Just In
Don't Miss
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്മാര്ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Automobiles
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്മിറ്റുകള് പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന് എംബസി; വിശദ വിവരങ്ങള്
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള് കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില് വരെ ഇനി നോക്കേണ്ട, സഞ്ചാരികള്ക്കിടയില് ഹോട്ട് ആയി ഇന്ത്യയിലെ കൂള് സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒറ്റ മാതളനാരങ്ങയിലൂടെ മുഖം മിനുക്കാം
പറുദീസയുടെ ഫലം എന്നറിയപ്പെടുന്ന മാതളനാരങ്ങ ശരിക്കും ആരോഗ്യത്തിന്റെ ഒരു പറുദീസ തന്നെയാണ്. പല സംസ്കാരങ്ങളിലും ഇത് സമൃദ്ധിയുടെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. തനതായ രുചിക്കുപുറമെ മാതളനാരങ്ങ നിങ്ങള് സങ്കല്പ്പിക്കുന്നതിനേക്കാള് കൂടുതല് ആനുകൂല്യങ്ങള് നല്കുന്നു. രക്തയോട്ടം കൂട്ടുന്നതിലൂടെയും രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങയുടെ ശക്തി അതിന്റെ ആന്റിഓക്സിഡന്റ് പ്രവര്ത്തനത്തിലാണ്.
Most read: സിംപിളായി സൗന്ദര്യം കൂട്ടാം: വേണം ഗ്രീന് ടീ
നിങ്ങളുടെ ആരോഗ്യം മാത്രമല്ല സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നൊരു അത്ഭുതഫലം കൂടിയാണിത്. ഇതിന്റെ മാണിക്യം പോലെയുള്ള ചുവന്ന മണികള് നിങ്ങളുടെ ചര്മ്മത്തെയും തിളക്കുന്നു. ചര്മ്മം പലവിധത്തില് നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും മാതളനാരങ്ങ സഹായിക്കുന്നു. ഒരു ആന്റി-ഏജിംഗ് ഉല്പ്പന്നമായും ചര്മ്മത്തിനു സ്വാഭാവിക തിളക്കം നല്കുന്നതിനായും ചര്മ്മത്തിന്റെ പോഷണത്തിനായും നിങ്ങള്ക്ക് മാതളനാരങ്ങ ഉപയോഗിക്കാം. മാതളനാരങ്ങ ഏതൊക്കെ വിധത്തില് നിങ്ങളുടെ ചര്മ്മത്തെ പരിരക്ഷിക്കുന്നു എന്നു നോക്കാം.

ആന്റി-ഏജിംഗ് ഫലങ്ങള്
കൊളാജനും ഇലാസ്റ്റിക് നാരുകളും ചേര്ന്നതാണ് ചര്മ്മത്തിന്റെ പുറം പാളിയായ ഡെര്മിസ്. കൊളാജനും എലാസ്റ്റിനും നശിക്കുന്നതിനാല് ചര്മ്മത്തില് ചുളിവുകള് ഉണ്ടാകുന്നു. വിറ്റാമിന് സി കൊളാജന് രൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് പ്രോട്ടീനുകളെ ശക്തമാക്കും. ഒരു മാതളനാരങ്ങയില് വിറ്റാമിന് സി യുടെ ദൈനംദിന മൂല്യത്തിന്റെ 48 ശതമാനം അടങ്ങിയിരിക്കുന്നു.

ആന്റി-ഏജിംഗ് ഫലങ്ങള്
ആന്റിഓക്സിഡന്റുകളാല് സമ്പന്നമായ മാതളനാരങ്ങ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഫലത്തെ നിര്വീര്യമാക്കുന്നു. പഴത്തിലെ ആന്റി-ഏജിംഗ് പ്ലാന്റ് സംയുക്തങ്ങള് കെരാറ്റിനോസൈറ്റ് ചര്മ്മകോശങ്ങളെ ഉത്തേജിപ്പിക്കാനും സെല്ലുകളുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ചുളിവില്ലാത്ത, ഇളം നിറമുള്ള ചര്മ്മത്തിന് നിങ്ങളുടെ ഭക്ഷണത്തില് മാതളനാരകം ഉള്പ്പെടുത്താന് ശ്രമിക്കുക അല്ലെങ്കില് ഫെയ്സ് പായ്ക്കുകളില് ഉപയോഗിക്കുക.

സെല്ലുകളെ പുനരുജ്ജീവിപ്പിക്കല്
വിരുദ്ധ ബാഹ്യാവിഷ്ക്കാരവും അവശ്യ ഫാറ്റി ആസിഡുകള് കൂടുതലുള്ളതും മാത്രമല്ല മാതളനാരങ്ങ. ഇതിലെ കെരാറ്റിനോസൈറ്റ് സെല്ലുകളുടെ പുനരുജ്ജീവനത്തിന് സഹായിച്ച് ചര്മ്മകോശങ്ങളെ ഉത്തേജിപ്പിക്കുന്നതായും പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.

