For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടുന്ന നഖം വെല്ലുവിളിയാവുന്നോ: എന്നാല്‍ പരിഹാരം ഇതാ

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നഖങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. കാരണം ഒരാളുടെ കൈകളില്‍ ഭംഗിയോടെ നീണ്ട് നില്‍ക്കുന്ന നഖങ്ങള്‍ സൗന്ദര്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് പൊട്ടിപ്പോവുന്നത് ആലോചിച്ച് നോക്കൂ. പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതയും ചെറിയ ഒരു നിരാശയും ഉണ്ടാക്കുന്നതാണ് ഈ പ്രശ്‌നം. എന്നാല്‍ ഇതിനെ ഇനി നമുക്ക് കൈകാര്യം ചെയ്യാവുന്നതാണ്.

Causes Of Brittle Nails

പൊട്ടുന്ന നഖങ്ങള്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ ഇനി നമുക്ക് കൈകാര്യം ചെയ്യാവുന്നതാണ്. കാരണം പലര്‍ക്കും തലവേദന ഉണ്ടാക്കുന്നത് എങ്ങനെയാണ് ഈ പൊട്ടിയ നഖങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാവും. അതിനെക്കുറിച്ചും നഖങ്ങള്‍ പൊട്ടുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

നഖം പൊട്ടുന്നതിന്റെ കാരണങ്ങള്‍

നഖം പൊട്ടുന്നതിന്റെ കാരണങ്ങള്‍

നഖം പൊട്ടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും പ്രായമാവുന്നത് മുതല്‍ പോഷകാഹാരക്കുറവ് വരെ നിങ്ങളില്‍ നഖം പൊട്ടുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത് നിങ്ങളുടെ നഖങ്ങള്‍ നേര്‍ത്തതും പെട്ടെന്ന് പൊട്ടുന്നതിലേക്കും എത്തുന്നു. ചിലരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴും നഖം പൊട്ടുന്നു. അതുകൊണ്ട് കൃത്യമായി നഖം പൊട്ടുന്നത് എന്തുകൊണ്ടാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ചികിത്സ ആവശ്യമെങ്കില്‍ അത് നടത്തുന്നതിനും ശ്രദ്ധിക്കണം.

ഈര്‍പ്പം വര്‍ദ്ധിക്കുന്നത്

ഈര്‍പ്പം വര്‍ദ്ധിക്കുന്നത്

പലപ്പോഴും നഖങ്ങളില്‍ ഈര്‍പ്പം കൂടുതലാവുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു. നമ്മള്‍ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവും നഖങ്ങള്‍ കൂടുതല്‍ സമയം നനയുമ്പോള്‍ അത് നിങ്ങളുടെ നഖം വലുതാവുന്നതിലേക്കും അഥവാ പിന്നീട് അത് ചുരുങ്ങുന്ന അവസ്ഥയിലേക്കും എത്തുന്നത്. ഈ കാരണങ്ങള്‍ പലപ്പോഴും നഖം പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ സോപ്പോ ഡിറ്റര്‍ജന്റുകളോ ഉപയോഗിക്കുന്നവരിലും നഖം പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു.

പ്രായം

പ്രായം

നിങ്ങളില്‍ പ്രായം ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം പ്രായം ചര്‍മ്മത്തിലും നഖത്തിലും വളരെ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രായമാവുന്തോറും നഖങ്ങള്‍ വരണ്ട് പോവുകയും അത് പിന്നീട് സാവധാനത്തില്‍ വളരുകയും ചെയ്യുന്നു. എന്നാല്‍ കാല്‍ നഖങ്ങള്‍ കട്ടിയുള്ളതായത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ കൈനഖങ്ങള്‍ പലപ്പോഴും ദുര്‍ബലമാണ്. അതുകൊണ്ട് നഖങ്ങള്‍ പൊട്ടുമ്പോള്‍ അത് കൈവിരലിലെ നഖങ്ങള്‍ പെട്ടെന്ന് പൊട്ടുന്നതിലേക്ക് നയിക്കുന്നു.

