For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്ത് നിങ്ങളുടെ മുഖം വാടുന്നോ? പരിഹാരമുണ്ട്

|

മഞ്ഞുകാലം നമ്മുടെ ചര്‍മ്മത്തെ സംബന്ധിച്ചിടത്തോളം കഷ്ടതകള്‍ കൂടി നിറഞ്ഞ കാലമാണ്. ചര്‍മ്മം വരളുക, ചുളിവു വീഴുക, വിണ്ടുകീറുക.. അങ്ങനെ നമ്മുടെ ചര്‍മ്മത്തിന് നിരവധി പ്രശ്‌നങ്ങള്‍ ഇക്കാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്നു. ശൈത്യകാലത്ത് ശരീരത്തിന്റെ മൃദുലത നഷ്ടപ്പെടുന്നു. ഇതുമൂലം ചര്‍മ്മത്തിലെ എണ്ണമയം നഷ്ടമാകുന്നു. കാറ്റ്, മഞ്ഞ്, അന്തരീക്ഷത്തിലെ ഈര്‍പ്പം മുതലായവ മുഖത്തെ തന്മാത്രകളെ പരീക്ഷിക്കുന്നു. അതിനാല്‍ മറ്റു കാലാവസ്ഥകളെ അപേക്ഷിച്ച് ശൈത്യകാലത്ത് ചര്‍മ്മ സംരക്ഷണത്തിന് അധികം കരുതല്‍ ആവശ്യമാണ്.

Most read: ശൈത്യകാലത്ത് കണ്ണിനു കാവലാകും കൂളിംഗ് ഗ്ലാസുകള്‍Most read: ശൈത്യകാലത്ത് കണ്ണിനു കാവലാകും കൂളിംഗ് ഗ്ലാസുകള്‍

ശൈത്യകാലത്തെ അന്തരീക്ഷ ഈര്‍പ്പം വായുവിനെ നഷ്ടപ്പെടുത്തുന്നു. ചര്‍മ്മത്തെ ഇത് പ്രതികൂലമായി ബാധിച്ച് വരണ്ട ചര്‍മ്മത്തിലേക്ക് നയിക്കുന്നു. വസ്ത്രങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ മിക്കപ്പോഴും സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ ഏതു കാലാവസ്ഥയിലും മുഖം തുറന്ന നിലയിലായിരിക്കും. അതിനാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് മുഖം എപ്പോഴും ഇരയാകുന്നു. കഠിനമായ ശൈത്യ കാലാവസ്ഥയുടെ സ്വാധീനത്തില്‍ മുഖത്തിന്റെ ചര്‍മ്മത്തിന് പലപ്പോഴും അമിതമായ വരള്‍ച്ച അനുഭവപ്പെടുന്നു. ശൈത്യകാലത്ത് ചര്‍മ്മത്തിന് പ്രത്യേകിച്ച് മുഖത്തിന് ഉചിതമായ പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ട് ശൈത്യകാലം

എന്തുകൊണ്ട് ശൈത്യകാലം

ചൂടുള്ള അന്തരീക്ഷത്തില്‍ നിന്ന് പെട്ടെന്ന് തണുപ്പിലേക്ക് മാറുന്ന കാലം നിങ്ങളുടെ മുഖകാന്തിക്കായി ഫേഷ്യലുകള്‍ ചെയ്യാന്‍ ഉചിതമാണ്. വരണ്ടുതുടങ്ങുന്ന ചര്‍മ്മത്തിന് ചികിത്സയെന്നോണം ഫേഷ്യലുകള്‍ ചെയ്താല്‍ മുഖം ഓജസുള്ളതും തിളക്കമുള്ളതുമാകുന്നു. ചര്‍മ്മത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ സഹായിക്കുക എന്നതാണ് ശൈത്യകാലത്തെ ഫേഷ്യലില്‍ ഏര്‍പ്പെടാനുള്ള പ്രധാന കാരണം. നിങ്ങളുടെ ചികിത്സയില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടും.

