For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പു നിറത്തിന് വെളിച്ചെണ്ണയില്‍ നെല്ലിക്കാനീര്

വെളുപ്പു നിറത്തിന് വെളിച്ചെണ്ണയില്‍ നെല്ലിക്കാനീര്

|

കാല്‍ ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ വെളുക്കാം, നോക്കൂ

കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുപ്പിനായി ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി പലരും അപകടകരമായ വഴികള്‍ പോലും പരീക്ഷിയ്ക്കുന്നുമുണ്ട്. കെമിക്കലുകള്‍ കൊണ്ടുള്ള ചില പരീക്ഷണങ്ങളും മറ്റും ആപത്തു വരുത്തി വയ്ക്കുന്നുമുണ്ട്.

വെളുക്കാന്‍ സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ശുദ്ധമായവ. അതേ സമയം ഗുണം നല്‍കുന്നവ. അധികം പണച്ചെലവില്ലാതെ തന്നെ നടത്തിയെടുക്കാം.

ഭക്ഷണ പാചകത്തിനും മുടി സംരക്ഷണത്തിനും ഉപയോഗിയ്ക്കുന്ന വെളിച്ചെണ്ണ ഇക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയ ഇവ ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്നതിനൊപ്പം നിറം നല്‍കാനും സഹായിക്കുന്ന ഒന്നാണ്. ചര്‍മത്തിന് നിറത്തിനൊപ്പം മൃദുത്വവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതെന്നറിയൂ.

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍ എന്നിവ ചര്‍മം വെളുക്കാനും ചെറുപ്പം നല്‍കാനും ഏറെ നല്ലതാണ്. കറ്റാര്‍വാഴയിലെ വൈററമിന്‍ ഇ ഈ ഗുണം നല്‍കുന്നു. വെളിച്ചെണ്ണ, ജെല്‍ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ലഭിയ്ക്കും. ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ചെറുനാരങ്ങാനീരു

ചെറുനാരങ്ങാനീരു

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി പുരട്ടാം. ഇത് നല്ല ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ഏറെ നല്ലതാണ്.

വെളിച്ചെണ്ണ, ചെറുനാരങ്ങാനീര്, തേന്‍, കടലമാവ്

വെളിച്ചെണ്ണ, ചെറുനാരങ്ങാനീര്, തേന്‍, കടലമാവ്

വെളിച്ചെണ്ണ, ചെറുനാരങ്ങാനീര്, തേന്‍, കടലമാവ് എന്നിവയെല്ലാം തന്നെ ചര്‍മം വെളുപ്പിയ്ക്കുന്ന സ്വാഭാവിക ഏജന്റുകളാണ്. വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്, ഒരു നുള്ളു കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.ചര്‍മത്തിനു മൃദുത്വവും തിളക്കവും ലഭിയ്ക്കുകയും ചെയ്യും.

 രക്തചന്ദനം

രക്തചന്ദനം

വെളിച്ചെണ്ണയ്‌ക്കൊപ്പം രക്തചന്ദനം അരച്ചു ചേര്‍ത്തു മുഖത്തിടാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖത്തിന് നിറം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ പിഗ്മന്റേഷനുളള നല്ലൊരു പരിഹാരം കൂടിയാണിത്. രക്തചന്ദനം ചര്‍മത്തിന് ഏറെ നല്ലതാണ്.

നുള്ളു മഞ്ഞളിട്ടു മുഖത്തു പുരട്ടാം

നുള്ളു മഞ്ഞളിട്ടു മുഖത്തു പുരട്ടാം

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ നുള്ളു മഞ്ഞളിട്ടു മുഖത്തു പുരട്ടാം. ഇതും ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു വഴി തന്നെയാണ്. മുഖത്തെ കരിമാംഗല്യം മാറുന്നതിനും ഇതു നല്ലതാണ്. മഞ്ഞള്‍ സ്വാഭാവികമായി ചര്‍മത്തെ വെളുപ്പാക്കാന്‍ സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയും വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ചര്‍മത്തിന് തിളക്കവും വെളുപ്പും നല്‍കാനും ചുളിവുകള്‍ അകറ്റാനും നെല്ലിക്കയുടെ നീരും ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ അല്‍പം നെല്ലിക്കയുടെ നീരു കൂടി ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിയ്ക്കാനും മുഖത്തെ ചെറുപ്പം നില നിര്‍ത്താനും ഏറെ നല്ലതാണ്.

English summary

Coconut Oil Amla Mixture To Get Fair Skin

Coconut Oil Amla Mixture To Get Fair Skin, Read more to know about,
Story first published: Tuesday, September 24, 2019, 22:47 [IST]
X
Desktop Bottom Promotion