For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധം

|

സസ്യാഹാരികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സോയാബീന്‍. പ്രോട്ടീന്റെ ഒരു വലിയ ഉറവിടമാണ് ഇത്. കാല്‍സ്യം, ഇരുമ്പ്, സിങ്ക്, ഫൈബര്‍, ഫോളേറ്റ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ കെ, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നു.

Most read: നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധംMost read: നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധം

ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതുമാത്രമല്ല, സോയാബീന്‍ നിങ്ങളുടെ ചര്‍മ്മം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സോയാബീന്‍ നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ എങ്ങനെ സഹായിക്കുന്നുവെന്നും അത് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു

സുന്ദരവും കുറ്റമറ്റതുമായ ചര്‍മ്മത്തിന് അത്യാവശ്യം വേണ്ട ഘടകമാണ് ജലാംശം. സോയാബീന്‍ നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് വരണ്ട ചര്‍മ്മത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച മോയ്‌സ്ചറൈസറാണ് ഇത്. സോയാബീനിന് എണ്ണ നിയന്ത്രിക്കുന്ന കഴിവുകളുണ്ട്. നിങ്ങളുടെ മോയ്‌സ്ചറൈസറിന് പകരമായി നിങ്ങള്‍ക്ക് സോയാബീന്‍ പേസ്റ്റ് ഉപയോഗിക്കാം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

അല്‍പം സോയാബീന്‍ എടുത്ത് ചതച്ച് കുറച്ച് തുള്ളി വെള്ളം ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ഫേസ് പാക്ക് ആയി മുഖത്ത് പുരട്ടുക. ഇത് 20-25 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം കഴുകി കളയുക. ഈ ഫേസ് പാക്കില്‍ അടങ്ങിയിരിക്കുന്ന സോയാബീന്റെ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മം വളരെയധികം മെച്ചപ്പെടുത്തും. ഇത് നിങ്ങള്‍ക്ക് ചുളിവുകളില്ലാത്തതും ഈര്‍പ്പമുള്ളതുമായ ചര്‍മ്മം നല്‍കും.

Most read:കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടോ? ഇതാ പ്രകൃതിദത്ത പരിഹാരംMost read:കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടോ? ഇതാ പ്രകൃതിദത്ത പരിഹാരം

ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കുന്നു

ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കുന്നു

ചുളിവുകളെ ചെറുക്കാനുള്ള കഴിവാണ് സോയാബീനിന്റെ പ്രധാന ഗുണങ്ങളിലൊന്ന്. ഇതില്‍ വിറ്റാമിന്‍ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ചുളിവുകളെ ചെറുക്കാന്‍ ഈ പോഷകങ്ങള്‍ വളരെ ഫലപ്രദമാണ്. ഈ വിറ്റാമിനുകള്‍ ശക്തമായ ആന്റി ഓക്സിഡന്റുകളാണ്, ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജനും കോശങ്ങളും സംരക്ഷിക്കാനും ചര്‍മ്മത്തെ യുവത്വവും ആരോഗ്യകരവുമായി നിലനിര്‍ത്താനും സഹായിക്കുന്നു. ശരീരത്തിന് ഈസ്ട്രജന്‍ നല്‍കുന്ന ഫൈറ്റോ ഈസ്ട്രജനും സോയാബീനില്‍ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജന്‍ നമ്മുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഹോര്‍മോണാണ്.

ചര്‍മ്മം തിളങ്ങാന്‍

ചര്‍മ്മം തിളങ്ങാന്‍

മെലാനിന്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ സോയാബീന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ നിറം നിര്‍ണ്ണയിക്കുന്ന ചര്‍മ്മത്തിന്റെ പിഗ്മെന്റാണ് മെലാനിന്‍. മെലാനിന്‍ കൂടുതലായാല്‍ അത് നിങ്ങളുടെ ചര്‍മ്മം ഇരുണ്ടതാക്കും. സോയാബീനില്‍ പ്രോട്ടീസ് ഇന്‍ഹിബിറ്ററുകള്‍ എന്നറിയപ്പെടുന്ന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസപ്രവര്‍ത്തന പരമ്പരയെ തടയുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കാന്‍ സോയാബീന്‍ സഹായിക്കുന്നു.

