For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനം നിലനിര്‍ത്തും രക്തചന്ദനം മാജിക്; പത്ത് വയസ്സ് കുറക്കും

|

ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. രക്തചന്ദനം ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മുഖത്തിന് സ്വാഭാവിക സൗന്ദര്യം ലഭിയ്ക്കണമെങ്കില്‍ സ്വാഭാവിക വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് നമുക്കറിയാം. കൃത്രിമ വഴികള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇത് ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

 ഗാര്‍ലിക് ഓയില്‍ രണ്ട് തുള്ളി കിടക്കാന്‍ നേരം; മുടിയും മുഖവും തിളങ്ങും ഗാര്‍ലിക് ഓയില്‍ രണ്ട് തുള്ളി കിടക്കാന്‍ നേരം; മുടിയും മുഖവും തിളങ്ങും

ചര്‍മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പണ്ടു മുതല്‍ തന്നെ നമ്മുടെ മുതുമുത്തശ്ശിമാര്‍ ഉപയോഗിച്ചു പോന്ന മികച്ച ഫലപ്രദമായ വഴികള്‍ ഉണ്ട്. ഇത് തികച്ചും പ്രകൃതിദത്തമായ വഴികള്‍ തന്നെയാണ്. ഇത്തരം വഴികള്‍ ദോഷം വരുത്തില്ലെന്നു മാത്രമല്ല ഇത് ചര്‍മ്മത്തിന് ഗുണം നല്ലപോലെ നല്‍കുകയും ചെയ്യുന്നു. ആര്‍ക്കും പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണയും രക്തചന്ദനവുമെല്ലാം. ഇവ ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിച്ചാല്‍ തന്നെ ഗുണങ്ങള്‍ പലതാണ്. ഇവ ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണങ്ങള്‍ ഏറെ ഇരട്ടിയ്ക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെറുമൊരു എണ്ണ മാത്രമല്ല, വെളിച്ചെണ്ണ. ഇതില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ പല ചര്‍മ്മ പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. വെളിച്ചെണ്ണ ദിവസവും തലയിലും മുഖത്തും ദേഹത്തുമെല്ലാം പുരട്ടി കുളിയ്ക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ തികച്ചും ശുദ്ധമായ വെളിച്ചെണ്ണ തന്നെ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിക്കണം.

രക്തചന്ദനവും

രക്തചന്ദനവും

രക്തചന്ദനവും പരമ്പരാഗത സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മികച്ച് നില്‍ക്കുന്നത് തന്നെയാണ്. നിറം വര്‍ദ്ധിയ്ക്കാനുള്ള പല മരുന്നുകളിലും ആയുര്‍വേദ സൗന്ദര്യ സംരക്ഷണ വഴികളിലും രക്തചന്ദനം ഉപയോഗിക്കുന്നുണ്ട്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള കുങ്കുമാദി തൈലമടക്കമുള്ള പല എണ്ണകളിലും ഇതു പ്രധാനപ്പെട്ട ചേരുവയാണ് എന്നുള്ളതാണ് സത്യം. രക്തചന്ദനം അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് പല തരത്തിലെ ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള മികച്ച പരിഹാരമാണ്. പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള കിടിലന്‍ ഒറ്റമൂലിയാണ് രക്തചന്ദനം എന്നുള്ളതാണ്.

തിളക്കം വര്‍ദ്ധിപ്പിക്കാന്‍

തിളക്കം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മത്തിനു തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. വെളിച്ചെണ്ണയിലെ പല ഘടകങ്ങളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കുന്നവയാണ്. ഇവ രണ്ടും ചേരുന്നത് ചര്‍മത്തിന് സ്വാഭാവിക നിറം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ദിവസവും അടുപ്പിച്ചു പുരട്ടിയാല്‍ ഏറെ പ്രയോജനം ലഭിയ്ക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഈ മിശ്രിതം.

കറുത്ത കുത്തുകളും പാടുകളും

കറുത്ത കുത്തുകളും പാടുകളും

മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനവും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് പുരട്ടുന്നത്. ഇത് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ഇത്തരം പാടുകള്‍ക്ക് പരിഹാരം നല്‍കുന്നു. രക്തചന്ദനം പൊതുവേ ഇത്തരം കറുത്ത പാടുകള്‍ക്കും കുത്തുകള്‍ക്കുമെല്ലാമുള്ള പരിഹാരമാണ് എന്ന് നമുക്കെല്ലാം അറിയാം. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുഖക്കുരു

മുഖക്കുരു

മുഖത്തെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു വരുത്തുന്ന പാടുകള്‍ക്കും വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നത് പരിഹാരം നല്‍കുന്നു. ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും വെളിച്ചെണ്ണയും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ മികച്ചതാണ്. മുഖത്തെ കുത്തുകള്‍ മാറാനും ബ്രൗണ്‍ പാടുകളുമെല്ലാം മാറാന്‍ ഇത് ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും രക്തചന്ദനത്തിന്റെ മരുന്നു ഗുണവുമെല്ലാം മുഖക്കുരുവും അലര്‍ജിയും പോലുളള പ്രശ്നങ്ങളെ വേരോടെ ഇല്ലാതാക്കുന്നു.

മുഖ ചര്‍മം സോഫ്റ്റ് ആക്കുന്നു

മുഖ ചര്‍മം സോഫ്റ്റ് ആക്കുന്നു

രക്തചന്ദനം മുഖ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണ്. വെളിച്ചെണ്ണയിലെ നല്ല കൊഴുപ്പുകളും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഏസഹായിക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയുന്നതു വഴി വെളിച്ചെണ്ണയും രക്തചന്ദനവും ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്.

തിളക്കവും മൃദുത്വവും

തിളക്കവും മൃദുത്വവും

മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനും വെളിച്ചെണ്ണയും രക്തചന്ദനവും ഏറെ നല്ലതാണ്. ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്‍കാന്‍ വളരെയധികം സഹായിക്കുന്നു. എല്ലാ ദിവസവും ഇത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന് മികച്ച പരിഹാരമാണ് ഈ മിശ്രിതം. വെളിച്ചെണ്ണ ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിയ്ക്കും. ഇതു വഴിയും അകാല വാര്‍ദ്ധക്യത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. രക്തചന്ദനത്തിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും. ഇതോടൊപ്പം മുഖത്തെ കരുവാളിപ്പ്, ടാന്‍ മാറാനുള്ള എളുപ്പ വഴി എന്നതിനെല്ലാം പരിഹാരം രക്തചന്ദനത്തില്‍ ഉണ്ട്. അത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്.

English summary

Benefits Of Applying Red Sandal With Coconut Oil On Face For Radiant Skin

Here in this article we are discussing about the beauty benefits of applying red sandal and coconut oil for skin in malayalam. Take a look.
X
Desktop Bottom Promotion