For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോളിയം ജെല്ലിക്ക് ഗുണങ്ങളുണ്ടേറെ; ചില ദോഷവും

|

സൗന്ദര്യ സംരക്ഷണത്തിനായി നിങ്ങള്‍ക്ക് ഒട്ടേറെ വസ്തുക്കള്‍ ഉപയോഗിക്കുന്നു. അത്തരം വസ്തുക്കളില്‍ ഉപയോഗിക്കുന്ന ഒരു ഘടകമാണ് പെട്രോളിയം ജെല്ലി. മിനറല്‍ ഓയില്‍, മെഴുക് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് പെട്രോളിയം ജെല്ലി നിര്‍മ്മിക്കുന്നത്, ഇത് ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ ജെല്ലി പോലുള്ള പദാര്‍ത്ഥമായി മാറുന്നു. മുറിവ്, പൊള്ളല്‍ എന്നിവ ഭേദപ്പെടുത്താന്‍ പലരും പെട്രോളിയം ജെല്ലിയെ പ്രയോജനപ്പെടുത്താറുണ്ട്.

Most read: കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്Most read: കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്

ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് ഈ ഭാഗത്തെയാണ്ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് ഈ ഭാഗത്തെയാണ്

പെട്രോളിയം ജെല്ലിയുടെ നിരവധി വ്യത്യസ്ത പതിപ്പുകള്‍ ഇപ്പോള്‍ നിരവധി ബ്രാന്‍ഡുകളില്‍ വിപണിയില്‍ ലഭ്യമാണ്. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു സംരക്ഷിത പാളി പെട്രോളിയം സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്ന പെട്രോളിയം ജെല്ലിക്ക് ചില ദോഷവശങ്ങള്‍ കൂടിയുണ്ടെന്ന് പറയപ്പെടുന്നു. ഇതാ, ചര്‍മ്മത്തിന് പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങളും പോരായ്മകളും വായിച്ചറിയൂ.

ചിക്കന്‍ ദിവസവുമെങ്കില്‍ ശരീരം പോക്കാചിക്കന്‍ ദിവസവുമെങ്കില്‍ ശരീരം പോക്കാ

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

മുറിവുകള്‍ ഉണക്കുന്നു

മുറിവുകള്‍ ഉണക്കുന്നു

ചെറിയ മുറിവുകള്‍ ഭേദമാക്കാന്‍ മകച്ചതാണ് പെട്രോളിയം ജെല്ലി. ശസ്ത്രക്രിയാനന്തര മുറിവുകള്‍ ഭേദമാക്കുന്നതിനും ഇത് അറിയപ്പെടുന്നു. മുറിവില്‍ ഇത് ഒരു കവചം പോലെ പ്രവര്‍ത്തിക്കുകയും പൊടിയും ദോഷകരമായ വസ്തുക്കളും മുറിവില്‍ എത്താതെ തടയുകയും ചെയ്യുന്നു.

ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

വരണ്ട ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നതിനും ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കി കേടുകൂടാതെ സൂക്ഷിക്കുന്നതിനും പെട്രോളിയം ജെല്ലി മികച്ചതാണ്. കൂടാതെ, വരണ്ട പാദം, വരണ്ട ചുണ്ടുകള്‍ എന്നിവ നീക്കാനും ഇത് മികച്ചതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന് പെട്രോളിയം ജെല്ലി ഗുണം ചെയ്യുന്നു.

Most read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടിMost read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

വളര്‍ത്തുമൃഗങ്ങള്‍ക്ക്

വളര്‍ത്തുമൃഗങ്ങള്‍ക്ക്

നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ കൈകാലുകള്‍ക്ക് മികച്ചതാണ് പെട്രോളിയം ജെല്ലി. പരുക്കന്‍ പ്രദേശത്ത് നടക്കുന്നതിലൂടെ അവയുടെ കാലുകള്‍ വരണ്ട് പൊട്ടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ഈ പ്രശ്‌നം നീക്കാന്‍ പെട്രോളിയം ജെല്ലി നിങ്ങളെ സഹായിക്കും. ജെല്ലി നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ കൈകാലുകളില്‍ പതിവായി പുരട്ടുക.

