For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍ ടീ അല്‍പം മുഖത്തിടണം; മുഖത്തെ മാറ്റങ്ങള്‍ നിങ്ങളെ ഞെട്ടിക്കും

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ മുഖക്കുരു, ഫ്രക്കിള്‍സ്, ഡാര്‍ക്ക് സ്‌പോട്ട് എന്നിവയെല്ലാം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഗ്രീന്‍ ടീയിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഗ്രീന്‍ ടീ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ഗ്രീന്‍ ടീ ചെയ്യുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

ഒരു നരച്ച മുടി പിഴുത് കളയുമ്പോള്‍ ഇരട്ടി മുടി വളരുന്നോ അതേ സ്ഥലത്ത്‌ഒരു നരച്ച മുടി പിഴുത് കളയുമ്പോള്‍ ഇരട്ടി മുടി വളരുന്നോ അതേ സ്ഥലത്ത്‌

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കുന്നത് വരെയാണ്. എന്നാല്‍ ഗ്രീന്‍ ടീയ്ക്ക് മനസ്സിനെയും ശരീരത്തെയും മെച്ചപ്പെടുത്തുന്ന ഗുണങ്ങള്‍ മാത്രമല്ല ഉള്ളത്. ഇത് ചര്‍മ്മത്തിന് ഗുണം ചെയ്യും, അതിനാലാണ് ഇത് പലപ്പോഴും പല തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ച് കൂടാത്ത ഘടകമായി ഉള്‍പ്പെടുത്തുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സ്‌കിന്‍ ക്യാന്‍സര്‍ പരിഹാരം

സ്‌കിന്‍ ക്യാന്‍സര്‍ പരിഹാരം

സ്‌കിന്‍ ക്യാന്‍സര്‍ പരിഹരിക്കുന്നതിന് വേണ്ടി ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. ഗ്രീന്‍ ടീയില്‍ പോളിഫെനോളുകളും ആറ് വ്യത്യസ്ത തരം കാറ്റെച്ചിനുകളും അടങ്ങിയിരിക്കുന്നു, എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് (ഇജിസിജി), എപികെടെച്ചിന്‍ ഗാലേറ്റ് (ഇസിജി) എന്നിവയ്ക്ക് ഏറ്റവും കൂടുതല്‍ ശക്തിയുണ്ട്. ഈ സംയുക്തങ്ങള്‍ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ കഴിവുള്ള തന്മാത്രകളാണ് ആന്റിഓക്സിഡന്റുകള്‍. നിങ്ങളുടെ ശരീരം, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ ചര്‍മ്മം എന്നിവയുടെ അളവ് വളരെ ഉയര്‍ന്നാല്‍ ദോഷം ചെയ്യുന്ന സംയുക്തങ്ങളാണ് ഫ്രീ റാഡിക്കലുകള്‍. അവ സെല്ലുലാര്‍ നാശത്തിന് കാരണമാകും, കൂടാതെ ക്യാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നു

അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നു

ഗ്രീന്‍ ടീയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ടെന്ന് 2003 ലെ ഒരു പഠനം തെളിയിച്ചു. നിങ്ങളുടെ ചര്‍മ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും നന്നാക്കുകയും ചെയ്യുന്നതിലൂടെ, ഈ ആന്റിഓക്സിഡന്റിന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും മങ്ങിയ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കാനും കഴിയും. ഗ്രീന്‍ ടീയിലെ വിറ്റാമിനുകള്‍, പ്രത്യേകിച്ച് വിറ്റാമിന്‍ ബി -2, നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ യുവത്വം നിലനിര്‍ത്താനും സഹായിക്കും. വിറ്റാമിന്‍ ബി -2 ന് കൊളാജന്റെ അളവ് നിലനിര്‍ത്താനുള്ള കഴിവുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ദൃഢത മെച്ചപ്പെടുത്തും.