കുറഞ്ഞ തൈറോയ്ഡ് ഹോര്‍മോണ്‍

കുറഞ്ഞ തൈറോയ്ഡ് ഹോര്‍മോണ്‍

ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരത്തെ ഓരോ ഭാഗത്തേയും ബാധിക്കുന്നുണ്ട്. ഇതില്‍ തന്നെ നഖങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കാരണമാകുന്നു. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറഞ്ഞ അളവ് നിങ്ങളുടെ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന വിയര്‍പ്പിന്റെ അളവ് കുറയ്ക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും വരണ്ട മുടി, ചര്‍മ്മ പ്രശ്‌നങ്ങള്‍, പൊട്ടുന്ന നഖങ്ങള്‍ എന്നിവയാണ്. ഇതെല്ലാം നിങ്ങളുടെ നഖം പൊട്ടുന്നതിലേക്കും അതിന്റെ അനാരോഗ്യത്തിലേക്കും എത്തിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ഇത് പലപ്പോഴും നഖത്തിന്റെ അനാരോഗ്യം വര്‍ദ്ധിക്കുന്നു. എന്നാല്‍ നഖങ്ങള്‍ പൊട്ടിയാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നോക്കാം.

പൊട്ടിയ നഖം കൈകാര്യം ചെയ്യേണ്ടത്

പൊട്ടിയ നഖം കൈകാര്യം ചെയ്യേണ്ടത്

പലരുടേയും പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് പൊട്ടിയ നഖം എങ്ങനെ കൈകാര്യം ചെയ്യണം എന്നത്. അതിനെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ അമിത ഈര്‍പ്പത്തില്‍ നിന്ന് കൈകളെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കൈയ്യുറകള്‍ ധരിക്കുന്നതിനും ശ്രദ്ധിക്കുക. കൃത്രിമ നഖങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോവുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കാരണം ഇത്തരം നഖങ്ങളിലെ പശയിലുണ്ടാവുന്ന രാസവസ്തുക്കള്‍ നിങ്ങളുടെ നഖത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നു.

പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുക

പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുക

പലപ്പോഴും നഖങ്ങള്‍ പെട്ടെന്ന് പൊട്ടുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്തതാണ്. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുമ്പോള്‍, അത് നിങ്ങളുടെ ശരീരം ഉണ്ടാക്കുന്ന കെരാട്ടിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അത് നഖത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മുടിക്കും നഖത്തിനും ആരോഗ്യം നല്‍കുന്നതാണ് കെരാട്ടിന്‍ എന്ന പ്രോട്ടീന്‍. ഇത് മുടിയും നഖവും നിര്‍മ്മിക്കാനും അവയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. അതുകൊണ്ട് പ്രോട്ടീന്റെ അളവ് ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.

വീട്ടുപായങ്ങള്‍

വീട്ടുപായങ്ങള്‍

നിങ്ങള്‍ക്ക് മറ്റ് ചില വീട്ടുപായങ്ങള്‍ നഖം പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. അതില്‍ ഒന്നാണ് വെളിച്ചെണ്ണ, ഇത് നഖത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നത് നഖം പൊട്ടിപ്പോവാതിരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗറും ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ഇത് നിങ്ങളുടെ നഖങ്ങളില്‍ തേച്ച് പിടിപ്പിക്കണം. ടീ ട്രീ ഓയിലും ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. നാരങ്ങ നീരില്‍ കൈ മുക്കി വെക്കുന്നതും നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നഖം പൊട്ടിപ്പോവുന്നതാണോ പ്രശ്‌നം?നഖം പൊട്ടിപ്പോവുന്നതാണോ പ്രശ്‌നം?

വളര്‍ന്ന് വരുമ്പോഴേക്കും പൊട്ടുന്നോ, പരിഹാരമിതാവളര്‍ന്ന് വരുമ്പോഴേക്കും പൊട്ടുന്നോ, പരിഹാരമിതാ

English summary

Causes Of Brittle Nails And How To Take Care Of It In Malayalam

Here in this article we are discussing about the caues of brittle nails and how to take care of it in malayalam. Take a look.
Story first published: Saturday, November 19, 2022, 20:05 [IST]
X
Desktop Bottom Promotion