പുറംതള്ളല്‍

പുറംതള്ളല്‍

ശൈത്യകാലത്ത് മൃത ചര്‍മ്മകോശങ്ങളുടെ സുഷിരങ്ങള്‍ അടഞ്ഞുപോവുകയും ചര്‍മ്മം പരുക്കനാകുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മത്തെ നീക്കം ചെയ്യുന്നതിനാല്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക പുതുക്കല്‍ പ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് പുതംതള്ളല്‍. ചര്‍മ്മത്തിന്റെ അവസ്ഥയെയും തരത്തെയും ആശ്രയിച്ച് നിങ്ങളുടെ തെറാപ്പിസ്റ്റിന് ഒരു മെക്കാനിക്കല്‍ അല്ലെങ്കില്‍ കെമിക്കല്‍ എക്‌സ്‌ഫോളിയന്റ് തിരഞ്ഞെടുക്കാം. മെക്കാനിക്കല്‍ രീതികള്‍ അല്‍പം ഉരച്ചിലുകള്‍ അല്ലെങ്കില്‍ ക്രീം ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ കോശങ്ങളെ നീക്കുന്നു. അതേസമയം രാസമാര്‍ഗ്ഗം എന്‍സൈമുകള്‍ ഉപയോഗിച്ച് ചര്‍മ്മകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തടസ്സപ്പെടുത്തുന്നു. അവ അകന്നുപോകാന്‍ അനുവദിക്കുന്നു.

ആഴത്തിലുള്ള ശുദ്ധീകരണം

ആഴത്തിലുള്ള ശുദ്ധീകരണം

നേര്‍ത്ത വരകളും നിര്‍ജ്ജലീകരണവും പോലുള്ള പ്രത്യേക പ്രശ്‌നങ്ങളെ ലക്ഷ്യംവച്ചാണ് ആഴത്തിലുള്ള ശുദ്ധീകരണം. കൂടാതെ നീരാവി, എക്‌സ്ട്രാക്ഷന്‍, ഫേഷ്യല്‍ മസാജ്, ഫേഷ്യല്‍ മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ച് ഇത് ചെയ്യാം.

മോയ്‌സ്ചറൈസിംഗ്

മോയ്‌സ്ചറൈസിംഗ്

ചര്‍മ്മത്തിന് ജലാംശം ആവശ്യമാണ്. അതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ദ്രാവകങ്ങള്‍ ഉപയോഗിക്കുക. ചര്‍മ്മത്തെ ബാഹ്യമായി മോയ്‌സ്ചറൈസ് ചെയ്യണം. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് ഇതിനായി വിവിധ മോയ്‌സ്ചറൈസറുകളും മാസ്‌കുകളും തിരഞ്ഞെടുക്കുക. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മ സംരക്ഷണം പ്രധാനമാണ്. അവിടങ്ങളില്‍ പ്രത്യേക ക്രീമുകള്‍ ഉപയോഗിക്കുക.

രക്തയോട്ടം വര്‍ധിക്കാന്‍

രക്തയോട്ടം വര്‍ധിക്കാന്‍

പ്രായമാകുന്നതിനനുസരിച്ച് നമ്മുടെ ചര്‍മ്മം വരണ്ടതും ചുളിവുള്ളതുമായിത്തീരുന്നു. മുഖത്തെ രക്തയോട്ടം കുറഞ്ഞ് അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കുന്നു. ഫേഷ്യലും സ്റ്റീം, മസാജ് തെറാപ്പിയും പ്രായമായവര്‍ക്ക് ശൈത്യകാലത്തെ മുഖകാന്തിക്ക് ഉത്തമമാണ്. രക്തയോട്ടം വര്‍ധിപ്പിച്ച് മുഖം കൂടുതല്‍ ചെറുപ്പമുള്ളതാക്കി തോന്നിക്കുന്നു.

