For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ഏത് ചൊറിച്ചിലും പരിഹരിക്കാന്‍ 5 എണ്ണകള്‍

|

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ നിങ്ങളുടെ സമാധാനം കളയുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ക്രീമും ലോഷനും മറ്റും ഉപയോഗിക്കുന്നവരാണ് പലരും. ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ചര്‍മ്മത്തിലെ ചൊറിച്ചിലിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. ചൊറിച്ചില്‍, വരള്‍ച്ച, ചുണങ്ങ്, തൊലി പൊട്ടല്‍, ചുവപ്പ് എന്നിവ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെല്ലാം പലപ്പോഴും ചൊറിച്ചില്‍ ഒരു ലക്ഷണമാണ്. എന്തൊക്കെയാണ് നിങ്ങളില്‍ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

Essential Oils To Provide Relief From Itching

രോഗപ്രതിരോധവ്യവസ്ഥയുടെ പ്രശ്‌നം, ജനിതക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നമുക്ക് ചൊറിച്ചിലുണ്ടാക്കുന്നതിന് കാരണമാണ്. ഡിറ്റര്‍ജന്റുകള്‍, സോപ്പുകള്‍, പെര്‍ഫ്യൂമുകള്‍, തുണിത്തരങ്ങള്‍, ഈര്‍പ്പത്തിന്റെ അഭാവം, താപനില, പൂപ്പല്‍, ഭക്ഷണ അലര്‍ജികള്‍ എന്നിവയെല്ലാം പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ചില അവശ്യ എണ്ണകള്‍ ഉപയോഗിച്ച് നമുക്ക് ഇത്തരം ചൊറിച്ചിലിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍. ഇത്തരം അവസ്ഥകളില്‍ ചില എണ്ണകള്‍ ചൊറിച്ചിലിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് വളരെ മികച്ചതാണ്. ഇത് ചര്‍മ്മ പ്രശ്‌നങ്ങളും ചൊറിച്ചിലും, താരനും സോറിയാസിസും മുഖക്കുരുവും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുബാധയും മറ്റ് അസ്വസ്ഥതകളും എല്ലാം ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം നമുക്ക് ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പുഷ്പം പോലെ പ്രതിരോധിക്കുന്നു. ചര്‍മ്മത്തിലെ ചൊറിച്ചില്‍ ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ, ചൊറിഞ്ഞ് പൊട്ടുന്നത്, തടിപ്പ് എന്നിവക്കെല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് കര്‍പ്പൂര തുളസി ഉപയോഗിക്കാവുന്നതാണ്. എക്‌സിമ പോലുള്ള ത്വക്ക് പ്രശ്‌നത്തിനെയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുകയും ചര്‍മ്മത്തിന് ഗുണം നല്‍കുകയും ചെയ്യുന്നുണ്ട്.

രക്തചന്ദനത്തിന്റെ എണ്ണ

രക്തചന്ദനത്തിന്റെ എണ്ണ

രക്തചന്ദനത്തിന്റെ എണ്ണ ഉപയോഗിക്കുന്നതും ചര്‍മ്മത്തിലെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിനും ചര്‍മ്മത്തിലെ ചൊറിച്ചിലിനും മറ്റും പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ദിനവും ഉപയോഗിക്കാവുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കും. സൗന്ദര്യ സംരക്ഷണത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഈ എണ്ണ. ഇത് ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ചര്‍മ്മം ക്ലിയറാക്കുകയും ചെയ്യുന്നുണ്ട്.

കര്‍പ്പൂരാദി എണ്ണ

കര്‍പ്പൂരാദി എണ്ണ

കര്‍പ്പൂരാദി എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് എന്ന പോലെ തന്നെ ആരോഗ്യത്തിനും മികച്ച ഘടകമാണ്. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് കണ്ണടച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ എക്‌സിമ പോലുള്ള പ്രശ്‌നങ്ങളെ പെട്ടെന്നാണ് ഇല്ലാതാക്കുന്നത്. ചര്‍മ്മത്തിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് ദിനവും ഉപയോഗിക്കാം.

നാരങ്ങ ഓയില്‍

നാരങ്ങ ഓയില്‍

നാരങ്ങ ഓയില്‍ ചര്‍മ്മത്തില്‍ ഒരു അസറ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എക്‌സിമ പോലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്‍പം നാരങ്ങ ഓയില്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ അസ്വസ്ഥത ഇന്‍ഫെക്ഷന്‍ എന്നിവക്കെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്നു. ദിനവും ഇത് ചര്‍മ്മത്തില്‍ തേക്കുന്നത് അലര്‍ജി ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.

നെല്ലിക്കയിലും ചെമ്പരത്തിയിലും വര്‍ദ്ധിക്കുന്നത് നിറമല്ല പവന്‍ തിളക്കംനെല്ലിക്കയിലും ചെമ്പരത്തിയിലും വര്‍ദ്ധിക്കുന്നത് നിറമല്ല പവന്‍ തിളക്കം

അരിമ്പാറ പോവുന്നത് അറിയില്ല: അത്രയെളുപ്പത്തില്‍ കളയാംഅരിമ്പാറ പോവുന്നത് അറിയില്ല: അത്രയെളുപ്പത്തില്‍ കളയാം

English summary

Essential Oils To Provide Relief From Itching In Malayalam

Here in this article we are sharing some essential oils to provide relief from itching in malayalam. Take a look
Story first published: Monday, February 14, 2022, 18:21 [IST]
X
Desktop Bottom Promotion