ഫ്രക്കിള്‍സ് പരിഹാരം

ഫ്രക്കിള്‍സ് പരിഹാരം

ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ഫ്രക്കിള്‍സ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഗ്രീന്‍ ടീ ഫേസ്മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിലെ ഫ്രക്കിള്‍സ് മൂലമുണ്ടാവുന്ന പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫ്രക്കിള്‍സ് ഉണ്ടാക്കുന്ന പാടുകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് നമുക്ക് ദിവസവും ഗ്രീന്‍ ടീ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചുവപ്പും അസ്വസ്ഥതയും കുറയ്ക്കുന്നു

ചുവപ്പും അസ്വസ്ഥതയും കുറയ്ക്കുന്നു

ഗ്രീന്‍ ടീയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ ഉണ്ട്. ചായയിലെ പോളിഫെനോളുകളുടെ ഉയര്‍ന്ന ഉള്ളടക്കമാണ് ഇതിന് കാരണം. ഗ്രീന്‍ ടീയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിലെ പ്രകോപനം, ചര്‍മ്മത്തിന്റെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ചര്‍മ്മത്തില്‍ ഗ്രീന്‍ ടീ പുരട്ടുന്നത് ചെറിയ മുറിവുകളും സൂര്യതാപവും ശമിപ്പിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം പല ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയായി ടോപ്പിക്കല്‍ ഗ്രീന്‍ ടീ കണ്ടെത്തിയിട്ടുണ്ട്. സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ്, റോസേഷ്യ എന്നിവ മൂലമുണ്ടാകുന്ന പ്രകോപനവും ചൊറിച്ചിലും ശമിപ്പിക്കാന്‍ ഇതിന് സാധിക്കുന്നുണ്ട്.

മുഖക്കുരുവിനെ ചികിത്സിക്കുന്നു

മുഖക്കുരുവിനെ ചികിത്സിക്കുന്നു

ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനും എണ്ണമയമുള്ള ചര്‍മ്മത്തിനും ഫലപ്രദമായ ചികിത്സയാക്കി മാറ്റാം. ഗ്രീന്‍ ടീയിലെ പോളിഫിനോളുകള്‍, ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍, മുഖക്കുരുവിന് കാരണമാകുന്ന സെബം പുറന്തള്ളുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ പോളിഫിനോളുകള്‍ ബാക്ടീരിയ മെംബറേന്‍സിന് കേടുവരുത്തി അണുബാധയ്‌ക്കെതിരെ പോരാടാനുള്ള കഴിവുണ്ട്. ഇതിനര്‍ത്ഥം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയ വളര്‍ച്ച നിയന്ത്രിക്കാന്‍ ഗ്രീന്‍ ടീ ഒരു ഉപയോഗപ്രദമായ ഘടകമാണ് എന്നാണ്.

ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍ ഇ ഉള്‍പ്പെടെ നിരവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഗ്രീന്‍ ടീ ഫേസ്മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് ഒരു ഗ്രീന്‍ ടീ ഫെയ്‌സ് മാസ്‌ക് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഗ്രീന്‍ടീ ബാഗ് ഏകദേശം ഒരു മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ടീ ബാഗ് നല്ലതുപോലെ തണുത്ത ശേഷം ഗ്രീന്‍ ടീ ഇലകള്‍ വേര്‍തിരിക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി പിന്നീട് ബേക്കിംഗ് സോഡയും തേനും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. മിശ്രിതം വളരെ കട്ടിയുള്ളതാണെങ്കില്‍, കുറച്ച് വെള്ളം ചേര്‍ക്കുക. മാസ്‌ക് മുഖത്ത് തേക്കുന്നതിന് മുന്‍പ് നല്ലതുപോലെ മുഖം വൃത്തിയാക്കേണ്ടതാണ്. കൂടാതെ ചര്‍മ്മത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കംചെയ്യാന്‍ മൃദുവായി മസാജ് ചെയ്യുക. മാസ്‌ക് 10 മുതല്‍ 15 മിനിറ്റ് വരെ ചര്‍മ്മത്തില്‍ വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് ചര്‍മ്മത്തില്‍ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം നല്‍കുന്നു.

English summary

Benefits of a Green Tea Face Mask In Malayalam

Here in this article we are discussing about the benefits of green tea face mask. Take a look.
Story first published: Wednesday, August 4, 2021, 19:52 [IST]
X
Desktop Bottom Promotion