വരണ്ട ചര്മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു
വിറ്റാമിന് സിയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരകം. മങ്ങിയതും വരണ്ടതുമായ ചര്മ്മത്തെ ചികിത്സിക്കാന് ഇത് ഫലപ്രദമാണെന്ന് ഗവേഷണങ്ങള് തെളിയിച്ചിട്ടുണ്ട്. പതിവായി പ്രയോഗിക്കുമ്പോള് ചര്മ്മത്തിന്റെ പരുക്കന് സ്വഭാവത്തെ ഇത് കുറയ്ക്കുന്നു. മാതളനാരകത്തിന്റെ 82 ശതമാനവും വെള്ളമാണ്, അതുവഴി നിങ്ങളുടെ ചര്മ്മത്തെ ജലാംശത്തോടെ നിലനിര്ത്താനും ഇത് ഫലപ്രദമാണ്.

മുഖക്കുരു ചികിത്സിക്കുന്നു
പരിസ്ഥിതി മലിനീകരണത്തില് കാണപ്പെടുന്ന ബാക്ടീരിയകള് ചര്മ്മത്തിലെ എണ്ണ ഗ്രന്ഥികളെ ബാധിക്കുമ്പോള് മുഖക്കുരു രൂപം കൊള്ളുന്നു. ഈ അവസ്ഥയില് ശരീരം ന്യൂട്രോഫില്സ് എന്ന വെളുത്ത രക്താണുക്കളെ രോഗബാധയുള്ളയിടത്തേക്ക് അയച്ച് ബാക്ടീരിയകളെ കൊല്ലുന്നു. എന്നാല് ഈ പ്രക്രിയ ചര്മ്മത്തെ ചുവപ്പിക്കുന്നതാണ്. തല്ഫലമായി ചര്മ്മത്തില് വീക്കം കാണപ്പെടുന്നു.

മുഖക്കുരു ചികിത്സിക്കുന്നു
മാതളനാരങ്ങ അതിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്ക്ക് പേരുകേട്ടതാണ്. അതിനാല് ഈ മുഖക്കുരു തടയല് പ്രക്രിയയില് ഇത് ചര്മ്മത്തെ ശാന്തമായി നിലനിര്ത്തുന്നു. മാതളനാരങ്ങയില് അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള് കോശങ്ങളെയും ടിഷ്യുകളെയും തകര്ക്കുന്ന ഫ്രീ റാഡിക്കലുകളെ നിര്വീര്യമാക്കുകയും ചെയ്യുന്നു. വിറ്റാമിന് സി ഉള്ളടക്കം മുഖക്കുരുവിന് കാരണമായേക്കാവുന്ന എണ്ണമയമുള്ള സ്രവമായ സെബത്തിന്റെ ഉത്പാദനത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.

സ്വാഭാവിക തിളക്കം
മാതളനാരങ്ങ ജ്യൂസ് ദഹനത്തെ മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ചര്മ്മത്തിന് തിളക്കമാര്ന്ന രൂപം നല്കുന്നു. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങള്ക്ക് മികച്ച ഫലങ്ങള് നല്കും.

സൂര്യതാപം ചെറുക്കുന്നു
പ്രകൃതിദത്ത സണ്സ്ക്രീനായി പ്രവര്ത്തിക്കുന്നതാണ് മാതളനാരങ്ങ. മാതളനാരങ്ങയില് വലിയ അളവില് കാണപ്പെടുന്ന പോളിഫിനോള് ആന്റിഓക്സിഡന്റായ എല്ലാജിക് ആസിഡ് സൂര്യതാപം സുഖപ്പെടുത്താന് സഹായിക്കുന്നു. മാതളനാരങ്ങയിലെ അവിശ്വസനീയമായ ആന്റിഓക്സിഡന്റ് പ്രവര്ത്തനം അള്ട്രാ വയലറ്റ് വികിരണങ്ങളുടെ ദോഷകരമായ ഫലങ്ങള് കുറയ്ക്കുകയും ചര്മ്മത്തിലെ കുരുക്കളുടെ വളര്ച്ചയെ തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

മുടി വളരാന് സഹായിക്കുന്നു
രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിലൂടെയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും മാതളനാരങ്ങയിലെ പ്യൂണിക് ആസിഡ് മുടിയെ ശക്തിപ്പെടുത്തുന്നു. മുടി മൃദുവാക്കാനും ആഴത്തിലുള്ള ബലത്തിനായും മാതളനാരങ്ങ എണ്ണ ഒരു ഹെയര് മസാജ് ഓയിലായി ഉപയോഗിക്കാവുന്നതാണ്.

തൊലിയും കളയരുതേ
മാതളനാരകത്തിന്റെ സൗന്ദര്യ ഗുണങ്ങള് പോലെതന്നെ പ്രശസ്തമാണ് അവയുടെ തൊലിയുടെ ഗുണങ്ങളും. തൊലികള് കൊളാജന്റെ തകര്ച്ചയെ തടയുകയും ചര്മ്മത്തില് പ്രയോഗിക്കുമ്പോള് കോശങ്ങളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു പാടുകള് എന്നിവയ്ക്കെതിരെയും ഇവ സഹായിക്കുന്നു. മികച്ച ഫേഷ്യല് സ്ക്രബും എക്സ്ഫോളിയന്റുമായി ഇത് ഉപയോഗിക്കാവുന്നതാണ്.