For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യ

|

ഓരോ പെണ്‍കുട്ടിയുടെയും സ്വപ്നമാണ് കുറ്റമറ്റതും തിളക്കമുള്ളതും സുന്ദരവുമായ ചര്‍മ്മം. ഇതിനായി പലരും പല സൗന്ദര്യ പരീക്ഷണങ്ങളും നടത്തുന്നു. വിപണിയില്‍ ലഭ്യമായ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ കൃത്രിമ ഉല്‍പ്പന്നങ്ങളെല്ലാം രാസവസ്തുക്കള്‍ നിറഞ്ഞതാണ്. മാത്രമല്ല, ചര്‍മ്മത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമാകാനും സാധ്യതയുണ്ട്.

Most read: താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയുംMost read: താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയും

എന്നാല്‍ വിഷമിക്കേണ്ട, കാരണം മുഖം വെളുപ്പിക്കാന്‍ നിങ്ങള്‍ക്ക് രാസക്രീമുകളും വേണ്ട ബ്യൂട്ടിപാര്‍ലറുകളും കയറിയിറങ്ങേണ്ട. അതിനുള്ള ചില എളുപ്പവഴിക്കൂട്ടുകള്‍ ഉണ്ട്. വീടുകളില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്ന മികച്ച ഫെയ്‌സ് പായ്ക്കുകള്‍ നിങ്ങള്‍ക്കിവിടെ പരിചയപ്പെടാം. ഇവയുടെ ഉപയോഗത്തിലൂടെ നിങ്ങളുടെ ചര്‍മ്മത്തലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സ്വയം കണ്ടറിയാവുന്നതാണ്‌.

ചന്ദനം, ഓറഞ്ച് തൊലി

ചന്ദനം, ഓറഞ്ച് തൊലി

ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പണ്ടുകാലം മുതല്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളില്‍ ചന്ദനം ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുകയും പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തെ പുറംതള്ളാനും മോയ്‌സ്ചറൈസ് ചെയ്യാനും ചന്ദനം ഫലപ്രദമാണ്. ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, കൂടാതെ ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളുമുണ്ട്. ഇത് ചര്‍മ്മത്തിനെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഓറഞ്ച് തൊലി, 1 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യം. ഓറഞ്ച് തൊലി പൊടിച്ച് ഇതിലേക്ക് ചന്ദനപ്പൊടി ചേര്‍ക്കുക. 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം കഴുത്തിലും മുഖത്തും സൗമ്യമായി മസാജ് ചെയ്ത് 15-20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മാസ്‌ക് കഴുകുക. ഓറഞ്ച് തൊലി പൊടി ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നതിനാല്‍ ഉപയോഗിക്കുന്നതിനു മുമ്പ് ചര്‍മ്മത്തില്‍ പാച്ച് ടെസ്റ്റ് നടത്തുക.

Most read:മുഖക്കുരു നീക്കാന്‍ കാരറ്റ്; ഉപയോഗം ഇങ്ങനെMost read:മുഖക്കുരു നീക്കാന്‍ കാരറ്റ്; ഉപയോഗം ഇങ്ങനെ

അരിമാവും പാലും

അരിമാവും പാലും

അരിമാവിലെ പോഷകങ്ങള്‍ ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ നാടന്‍ ഘടന മൃതകോശങ്ങളെ പുറംതള്ളുന്നു. ഇതിലുള്ള ഫെറൂളിക് ആസിഡും അലന്റോയിനും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മുഖത്തെ സംരക്ഷിക്കുന്നു. ഇത് പാലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

1 ടേബിള്‍ സ്പൂണ്‍ അരിമാവ്, 1 ടീസ്പൂണ്‍ പാല്‍, 1 നുള്ള് മഞ്ഞള്‍ എന്നിവയാണ് അവശ്യം. അരിമാവും മഞ്ഞളും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും മസാജ് ചെയ്ത് അരമണിക്കൂറോളം വിടുക. ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് ഉപയോഗിക്കുക, ഒരു മാസത്തിനുശേഷം മികച്ച ഫലങ്ങള്‍ കാണാവുന്നതാണ്.

Most read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെMost read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് തക്കാളി. ഇതിലെ ആന്റിഓക്‌സിഡന്റായ ലൈകോപീന്‍ ചര്‍മ്മത്തിലെ ഓക്‌സിഡേറ്റീവ് നാശം തടയുന്നു. ഇത് സണ്‍സ്‌ക്രീനായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ രേതസ് ഗുണങ്ങള്‍ അമിത സെബം നിയന്ത്രിക്കാനും നിറം ഫലപ്രദമായി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു ടീസ്പൂണ്‍ കക്കിരി ജ്യൂസ്, 1 ടീസ്പൂണ്‍ തക്കാളി ജ്യൂസ്, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യം. തക്കാളി, കക്കിരി ജ്യൂസ് എന്നിവ ഒരുമിച്ച് ചേര്‍ക്കുക. റോസ് വാട്ടര്‍ (ആവശ്യമെങ്കില്‍) ചേര്‍ത്ത് മിശ്രിതം നേര്‍പ്പിച്ച് നന്നായി ഇളക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും മസാജ് ചെയ്ത് അരമണിക്കൂറെങ്കിലും വരണ്ടതാക്കുക. ശേഷം മാസ്‌ക് കഴുകി തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