തിണര്‍പ്പ് തടയാന്‍

തിണര്‍പ്പ് തടയാന്‍

ഡയപ്പര്‍ അല്ലെങ്കില്‍ പാഡ് ധരിക്കുമ്പോള്‍ വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന തിണര്‍പ്പ് നീക്കാന്‍ പെട്രോളിയം ജെല്ലി ഉപയോഗിക്കാവുന്നതാണ്.

Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

കേശസംരക്ഷണം

കേശസംരക്ഷണം

നിങ്ങളുടെ മുടി വളരെയധികം വരണ്ടതും നിയന്ത്രിക്കാന്‍ കഴിയാത്തതുമാണോ? ഇതിനുള്ള പരിഹാരം പെട്രോളിയം ജെല്ലിയിലുണ്ട്. ജെല്ലി നിങ്ങളുടെ തലമുടിയില്‍ പുരട്ടുക, മുടിയിഴകളില്‍ നന്നായി പുരട്ടുക. ഇത് നിങ്ങളുടെ മുടി കൂടുതല്‍ മിനുസമാര്‍ന്നതും വൃത്തിയുള്ളതുമാക്കുന്നു.

പെട്രോളിയം ജെല്ലിയുടെ ചില പോരായ്മകള്‍

പെട്രോളിയം ജെല്ലിയുടെ ചില പോരായ്മകള്‍

പ്രകൃതിദത്ത മോയ്സ്ചുറൈസര്‍ അല്ല

പെട്രോളിയം ജെല്ലിയുടെ ഏറ്റവും വലിയ പോരായ്മ ഇത് ഒരു പ്രകൃതിദത്ത വസ്തുവല്ല എന്നതാണ്. അതായത്, പെട്രോളിയം ജെല്ലി നിങ്ങളുടെ ചര്‍മ്മത്തെ സ്വന്തമായി അല്ലെങ്കില്‍ സ്വയം ജലാംശം ചെയ്യില്ല. പകരം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ലോക്ക് ചെയ്യുകയും ചെയ്യുന്നു. ജലാംശം ബാഷ്പീകരിക്കപ്പെടാതിരിക്കാന്‍ ഒരു പരിചയായി പ്രവര്‍ത്തിക്കുന്നു. അതിലൂടെയാണ് പെട്രോളിയം ജെല്ലി ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നത്.

Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നു

ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നു

ചില ചര്‍മ്മതരങ്ങള്‍ അലര്‍ജിയുണ്ടാക്കാമെന്നതിനാല്‍ എല്ലാവര്‍ക്കും പെട്രോളിയം ജെല്ലി ഉപയോഗിക്കാന്‍ കഴിയില്ല. വളരെ അപൂര്‍വമായി പെട്രോളിയം ജെല്ലി ചര്‍മ്മത്തിന് അലര്‍ജ്ജിക്ക് കാരണമാകുന്നു. ഈ ഘടകം കണക്കിലെടുത്തില്ലെങ്കില്‍ ആരോഗ്യത്തിന് വളരെ അപകടകരമാണ്. നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണോ അല്ലെങ്കില്‍ ജെല്ലിയോട് അലര്‍ജി പ്രകടിപ്പിക്കുന്നുണ്ടോ എന്ന് അറിയാന്‍ ആദ്യം പാച്ച് ടെസ്റ്റ് നടത്തുക.

അണുബാധകള്‍

അണുബാധകള്‍

പെട്രോളിയം ജെല്ലി പ്രയോഗിക്കുന്നതിന് മുമ്പ് ചര്‍മ്മത്തെ വൃത്തിയാക്കാതിരിക്കുകയോ വരണ്ടതാക്കാതിരിക്കുകയോ ചെയ്യുന്നത് ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകും. അപകടസാധ്യത കുറയ്ക്കുന്നതിന് ജെല്ലി പ്രയോഗിക്കുന്നതിന് മുമ്പ് ചര്‍മ്മം ശരിയായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക.

Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

English summary

Benefits And Drawbacks Of Using Petroleum Jelly For Skin

Know more about some of the benefits and drawbacks of petroleum jelly. Take a look.
X
Desktop Bottom Promotion