ഫേഷ്യലുകള്‍

ഫേഷ്യലുകള്‍

പലതരം ശൈത്യകാല സ്‌പെഷ്യല്‍ ഫേഷ്യലുകള്‍ ലഭ്യമാണ്. ഇത് ചര്‍മ്മത്തെ മൃദുലമാക്കുകയും നനവുള്ളതാക്കുകയും തണുത്ത താപനിലയുടെയും കഠിനമായ കാറ്റിന്റെയും ഫലങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഇതില്‍ ഉള്‍പ്പെടുന്നവ:

ചര്‍മ്മത്തിന് തിളക്കം

നിങ്ങള്‍ക്ക് നിര്‍ജീവമായ ചര്‍മ്മം, പിഗ്മെന്റേഷന്‍ അല്ലെങ്കില്‍ നിറവ്യത്യാസ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഈ ഫേഷ്യല്‍ ഉത്തമമാണ്. ഈ ശൈത്യകാല ഫേഷ്യല്‍ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കും.

ഓക്‌സിജന്‍

ഓക്‌സിജന്‍

വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാന്‍ അനുവദിക്കുന്ന ചര്‍മ്മത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതാണ് ഈ ഫേഷ്യല്‍. ഇതിലൂടെ ചര്‍മ്മം മിനുസമാര്‍ന്നതും സജീവവുമാകുന്നു.

അരോമാതെറാപ്പി

അരോമാതെറാപ്പി

വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ശീതകാല ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നതിനാല്‍ അരോമാതെറാപ്പി എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും നല്ലതാണ്.

കടല്‍പ്പായല്‍

കടല്‍പ്പായല്‍

വിറ്റാമിനുകളും ധാതുക്കളും ഈ ഫേഷ്യലില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ തുളച്ചുകയറുകയും അതിന്റെ മാറ്റം കാണപ്പെടുകയും ചെയ്യും. സമുദ്രത്തിലെ ധാതുക്കള്‍ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും അകറ്റുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചര്‍മ്മത്തിന് അനുകൂലമായ ഈ ഫേഷ്യലിന് ധാരാളം ഗുണങ്ങളുണ്ട്. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഇത് അനുയോജ്യമാണ്. ഈ ശൈത്യകാലത്ത് ഉപയോഗിക്കുന്ന ഫേഷ്യലുകളില്‍ പ്രിയപ്പെട്ടത് ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തിന് പുനരുജ്ജീവന്‍ നല്‍കൂ.

ചില മുഖസംരക്ഷണ പൊടിക്കൈകള്‍

ചില മുഖസംരക്ഷണ പൊടിക്കൈകള്‍

*രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നേരിയ മസാജ് ചെയ്യുക

*ആഴ്ചയില്‍ രണ്ടുതവണ വിറ്റാമിന്‍ മാസ്‌കുകള്‍ ചെയ്യുക

*ശൈത്യകാലത്ത് മുഖത്തിന് സൂര്യപ്രകാശം ആവശ്യമായതിനാല്‍ വെയില്‍ കൊള്ളുക

*പുറത്ത് പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ക്രീം പുരട്ടുക

*ഉറക്കത്തിന് ഒരു മണിക്കൂര്‍ മുമ്പ് നനഞ്ഞ ചര്‍മ്മത്തില്‍ നൈറ്റ് ക്രീം പുരട്ടുക

*വിന്റര്‍ മേക്കപ്പിനായി ക്രീം ഷാഡോകളും പൊടിയും ലിക്വിഡ് ഐ ലൈനര്‍, എണ്ണമയമുള്ള ബ്ലഷ് എന്നിവ കൂടുതല്‍ അനുയോജ്യമാണ്

English summary

Benefits of a Facial in the Winter

Here we discussing about the Benefits of a Facial in the Winter. Read on.
Story first published: Saturday, November 30, 2019, 9:35 [IST]
X
Desktop Bottom Promotion