For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

|

മഴക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ വരുന്നത് പെട്ടെന്നാണ്. ഈ സീസണിലെ അമിതമായ ഈര്‍പ്പം കാരണം മുഖക്കുരു, ഡെര്‍മറ്റൈറ്റിസ്, എക്‌സിമ, ചര്‍മ്മത്തില്‍ ചുണങ്ങ്, ചൊറിച്ചില്‍, അലര്‍ജി തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ മിക്കവര്‍ക്കും കണ്ടുവരുന്നു. ഇതെല്ലാം ചര്‍മ്മത്തിലെ സ്വാഭാവിക തിളക്കം ഇല്ലാതാക്കുകയും നിങ്ങളുടെ ചര്‍മ്മം മങ്ങിയതും വിളറിയതുമാക്കുകയും ചെയ്യുന്നു. മഴക്കാലത്തെ അമിതമായ ഈര്‍പ്പം ചര്‍മ്മത്തെ കൊഴുപ്പുള്ളതാക്കുകയും ചര്‍മ്മ സുഷിരങ്ങളെ തുറക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരുവിനും കാരണമാകുന്നു. നനുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ ഫംഗസ്, ബാക്ടീരിയ തുടങ്ങിയ വിവിധ രോഗാണുക്കളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു. ഇത് ചര്‍മ്മത്തില്‍ പലതരത്തിലുള്ള അണുബാധയ്ക്കും കാരണമാകുന്നു.

Most read: മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണംMost read: മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

മഴക്കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഉള്ളില്‍ നിന്ന് ചര്‍മ്മത്തെ പരിപാലിക്കാനായി നിങ്ങള്‍ക്ക് ചില വഴികള്‍ സ്വീകരിക്കാം. ശരിയായ പോഷകങ്ങള്‍ ശരീരത്തിന് നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് ഇതിന് സാധിക്കും. മഴക്കാലത്ത് ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനുള്ള ഒരു എളുപ്പവഴിയാണ് ഡിറ്റോക്‌സ് പാനീയങ്ങള്‍ കുടിക്കുന്നത്. ആന്റിഓക്സിഡന്റുകളും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. ഈ പാനീയങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ഉന്മേഷദായകമാക്കുകയും ഉള്ളില്‍ നിന്ന് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. മണ്‍സൂണ്‍ കാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചര്‍മ്മത്തിന് പുത്തനുണര്‍വ്വ് നല്‍കാന്‍ സഹായിക്കുന്ന ചില ഡിറ്റോക്സ് പാനീയങ്ങള്‍ ഇതാ.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് മഴക്കാലത്തെ ചര്‍മ്മത്തിന്റെ മന്ദത ഇല്ലാതാക്കാനും ഉള്ളില്‍ നിന്ന് ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. ഏകദേശം രണ്ട് ലിറ്റര്‍ വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ½ ടീസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മുഴുവന്‍ ഈ വെള്ളം കുടിക്കുക. ശക്തമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളം ചര്‍മ്മത്തിലെ പ്രശ്നങ്ങളും അണുബാധകളും സുഖപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യവും ചര്‍മ്മ സൗന്ദര്യവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

നാരങ്ങ, പുതിന വെള്ളം

നാരങ്ങ, പുതിന വെള്ളം

പോഷകങ്ങളും വൈറ്റമിന്‍ സിയും അടങ്ങിയ നാരങ്ങ മികച്ച ഡിറ്റോക്‌സ് പാനീയങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ എല്ലാ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു മാന്ത്രിക മരുന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. വൈറ്റമിന്‍ സിക്ക് ആന്റി ഏജിംഗ് ഗുണങ്ങളും ചര്‍മ്മത്തെ സുഖപ്പെടുത്തുന്ന ഗുണങ്ങളും ഉള്ളതായി കണക്കാക്കപ്പെടുന്നു, ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. മെന്തോള്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവ അടങ്ങിയ പുതിന നിങ്ങളുടെ മുഖക്കുരു പ്രശ്‌നം കുറയ്ക്കുകയും അണുബാധകള്‍ അകറ്റി ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുതിനയിലയുടെ ഗുണങ്ങള്‍ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ നിങ്ങളെ ഉന്മേഷവും ഊര്‍ജസ്വലവുമായി നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധംMost read:സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധം

മഞ്ഞള്‍ വെള്ളം

മഞ്ഞള്‍ വെള്ളം

മഞ്ഞളില്‍ കുര്‍കുമിനോയിഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മുഖക്കുരു, എക്‌സിമ, ഡെര്‍മറ്റൈറ്റിസ്, ത്വക്ക് അണുബാധകള്‍ തുടങ്ങിയ ചര്‍മ്മരോഗങ്ങളെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍ക്കുമിന്‍ ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് അണുബാധയെ അകറ്റി നിര്‍ത്താനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

മഴക്കാലത്ത് കുടിക്കാന്‍ പറ്റിയ മികച്ച പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഇത് ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും മൊത്തത്തിലുള്ള ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളുടെയും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുടെയും ഒരു പവര്‍ഹൗസാണ് ഇത്. സീസണല്‍ അണുബാധകള്‍, ജലദോഷം, പനി എന്നിവ തടയാന്‍ ഗ്രീന്‍ ടീ ഉത്തമമാണ്. ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍ ഇ, ബി 2 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ദൃഢവും ചെറുപ്പവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ ഇ, ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചര്‍മ്മത്തെ മൃദുവും തിളക്കവുമാക്കുകയും ചെയ്യുന്നു. മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാനായി നിങ്ങള്‍ക്ക് മഴക്കാല സീസണില്‍ ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്.

Most read:നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധംMost read:നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധം

കരിക്ക്

കരിക്ക്

ചര്‍മ്മത്തിന് തിളക്കവും യുവത്വവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മാന്ത്രിക പാനീയമാണ് കരിക്കിന്‍വെള്ളം. വൈറ്റമിന്‍ ബി 2, ബി 3, സി, കൈനെറ്റിന്‍ എന്നറിയപ്പെടുന്ന ഫൈറ്റോഹോര്‍മോണ്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് തേങ്ങാവെള്ളം. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ആന്റി ഏജിംഗ്, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും കൊളാജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് അവിശ്വസനീയമായ സൗന്ദര്യ ഗുണങ്ങള്‍ സമ്മാനിക്കും.

English summary

Detox Drinks For Healthy Skin In Rainy Season in Malayalm

It is necessary to take extra care of your skin during the rainy season. Here are some detox drinks for healthy skin in rainy season. Take a look.
Story first published: Tuesday, October 25, 2022, 14:19 [IST]
X
Desktop Bottom Promotion