Most read;ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നേടാം; രാവിലെ ഇത് കുടിക്കൂMost read;ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നേടാം; രാവിലെ ഇത് കുടിക്കൂ

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ചര്‍മ്മം തിളങ്ങാനായി നിങ്ങള്‍ക്ക് സോയ പാല്‍ ഉപയോഗിക്കാം. ഒരു പാത്രത്തില്‍ അല്‍പം സോയ പാല്‍ എടുത്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇത് 20-25 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം സാധാരണ വെള്ളത്തില്‍ നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ കാണാന്‍ ആഴ്ചയില്‍ 3 തവണ ഇങ്ങനെ ചെയ്യുക.

ചര്‍മ്മം ദൃഢമാക്കാന്‍

ചര്‍മ്മം ദൃഢമാക്കാന്‍

സോയാബീനിന്റെ മറ്റൊരു അത്ഭുതകരമായ ഗുണമാണിത്. നിങ്ങളുടെ ചര്‍മ്മത്തെ ദൃഢമാക്കാന്‍ ഇത് സഹായിക്കുന്നു. കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് സോയാബീന്‍ നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്താനും ചര്‍മ്മത്തെ ഉറപ്പുള്ളതും മനോഹരവുമാക്കാനും സഹായിക്കുന്നു. സോയാബീനില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സോയാബീനിന്റെ ഈ ഗുണങ്ങള്‍ ലഭിക്കാനായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ സോയാബീന്‍ ഉള്‍പ്പെടുത്തുക.

നഖങ്ങള്‍ ശക്തിപ്പെടുത്താന്‍

നഖങ്ങള്‍ ശക്തിപ്പെടുത്താന്‍

നഖങ്ങള്‍ പൊട്ടുന്നത് മിക്കവരിലും കണ്ടുവരുന്ന ഒരു സാധാരണ പ്രശ്‌നമാണ്. നഖങ്ങള്‍ പൊട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നഖങ്ങളുടെ അമിതമായ വരള്‍ച്ചയാണ്. സോയാബീനിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നഖങ്ങളെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ നെയില്‍ ഫംഗസ് ചികിത്സിക്കുന്നതിനും സോയാബീന്‍ സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

നഖങ്ങള്‍ ശക്തിപ്പെടുത്താനായി നിങ്ങള്‍ക്ക് സോയ സോസ് ഉപയോഗിക്കാം. നഖങ്ങളിലെ ഫംഗസ് ഇല്ലാതാക്കാന്‍ സോയാ സോസില്‍ നഖം മുക്കിയാല്‍ മതി. കുറഞ്ഞത് 6 മാസമെങ്കിലും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ സോയാബീന്‍ അല്ലെങ്കില്‍ സോയ പ്രോട്ടീന്റെ മറ്റേതെങ്കിലും ഉറവിടം ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍ അടങ്ങിയ ഏത് ഭക്ഷണവും നെയില്‍ ഫംഗസ് ചികിത്സിക്കുന്നതിന് വളരെ ഫലപ്രദമാണ്.

Most read:പുരികത്തിലെ താരന് ഫലപ്രദമായ പ്രതിവിധി; കുറഞ്ഞ ഉപയോഗത്തിലൂടെ ഫലം പെട്ടെന്ന്‌Most read:പുരികത്തിലെ താരന് ഫലപ്രദമായ പ്രതിവിധി; കുറഞ്ഞ ഉപയോഗത്തിലൂടെ ഫലം പെട്ടെന്ന്‌

English summary

Benefits of Soybean For Skincare in Malayalam

Soybean has lot of nutrients which are good for skin. Here are the benefits of soybean for skincare. Take a look.
Story first published: Tuesday, October 18, 2022, 12:28 [IST]
X
Desktop Bottom Promotion