകള്‍ എന്നിവയ്ക്ക് കാരണമാകും. വിറ്റാമിന്‍ ബി 3 (നിയാസിനാമൈഡ് അല്ലെങ്കില്‍ നിക്കോട്ടിനാമൈഡ്) സൂര്യകിരണങ്ങളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

എങ്ങനെ സഹായിക്കുന്നു
* ഓറല്‍ വിറ്റാമിന്‍ ബി 3 നിങ്ങളുടെ ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കുന്നു, മാത്രമല്ല നോണ്‍മെലനോമ സ്കിന്‍ കാന്‍സറിനെ തടയുകയും ചെയ്യും.
* സൂര്യപ്രകാശം മൂലമുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന് കുറയ്ക്കുന്നു.
* അള്‍ട്രാവയലറ്റ് കിരണം കാരണമായുണ്ടാകുന്ന നേര്‍ത്ത വരകളിലും കറുത്ത പാടുകളിലും പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ കുറയ്ക്കുന്നു.
* ചര്‍മ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു.
Most read: മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

വിറ്റാമിന്‍ ബി 3 അടങ്ങിയ ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ വിറ്റാമിന്‍ ബി 3 കുറവായിരിക്കാം. എന്നാല്‍ കൂണ്, ട്യൂണ, സൂര്യകാന്തി വിത്ത്, അവോക്കാഡോ, ഗ്രീന്‍ പീസ്, കരള്‍, നിലക്കടല, ചിക്കന്‍ ബ്രെസ്റ്റ്, അമര പയര്‍ എന്നിവയിലൂടെ ബി 3 ശരീരത്തിലെത്തിക്കാം. ഡോക്ടറുടെ ഉപദേശത്തോടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി 3 സപ്ലിമെന്റുകളും കഴിക്കാം.

വിറ്റാമിന്‍ സി
ഈ വിറ്റാമിന്‍ പ്രധാനമായും ചര്‍മ്മത്തിന്റെ പുറം പാളിയായ എപ്പിഡെര്‍മിസ്, ആന്തരിക പാളി എന്നിവയില്‍ കാണപ്പെടുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും കൊളാജന്‍ രൂപപ്പെടുന്നതിലും വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Most read: മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

എങ്ങനെ സഹായിക്കുന്നു
* ചര്‍മ്മത്തില്‍ കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു.
* അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മൂലമുണ്ടാകുന്ന ഫോട്ടോഡാമേജ് തടയുന്നു.
* നിങ്ങളുടെ ശരീരത്തിലെ ആന്റിഓക്സിഡന്റ് അളവ് ക്രമപ്പെടുത്തുന്നു.
* വാര്‍ദ്ധക്യ ചുളിവുകള്‍ കുറയ്ക്കുന്നു.
* ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും മുടി ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
ചുവന്ന മുളക്, പേരക്ക, സ്ട്രോബെറി, ബ്രോക്കോളി, പപ്പായ, ഓറഞ്ച്, ചെറുമധുരനാരങ്ങ, കോളിഫഌര്‍, കാലെ എന്നിവ നിങ്ങള്‍ക്ക് വിറ്റാമിന്‍ സി നേടാനായി കഴിക്കാം. നിങ്ങള്‍ക്ക് വിറ്റാമിന്‍ സി നേരിട്ട് പ്രയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതിനുള്ള ഏറ്റവും നല്ല മാര്‍ഗം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ക്രീം അല്ലെങ്കില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക എന്നതാണ്.
Most read: നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

വിറ്റാമിന്‍ ഇ
സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളുടെ ലേബലുകളില്‍ വിറ്റാമിന്‍ ഇ എന്നെഴുതിയിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കാരണം ഇത് ചര്‍മ്മ ചികിത്സകള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്നു. വിറ്റാമിന്‍ ഇ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

എങ്ങനെ സഹായിക്കുന്നു
* കറുത്ത പാടുകളെ കുറയ്ക്കുന്നു.
* വരള്‍ച്ച തടയുകയും ചര്‍മ്മത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.
* ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
* ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍
ബദാം, ചീര, കാലെ, ഹേസല്‍ നട്ട്, അവോക്കാഡോ, പപ്പായ, ഒലിവ്, ബ്രോക്കോളി എന്നിവ വിറ്റാമിന്‍ ഇ നേടിത്തരുന്ന ഭക്ഷണങ്ങളാണ്. ഇതുകൂടാതെ വിറ്റാമിന്‍ ഇ ഗുളികകളും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അവ കഴിക്കാനോ ദ്രാവകം (വിറ്റാമിന്‍ ഇ ഓയില്‍) പിഴിഞ്ഞെടുത്ത് മുഖത്തും മറ്റ് ഭാഗങ്ങളിലും പുരട്ടുകയോ ചെയ്യാവുന്നതാണ്. വളരെ ചര്‍മ്മമോ സോറിയാസിസ്, എക്സിമ പോലുള്ള ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ മാത്രം വിറ്റാമിന്‍ ഇ ഓയില്‍ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടുക.
Most read: ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്

വിറ്റാമിന്‍ കെ
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതിലൂടെ പേരെടുത്ത വിറ്റാമിനാണ് കെ വിറ്റാമിന്‍. ഇത് മുറിവുകള്‍ ഭേദമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ചര്‍മ്മത്തിന്റെ പല അവസ്ഥകളെയും ചികിത്സിക്കുന്നതിനും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ കെ സഹായിക്കുന്നു.
എങ്ങനെ സഹായിക്കുന്നു
* ചുളിവുകളോടും കറുത്ത പാടുകളോടും പോരാടുന്നു.
* ചര്‍മ്മത്തിലെ പിഗ്മെന്റേഷന് ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍
കാബേജ്, ബ്രോക്കോളി, കാലെ, കോളിഫ്ലവര്‍, ധാന്യങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ കെ ലഭിക്കുന്നു. വിറ്റാമിന്‍ കെ ക്രീമുകള്‍ മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമാണ്. സാധാരണയായി, ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് മുറിവുകള്‍ ഉണങ്ങാന്‍ അല്ലെങ്കില്‍ സ്ട്രെച്ച് മാര്‍ക്ക് കുറയ്ക്കുന്നതിന് ഡോക്ടര്‍മാര്‍ ഇത് നിര്‍ദ്ദേശിക്കുന്നു. ഡാര്‍ക്ക് സ്പോട്ടുകള്‍, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഈ ക്രീമുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. അവ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.