For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായമാകുന്നത് മുടിയെ ബാധിക്കും: അറിയാം ഇതെല്ലാം

|

പ്രായമാവുക എന്നത് നമ്മുടെ ആരോഗ്യത്തേയും ശരീരത്തേയും എല്ലാം ദുര്‍ബലമാക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തേയും ആന്തരാവയവങ്ങളേയും നഖത്തേയും മുടിയേയും എല്ലാം ബാധിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷേ ചില അവസരങ്ങളില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതും സത്യമാണ്. എന്നാല്‍ പ്രായമാവുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ചില വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രായം നമ്മുടെ മുടിയേയും ബാധിക്കുന്നു. മുടിയുടെ ആരോഗ്യം ഇല്ലാതാവുകയും കനം കുറഞ്ഞതാവുകയും ചെയ്യുന്നു. ഇത് കൂടാതെ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

How Aging Affects Your Hair

എന്നാല്‍ എന്തൊക്കെ മാറ്റങ്ങളാണ് കൃത്യമായി നടക്കുന്നത് എന്ന് മനസ്സിലാക്കാന്‍ നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. മുടിയുടെ നിറം, ഘടന, കനം എന്നിവയെല്ലാം കാര്യമായി മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. അതിന് കാരണം എന്ന് പറയുന്നത് പ്രായാധിക്യം നമ്മുടെ ഫോളിക്കിളുകള്‍ മെലാനിന്‍ ഉല്‍പാദിപ്പിക്കുന്നത് കുറയുകയും മുടിയുടെ നിറം നഷ്ടപ്പെടുകയും നരയ്ക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിലേക്ക് ഇത് നമ്മളെ എത്തിക്കുന്നു. അത് മാത്രമല്ല ഭക്ഷണത്തില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കും നമ്മളെ എത്തിക്കുന്നു. ഇതോടൊപ്പം പ്രായമാവുമ്പോള്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും അതീവ ശ്രദ്ധ അര്‍ഹിക്കുന്നത് തന്നെയാണ്. എന്തൊക്കെയാണ് മുടിയില്‍ പ്രായം വരുത്തുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കാരണം പലരും ഇത് സാധാരണയായി കണക്കാക്കുമ്പോള്‍ പ്രായത്തിന്റെ കണക്കും കൂടി നമ്മള്‍ ശ്രദ്ധിക്കണം. സാധാരണ അവസ്ഥയില്‍ 50-100 മുടി വരെ കൊഴിയുന്നത് പ്രശ്‌നമില്ല. ഇത് പലപ്പോഴും ഫോളിക്കിളുകളില്‍ നിന്ന് പുതിയ മുടി വരുന്നതിനാല്‍ അത് പ്രയാസമുള്ള ഒന്നല്ല. എന്നാല്‍ ചില ഫോളിക്കിളുകള്‍ പ്രായമാവുന്നതിന് അനുസരിച്ച് പുതിയ മുടികള്‍ ഉത്പ്പാദിപ്പിക്കാതെ വരുന്നു. അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഹോര്‍മോണിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

 പ്രായമാകുന്നത് മുടിയെ ബാധിക്കും: അറിയാം ഇതെല്ലാം

പ്രായമായി എന്നതിന്റെ അടയാളമാണ് മുടി നരക്കുന്നത്. ഇത്തരത്തില്‍ മുടി നരക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. മുടിയില്‍ ഏല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളും മറ്റും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പ്രകാശം, ഈര്‍പ്പം, കാറ്റ് എന്നിവയില്‍ നിന്ന് ചില പാരിസ്ഥിതിക ഘടകങ്ങളും മുടിയുടെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ഇത് കൂടാതെ മുടി പെട്ടെന്ന് പൊട്ടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രായമാവുമ്പോഴുണ്ടാവുന്ന മുടി നരക്കുന്നത് ചില പാരിസ്ഥിതിക ഘടകങ്ങള്‍ കൊണ്ട് കൂടിയാണ്.

മുടിയുടെ കനവും മുടിയുടെ നീളവും കുറയുന്നു

മുടിയുടെ കനവും മുടിയുടെ നീളവും കുറയുന്നു

മുടിയുടെ കനവും നീളവും കുറയുന്നത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ പ്രായത്തിന്റെ കൂടി ഫലമായി സംഭവിക്കുന്നതാണ്. കുറഞ്ഞ ടെന്‍സൈല്‍ മുടി ദുര്‍ബലമാവുകയും പൊട്ടാനുള്ള സാധ്യത കൂടുതലാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഇതിന്റെ ഫലമായി കൂടുതല്‍ മുടി കൊഴിച്ചില്‍, മുടിയുടെ ബലക്കുറവ് എന്നിവയിലേക്കും എത്തിക്കുന്നു. അതുകൊണ്ട് ഈ സമയത്തെല്ലാം മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് ആകെ ചെയ്യാന്‍ സാധിക്കുന്ന കാര്യം. കാലക്രമേണ മുടിക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് ഈ സമയം ചെയ്യാന്‍ സാധിക്കുന്ന ഒരേ ഒരു കാര്യം. അതുകൊണ്ട് ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മുടിയുടെ ആരോഗ്യം നമുക്ക് ഏത് പ്രായത്തിലും സംരക്ഷിക്കാന്‍ സാധിക്കും.

മുടിയിലെ പരീക്ഷണങ്ങള്‍

മുടിയിലെ പരീക്ഷണങ്ങള്‍

പലപ്പോഴും പലരും മുടിയില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നത് നിങ്ങളില്‍ കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയണം. കാരണം മുടിയുടെ സ്റ്റൈലിംഗ് മുടിക്ക് പലപ്പോഴും അംഗീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. മാത്രമല്ല ഗുണനിലവവാരം കുറക്കുകയും ചെയ്യുന്നു. ഹീറ്റ് സ്‌റ്റൈലിംഗ്, കളറിംഗ് പോലുള്ള കെമിക്കലുകള്‍ ഉപയോഗിക്കുന്നത് എല്ലാം മുടി പെട്ടെന്ന് കേട് വരുത്തുന്നു. അതുകൊണ്ട് പ്രായമാവുമ്പോള്‍ ഇതെല്ലാം ചെയ്യുന്നുവെങ്കിലും അതില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടി കാണേണ്ടതാണ്.

പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്

പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്

എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് എണ്ണമയമുള്ള മുടി ഇടയ്ക്കിടെ കഴുകുക എന്നതാണ്. ഒരു വ്യക്തിക്ക് എണ്ണമയമുള്ള തലയോട്ടിയാണ് എന്നുണ്ടെങ്കില്‍ അത് ഇടക്കിടെ കഴുകുന്നതിന് ശ്രദ്ധിക്കുക. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. മുടിയും തലയോട്ടിയും ഒരുപോലെ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കുന്നതിന് സഹായിക്കുന്നു. മുടി എപ്പോഴും മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കുക.

പുതിനയില്‍ മുടി വളരും ചര്‍മ്മം ക്ലിയറാവും: ഗുണങ്ങള്‍ ഇനിയുമുണ്ട്പുതിനയില്‍ മുടി വളരും ചര്‍മ്മം ക്ലിയറാവും: ഗുണങ്ങള്‍ ഇനിയുമുണ്ട്

മുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടിമുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടി

English summary

How Aging Affects Your Hair In Malayalam

What are the hair changes you can notice as you age in the color and texture of your hair in malayalam. Take a look.
Story first published: Saturday, July 2, 2022, 16:39 [IST]
X
Desktop Bottom Promotion