Just In
Don't Miss
- Automobiles
വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ
- Movies
'ഈ ഷോയുടെ പുറത്ത് നിനക്ക് നല്ല പേരാണ്'; നോബിയോട് കിടിലം ഫിറോസ്
- News
സർക്കാർ പ്രവർത്തിക്കുന്നത് കർഷകരുടെ ക്ഷേമത്തിന്;കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമെന്നും മോദി
- Sports
ധോണിക്കു കീഴില് സിഎസ്കെയില് കളിച്ചു, ലങ്കയുടെ ലോകകപ്പ് താരം- ഇപ്പോള് ബസ് ഡ്രൈവര്!
- Finance
ഐഎഫ്എസ്സി കോഡ് മുതല് ഫാസ്ടാഗ് വരെ; മാര്ച്ചില് പ്രാബല്യത്തില് വന്ന മാറ്റങ്ങള്
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഖം സുന്ദരമാക്കാന് ഐസ് ക്യൂബ് ഫേഷ്യല് മസാജ്
പാടുകള് ഒന്നും ഇല്ലാത്ത തിളക്കമാര്ന്ന മുഖം എല്ലാവരുടെയും സ്വപ്നമാണ്. തിളക്കമാര്ന്ന മുഖചര്മ്മത്തിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും എല്ലാവരും ഒരുക്കമാണ്. പക്ഷേ വെയില്, മലിനീകരണം, മാനസിക സമ്മര്ദ്ദങ്ങള്, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി ഇവയെല്ലാം ചര്മ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവയെല്ലാം നമ്മുടെ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയെ ബാധിക്കുന്നു. ഫലമോ? കുരുവും ചുളിവുകളും നിറം മങ്ങിയതുമായ ചര്മ്മം ഉണ്ടാകുന്നു.
Most read: മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല് മതി
നിങ്ങളുടെ മുഖം സുന്തരമാക്കാന് നിങ്ങള്ക്ക് ഐസ് ക്യൂബുകള് ഉപയോഗിക്കാം. മുഖത്ത് ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ചര്മ്മത്തെ നല്ല രീതിയില് നിങ്ങള്ക്ക് മാറ്റിയെടുക്കാവുന്നതാണ്. ചര്മ്മ സംരക്ഷണ വസ്തുക്കള്ക്ക് പകരമായി ഐസ് ക്യൂബുകള് എങ്ങനെ ഉപയോഗിക്കാമെന്നും ഇവ എങ്ങനെ ഗുണം ചെയ്യുന്നുവെന്നും നമുക്ക് നോക്കാം.

ചര്മ്മം തിളക്കമുള്ളതാക്കുന്നു
ഐസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോള് രക്തക്കുഴലുകളെ ചുരുക്കി മുഖത്തേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു. ഉടന്തന്നെ ശരീരം രക്തയോട്ടം വര്ദ്ധിപ്പിക്കാനായി കൂടുതല് രക്തം മുഖത്തേക്ക് കടത്തിവിടുന്നു. ഇതിന്റെ ഫലമായി മുഖത്തിന് ആരോഗ്യകരമായ തിളക്കം കൈവരുന്നു.

സൗന്ദര്യവര്ധക വസ്തുക്കളുടെ എളുപ്പത്തിലുള്ള ആഗിരണം
നിങ്ങളുടെ മുഖത്ത് പുരട്ടുന്ന മറ്റ് സൗന്ദര്യ സംരക്ഷണ വസ്തുക്കള് മുഖചര്മ്മം പെട്ടെന്ന് ആഗിരണം ചെയ്യാന് വേണ്ടി ഐസ് ക്യൂബ് ഉപയോഗിക്കാം. ക്രീമോ സിറമോ പുരട്ടിയശേഷം ഐസ്ക്യൂബ് കൊണ്ട് മുഖം തടവിയാല് മാത്രം മതി. മുഖത്തുള്ള കാപ്പിലറികള് ചുരുങ്ങുന്നതിലൂടെ ചര്മത്തില് പുരട്ടിയ വസ്തുക്കള് എളുപ്പത്തില് ആഗിരണം ചെയ്യുന്നു.
Most read: തഴച്ചുവളരാന് മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെ

കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് കുറയ്ക്കുന്നു
കണ്തടത്തിലെ കറുപ്പ് അഥവാ ഡാര്ക്ക് സര്ക്കിള് നീക്കാനായി നിങ്ങള്ക്ക് ഐസ് ക്യൂബുകള് ഉപയോഗിക്കാം. ഒരു ഐസ് ക്യൂബ് തുണിയില് പൊതിഞ്ഞ് കണ്ണിനു ചുറ്റും തടവുക. ഐസ്ക്യൂബിനു പകരം വെള്ളരിക്കയുടെ നീര് ഫ്രിഡ്ജില് വെച്ച് തണുപ്പിച്ച് കട്ടിയാക്കി ഉപയോഗിക്കുന്നതും മികച്ച ഫലം നല്കും.

മേക്കപ്പ് കൂടുതല് നേരം നിലനിര്ത്തുന്നു
മേക്കപ്പിന് മുന്നോടിയായി ഒരു ഐസ്ക്യൂബോ ഐസ് പാക്കോ ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതല് നേരം മുഖത്ത് നില്ക്കാന് സഹായിക്കുന്നു.

ചുണ്ടുകളെ മൃദുലമാക്കുന്നു
വരണ്ട ചുണ്ടുകളും മറ്റും നീക്കാനായി ഐസ്ക്യൂബുകള് നിങ്ങള്ക്ക് ഉപയോഗിക്കാം. ഐസ്ക്യൂബ് കൊണ്ട് ചുണ്ടുകള് തടവുന്നത് വിണ്ടുകീറിയ ചുണ്ടുകള് നീക്കാന് നിങ്ങളെ സഹായിക്കുന്നു.
Most read: തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന് പരീക്ഷിക്കേണ്ടത്

എക്സ്ഫോളിയേറ്റ് ചെയ്യാന് സഹായിക്കുന്നു
മൃതചര്മ്മങ്ങള് കൊഴിഞ്ഞുപോകാന് ഐസ് ക്യൂബുകള് സഹായിക്കുന്നു. പാല് ഐസ് ക്യൂബാക്കി ചര്മ്മത്തില് ഉപയോഗിക്കുന്നത് ശുദ്ധമായ ഒരു എക്സ്ഫോളിയേറ്ററിന്റെ ഗുണം ചെയ്യും. പാലില് അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളാന് സഹായിക്കുന്നു. അതേസമയം ഐസ് മുഖചര്മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

എണ്ണമയം കുറയ്ക്കുന്നു
ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം തടവുന്നത് മുഖത്തെ എണ്ണ ഉല്പ്പാദിപ്പിക്കുന്ന സുഷിരങ്ങള് ചുരുങ്ങുവാന് സഹായിക്കുന്നു. തല്ഫലമായി മുഖത്തെ എണ്ണമയം കുറച്ച് മുഖചര്മ്മം കൂടുതല് സുന്ദരമാക്കുന്നു. കുറച്ച് നാരങ്ങാനീര് കൂടി ഐസില് ചേര്ക്കുകയാണെങ്കില് മുഖചര്മ്മം കൂടുലായി പോഷിപ്പിക്കാന് സാധിക്കുന്നു.