Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പൊരിവെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ നിര്‍ബന്ധം; നേട്ടം നിരവധി
വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മിക്കവരും സൗന്ദര്യം സംരക്ഷിക്കാനായി സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുന്നു. തികച്ചും ശരിയായൊരു നടപടിയാണ് ഇത്. കാരണം വേനല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാനായി സണ്‍സ്ക്രീന്‍ പുരട്ടുന്നതിലൂടെ നിരവധി ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് സൂര്യരശ്മികള്‍. ഇത് ശരീരത്തില്‍ തട്ടിക്കേണ്ടതും പ്രധാനമാണ്. എന്നാല്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഇല്ലാതെ അമിതമായി സൂര്യപ്രകാശം തട്ടുന്നത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും.
വേനലില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത് അധികമായി കാണുന്നതെങ്കിലും എല്ലാ എല്ലാ കാലാവസ്ഥയിലും സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടാമെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. മഴക്കാലത്തും അതുപോലെതന്നെ തണുപ്പുള്ള ശൈത്യകാലത്തും നിങ്ങള്‍ക്ക് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടാവുന്നതാണ്. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും സൂര്യപ്രകാശം മൂലം ചര്‍മ്മത്തിന് ഉണ്ടാകുന്ന നാശങ്ങള് കുറയ്ക്കുകയും ചെയ്യുന്ന ഗുണങ്ങള്‍ സണ്‍സ്ക്രീന്‍ ലോഷനില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

അകാല വാര്‍ദ്ധക്യം തടയുന്നു
ചെറുപ്പവും സുന്ദരവും ആരോഗ്യകരവുമായ ചര്‍മ്മമാണ് എല്ലാവരുടേയും സ്വപ്നം. സണ്‍സ്ക്രീന്‍ ലോഷനുകള്‍ പതിവായി ഉപയോഗിക്കുന്ന 55 വയസ്സിന് താഴെയുള്ള ആളുകള്‍ക്ക് അകാല വാര്‍ദ്ധക്യത്തിനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് നിരവധി പഠനങ്ങള്‍ അവകാശപ്പെടുന്നു.

സ്കിന്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
അള്‍ട്രാവയലറ്റ് രശ്മികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ചര്‍മ്മത്തിന് അതിന്റെ സംരക്ഷിത പാളി നഷ്ടപ്പെടാന്‍ തുടങ്ങും, ഇത് ചര്‍മ്മത്തെ കാന്‍സര്‍, പ്രത്യേകിച്ച് മെലനോമ പോലുള്ള ചര്‍മ്മ വൈകല്യങ്ങള്‍ക്ക് ഇരയാക്കുന്നു. പതിവായി സണ്‍സ്ക്രീന്‍ പുരട്ടുന്നതിലൂടെ ചര്‍മ്മത്തിന് ഒരു സംരക്ഷണ കവചമായി നിലനിര്‍ത്താനും കാന്‍സറില്‍ നിന്ന് രക്ഷനേടാനും സഹായിക്കും.

സൂര്യതാപം തടയുന്നു
സണ്‍സ്ക്രീന്‍ പുരട്ടാതെ കഠിനമായ സൂര്യപ്രകാശം ഏറെനേരം കൊള്ളുന്നത് ചിലപ്പോള്‍ ചര്‍മ്മത്തില്‍ സൂര്യതാപത്തിന് കാരണമായേക്കാം. ഇത് ചര്‍മ്മത്തിന്റെ പുറംതൊലിയില്‍ ചുവപ്പ്, മങ്ങിയ ചര്‍മ്മം, ചൊറിച്ചില്‍, സെന്‍സിറ്റീവ് ചര്‍മ്മം എന്നിവയ്ക്ക് കാരണമാകും. സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുന്നതിലൂടെ നിങ്ങള്‍ക്ക് സൂര്യതാപം തടയവുന്നതാണ്.

ടാനിംഗ് തടയുന്നു
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തെ അപകടത്തിലാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍, 30 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സണ്‍ പ്രൊട്ടക്ഷന്‍ അടങ്ങിയ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

സണ്‍ പ്രൊട്ടക്ഷന്‍
സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ (എസ്.പി.എഫ്) ആണ് സണ്‍സ്ക്രീനുകളുടെ ഗുണനിലവാരം അറിയാന്‍ സഹായിക്കുന്ന മാനദണ്ഡം. അതിനാല്‍ ഉയര്‍ന്ന എസ്.പി.എഫ് അടങ്ങിയ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക. എസ്.പി.എഫ് 50 ഒക്കെ അടങ്ങുന്നവ വാങ്ങുക.

ശ്രദ്ധിക്കാന്‍
സൂര്യപ്രകാശം തട്ടുന്ന ചര്‍മ്മ ഭാഗത്തെല്ലാം സണ്‍സ്ക്രീന്‍ പ്രയോഗിക്കുക. നിങ്ങളുടെ പുറം, ചെവി, കാല്‍മുട്ടിന് പിന്നില്‍, കാലുകള്‍ എന്നിവ പോലുള്ള അവഗണിക്കപ്പെടുന്ന പ്രദേശങ്ങളിലും ഇത് പുരട്ടുക.

കുട ഉപയോഗിക്കുക
സണ്‍സ്ക്രീന്‍ പുരട്ടിയാലും അമിതമായ സൂര്യപ്രകാശം ചര്‍മ്മത്തെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ അമിത വെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഒരു കുട കൂടി ഉപയോഗപ്പെടുത്താം. സൂര്യപ്രകാശം അമിതമായി ഏല്ക്കുന്ന 10നും 4നും ഇടയിലുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം കൊള്ളാതിരിക്കുക.



Click it and Unblock the Notifications
