For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയുടെ വെള്ളയും തേനും : യൗവ്വനം നിലനിര്‍ത്തി 10 വയസ്സ് കുറക്കും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അകാല വാര്‍ദ്ധക്യം. ഇത് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇത് മൂലം സൗന്ദര്യത്തിനുണ്ടാകുന്ന കോട്ടങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ യുവത്വം നിലനിര്‍ത്തി ആരോഗ്യം സംരക്ഷിക്കുന്നതിന് നമ്മളെ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ളയും തേനും ചേര്‍ന്ന മിശ്രിതം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാം. ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മികച്ചതാണ് മുട്ടയുടെ വെള്ളയും തേനും. ഇത് രണ്ടും ചേരുന്നതിലൂടെ അത് ചര്‍മ്മത്തില്‍ മാറ്റം വരുത്തുന്നു.

Egg White And honey Face Mask

സൗന്ദര്യത്തിന്റെ കാര്യത്തില്‍ നമുക്ക് അല്‍പം ശ്രദ്ധിച്ചാല്‍ അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. മുട്ടയിലുള്ള പ്രോട്ടീനും ന്യൂട്രിയന്‍സും ആരോഗ്യത്തിന് നല്‍കുന്ന അതേ ഗുണം തന്നെ ചര്‍മ്മത്തിനും നല്‍കുന്നു. അതുപോലെ തന്നെ തേനും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഒരു ഉപാധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തേനും മുട്ടയുടെ വെള്ളയും ഉപയോഗിച്ച് എങ്ങനെ സൗന്ദര്യം തിരിച്ച് പിടിക്കാം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഫേസ് മാസ്‌ക് തയ്യാറാക്കേണ്ടത്

ഫേസ് മാസ്‌ക് തയ്യാറാക്കേണ്ടത്

ഫേസ് മാസ്‌ക് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമായി വരുന്നത്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള പൊട്ടിച്ച് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒഴിക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് വെക്കുക. പിന്നീട് ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒന്നുകൂടി നല്ലതുപോലെ ഇളക്കി മുടി ഒതുക്കിക്കെട്ടി മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. കണ്ണില്‍ ആവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ മുഖം വൃത്തിയായി കഴുകേണ്ടതാണ്. ഇത് ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നു. മുഖം വൃത്തിയാക്കുമ്പോള്‍ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കാ്ന്‍ ശ്രദ്ധിക്കണം.

മുട്ടയുടെ ഗുണങ്ങള്‍

മുട്ടയുടെ ഗുണങ്ങള്‍

മുട്ട നമ്മുടെ മുഖത്തിന് വളരെയധികം യോജിച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ മുഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മാരോഗ്യത്തിനും അകാല വാര്‍ദ്ധക്യത്തിനും എല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു.ഇത് പ്രോട്ടീന്‍ മാത്രമല്ല ശരീരത്തിന് നല്‍കുന്നത് മുഖത്ത് അഴുക്ക് അടിഞ്ഞുകൂടുന്നത് തടയാനും മുട്ടയുടെ വെള്ള സഹായിക്കുന്നു. അത്രയും ആഴത്തില്‍ ചര്‍മ്മത്തെ ക്ലീന്‍ ചെയ്യുന്നതിന് മുട്ടയുടെ വെള്ള സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് മുഖത്ത് ഉപയോഗിക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

മുട്ടയുടെ ഗുണങ്ങള്‍

മുട്ടയുടെ ഗുണങ്ങള്‍

ബ്ലാക്ക്‌ഹെഡിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ അമിതഎണ്ണമയത്തെ ഇല്ലാതാക്കുന്നതിനും മുട്ടയുടെ വെള്ള മികച്ചത് തന്നെയാണ്. ചര്‍മ്മത്തിലുള്ള അമിതഎണ്ണമയത്തെ പുറന്തള്ളുന്നതിലൂടെ അത് ചര്‍മ്മത്തില്‍ നിന്ന് കൂടുതല്‍ അഴുക്കിനേയും മുഖക്കുരു ഉണ്ടാവുന്നതിനുള്ള സാധ്യതയേയും പുറന്തള്ളുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം സഹായിക്കുന്നതാണ് മുട്ടയുടെ വെള്ള. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഇത് ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കഴുകാന്‍ പാടുകയുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

തേനിന്റെ ഗുണങ്ങള്‍

തേനിന്റെ ഗുണങ്ങള്‍

മുട്ടയുടെ വെള്ളയില്‍ ചേര്‍ക്കുന്ന തേന്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നു. ഇത് ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു സംശയവും കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. ഇത് ദിവസവും ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് തന്നെ ഗുണങ്ങള്‍ നിരവധി നല്‍കുന്നതാണ്. പൊള്ളുന്നതിന് പോലും പരിഹാരം കാണാന്‍ നമ്മളില്‍ പലരും തേന്‍ ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ തേന്‍ ഉപയോഗിക്കുന്ന വിധവും. ചര്‍മ്മം ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുന്നതിനും നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്.

തേനിന്റെ ഗുണങ്ങള്‍

തേനിന്റെ ഗുണങ്ങള്‍

ഇതിലുള്ള പ്രകൃതിദത്ത ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന അതേ ഗുണം തന്നെ നല്‍കുന്നു. ഇത് ചര്‍മ്മത്തില്‍ പല വിധത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവിനും മറ്റും പരിഹാരം കാണുന്നതോടൊപ്പം തന്നെ മുഖത്തെ പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തേന്‍. ഇത് ചര്‍മ്മം മിനുസമാക്കുന്നതിനും യൗവ്വനം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല മാറ്റങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ പ്രതിരോധിക്കുന്നു.

നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാനെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ

most read:പ്രായമാകുന്നത് മുടിയെ ബാധിക്കും: അറിയാം ഇതെല്ലാം

English summary

Egg White And honey Face Mask For Skin Care In Malayalam

Here in this article we are discussing about the egg white and honey face mask for skin care in malayalam.
Story first published: Friday, July 8, 2022, 16:19 [IST]
X
Desktop Bottom Promotion