For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കൂട്ടണോ? കൂണിന്റെ ഗുണങ്ങള്‍ ഇതാണ്

|

ശരീരത്തിന് ആരോഗ്യകരമായ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കൂണ്‍. ഡി, ബി 1, ബി 2, ബി 3, ബി 5, ബി 9 തുടങ്ങിയ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് ഇവ. ആരോഗ്യകരമായ ഈ വിറ്റാമിനുകള്‍ മറ്റ് പച്ചക്കറികളിലും കാണപ്പെടുന്നുവെങ്കിലും പാചകം ചെയ്ത ശേഷം ഈ വിറ്റാമിനുകളെല്ലാം അവയില്‍ നിന്ന് അപ്രത്യക്ഷമാകാനിടയാകുന്നു. എന്നാല്‍ കൂണ്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. പാകം ചെയ്താലും ഈ വിറ്റാമിനുകള്‍ കൂണില്‍ തന്നെ തുടരുന്നു. കൂണില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും.

Most read: കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂMost read: കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

അലര്‍ജി, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കാന്‍ അറിയപ്പെടുന്ന വിവിധ ഗുണങ്ങളും കൂണിലുണ്ട്. ഇതുകൂടാതെ നിങ്ങളുടെ ചര്‍മ്മത്തിനും കൂണ്‍ വളരെയധികം ഗുണം ചെയ്യും. വിറ്റാമിന്‍ ഡിയുടെ സമ്പന്നമായ സ്രോതസ്സായതിനാല്‍ ചര്‍മ്മ അലര്‍ജിക്കും മുഖക്കുരുവിനുമെതിരേ പോരാടാന്‍ കൂണ്‍ നിങ്ങളെ സഹായിക്കുന്നു. ഇവ പ്രകൃതിദത്ത മോയ്സ്ചുറൈസറായും അറിയപ്പെടുന്നു. വിവിധ ഫെയ്സ് സെറമുകളില്‍ ഇപ്പോള്‍ ഒരു പ്രധാന ഘടകമായി കൂണ്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് കൂണ്‍ എങ്ങനെ സഹായിക്കുന്നുവെന്ന് വായിച്ചറിയൂ.

ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു

ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു

തിളക്കമുള്ള ചര്‍മ്മത്തിന് നല്ല രീതിയില്‍ ജലാംശം ആവശ്യമാണ്. കൂണില്‍ പോളിസാക്രൈഡ് ഉണ്ട്, ഇത് ജലാംശം പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മിനുസമാര്‍ന്നതും മികച്ചതുമായ ചര്‍മ്മം നിങ്ങള്‍ക്ക് നേടിത്തരുന്നു. അവശ്യ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് കൂണ്‍. ഇതിന്റെ വിറ്റാമിന്‍ ഡി ഉള്ളടക്കം ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

ആന്റി-ഏജിംഗ് ഗുണങ്ങള്‍

ആന്റി-ഏജിംഗ് ഗുണങ്ങള്‍

വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളെ തടയാന്‍ കഴിയുന്ന ഗുണങ്ങള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്. ആന്റി-ഏജിംഗ് ക്രീമുകള്‍, ലോഷനുകള്‍, സെറങ്ങള്‍ എന്നിവയില്‍ രാസഗുണങ്ങളുണ്ട്, ഇവയ്‌ക്കെല്ലാം ബദലായി ഒരു പ്രകൃതിദത്ത ഉറവിടമാണ് കൂണ്‍. മാത്രമല്ല ചര്‍മ്മത്തെ പോഷിപ്പിക്കുകയും പ്രായത്തിന്റെ പാടുകള്‍, അസമമായ സ്‌കിന്‍ ടോണ്‍, നിറവ്യത്യാസം എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Most read:ചര്‍മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്‍Most read:ചര്‍മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്‍

മുഖക്കുരു തടയുന്നു

മുഖക്കുരു തടയുന്നു

വളരെ വൈവിധ്യമാര്‍ന്ന ഒരു ആഹാരസാധനമാണ് കൂണ്‍. ഒരു കൂട്ടം വിറ്റാമിനുകള്‍ ഇതിലുണ്ട്. അവയില്‍ ഓരോന്നിനും ചര്‍മ്മസംരക്ഷണത്തിന് അവയുടേതായ പ്രധാന പങ്കുകളുമുണ്ട്. വിറ്റാമിന്‍ ഡി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. പാരിസ്ഥിതിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ചുളിവുകള്‍, മുഖക്കുരു എന്നിവയില്‍ നിന്ന് ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

ചര്‍മ്മ പ്രശ്‌നങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് വീക്കം മൂലമാണ്. വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റിഓക്സിഡന്റ് ഗുണങ്ങളുമുള്ളതാണ് കൂണ്‍. ചര്‍മ്മത്തിന്റെ അവസ്ഥയെ സുഖപ്പെടുത്തുന്നതിന് ഈ പ്രകൃതിദത്ത സംയുക്തങ്ങള്‍ സഹായിക്കുന്നു. മുഖക്കുരു, എക്സിമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ കൂണ്‍ സത്ത് പല ചര്‍മ്മ ഉല്‍പ്പന്നങ്ങളിലും പതിവായി ഉപയോഗിക്കുന്നു.

Most read:മുഖത്തെ പ്രശ്‌നങ്ങള്‍ നീക്കാന്‍ പേരയ്ക്കയിലുണ്ട് വഴിMost read:മുഖത്തെ പ്രശ്‌നങ്ങള്‍ നീക്കാന്‍ പേരയ്ക്കയിലുണ്ട് വഴി

എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

നിരവധി തരം കൂണ്‍ ഉണ്ട്. ഇവയില്‍, മൃതകോശങ്ങളെ അകറ്റി നിര്‍ത്തുന്ന ചില ഗുണങ്ങളുണ്ട്. കൂണ്‍ നേരിട്ട് കഴിക്കുന്നത് മികച്ചതാണെങ്കിലും, ചില ചേരുവകള്‍ ചേര്‍ത്ത് ലളിതമായ സ്‌ക്രബ് തയ്യാറാക്കാനും നിങ്ങള്‍ക്ക് കഴിയും. 5-6 കൂണ്‍ വെള്ളത്തില്‍ 2 മണിക്കൂര്‍ മുക്കിവയ്ക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഈ കൂണ്‍ ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക, 1 സ്പൂണ്‍ തവിട്ട് പഞ്ചസാര ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുതവണ പുരട്ടുക.

English summary

Benefits Of Mushrooms For A Healthy Skin

Here's a list of some amazing benefits of mushrooms for a healthy and glowing skin.
Story first published: Saturday, February 20, 2021, 11:00 [IST]
X
Desktop Bottom Promotion