മുള്‍ട്ടാനി മിട്ടി, ഓറഞ്ച് ജ്യൂസ്

മുള്‍ട്ടാനി മിട്ടി, ഓറഞ്ച് ജ്യൂസ്

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പണ്ടുമുതലേ വ്യാപകമായി ഉപയോഗിക്കുന്ന പ്രതിവിധിയാണ് മുള്‍ട്ടാനി മിട്ടി. ഇത് മുഖത്തെ അമിതമായ സെബത്തെ ആഗിരണം ചെയ്യുകയും അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിശയകരമായ ഡിടാനിംഗ്, സ്‌കിന്‍ ലൈറ്റ്‌നിംഗ് ഏജന്റ് കൂടിയാണിത്. ഓറഞ്ച് ജ്യൂസില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിറം ഫലപ്രദമായി മെച്ചപ്പെടുത്തുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

മുള്‍ട്ടാനി മിട്ടി 1 ടീസ്പൂണ്‍, ഓറഞ്ച് ജ്യൂസ് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യം. മുള്‍ട്ടാനി മിട്ടിയും ഓറഞ്ച് ജ്യൂസും നന്നായി യോജിപ്പിക്കുക. റോസ് വാട്ടര്‍ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് ഉണ്ടാക്കുക. ഈ മാസ്‌ക് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മാസ്‌ക് നീക്കം ചെയ്ത് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 2-3 തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍

പുതിന ഇല

പുതിന ഇല

പുതിനയിലയ്ക്ക് ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. മാത്രമല്ല ഇത് ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ നന്നായി വൃത്തിയാക്കുകയും പുതിയ ഇളം ചര്‍മ്മത്തെ പുറത്തെടുക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സാലിസിലിക് ആസിഡ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കളങ്കങ്ങള്‍ കുറയ്ക്കുകയും മുഖക്കുരു ചികിത്സിക്കുകയും ചര്‍മ്മത്തെ ജലാംശം ചെയ്യുകയും ചെയ്യുന്നു. ചര്‍മ്മത്തെ സ്വയം നന്നാക്കി ആരോഗ്യകരമായ തിളക്കം നല്‍കാനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

10-15 പുതിയ പുതിനയില, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ കക്കിരി ജ്യൂസ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. പുതിനയില പൊടിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. തേനും കക്കിരി ജ്യൂസും ചേര്‍ത്ത് ഈ പേസ്റ്റ് ശരിയായി ഇളക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറോളം വരണ്ടതാക്കുക. ശേഷം നന്നായി മുഖം കഴുകി വൃത്തിയാക്കുക. മികച്ച ഫലങ്ങള്‍ക്കായി, രണ്ട് ദിവസത്തിലൊരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

വാഴപ്പഴം

വാഴപ്പഴം

വിറ്റാമിന്‍ സി, ബി 6 എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചര്‍മ്മത്തെ ദൃഢമാക്കുകയും ചെയ്യുന്നു. ബദാം ഓയില്‍ വിറ്റാമിന്‍ ഡി, ഇ, ഇ എന്നിവ ചര്‍മ്മത്തിന് നിറം നല്‍കുകയും ജലാംശത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

1 പഴുത്ത വാഴപ്പഴം, 1 ടീസ്പൂണ്‍ ബദാം ഓയില്‍ എന്നിവയാണ് ആവശ്യം. വാഴപ്പഴം ഇടിച്ചെടുത്ത് ബദാം ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ഫെയ്‌സ് മാസ്‌ക് മുഖവും കഴുത്തും മൂടുന്ന വിധത്തില്‍ തുല്യമായി പുരട്ടുക. അല്‍പനേരം ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക.

Most read:മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്Most read:മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്

മഞ്ഞള്‍

മഞ്ഞള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ നീക്കാന്‍ അത്ഭുതകരമായ ഒരു പരിഹാരമാണ് മഞ്ഞള്‍. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ബാക്ടീരിയകളെ കൊല്ലുകയും മുഖക്കുരു, പാടുകള്‍, കളങ്കങ്ങള്‍ എന്നിവ ഭേദമാക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ കടലമാവും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് മുഖവും കഴുത്തും മൂടി 30 മിനിറ്റ് വരണ്ടതാക്കുക. ശേഷം മാസ്‌ക് വൃത്തിയാക്കി മുഖം വെള്ളത്തില്‍ കഴുകുക.

English summary

Best Homemade Face Packs for Skin Whitening

Here are the best homemade face packs for skin whitening, which will help you achieve your skin goals naturally and fast.
X
Desktop Bottom Promotion