For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മ പ്രശ്നങ്ങളെ പ്രതിരോധിക്കും ബെർഗാമോട്ട് എണ്ണ

By Sruthi P C
|

ബെർഗാമോട്ട് പഴത്തിന്റെ തൊലിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ബെർഗാമോട്ട് എണ്ണ. ഇതിന്റെ ശാസ്ത്രീയ നാമം സിട്രസ് ഓറന്റിയം വാർ അല്ലെങ്കിൽ സിട്രസ് ബെർഗാമിയ എന്നാണ്. ഇതിന് ഉന്മേഷദായകമായ സുഗന്ധമുണ്ട്. ഉഷ്ണമേഖലാ സസ്യമായ ബെർഗാമോട്ട് യൂറോപ്പിലാണ് സാധാരണ കണ്ടുവരാറുള്ളതെങ്കിലും. ഇപ്പോൾ ലോകത്തെവിടെയും ഇത് ലഭ്യമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ധാരാളം ഘടകങ്ങൾ ഈ എണ്ണയിൽ ഉണ്ട്. ഈ പഴത്തിൽ അടങ്ങിയ പ്രത്യേക രാസഘടനയാണ് ഇതിന് സഹായിക്കുന്നത്.

<strong>Most read: മത്തങ്ങയും തേനും;പ്രായംഅറുപതെങ്കിലും 30ന്‍ തിളക്കം</strong>Most read: മത്തങ്ങയും തേനും;പ്രായംഅറുപതെങ്കിലും 30ന്‍ തിളക്കം

ഇതിൽ അടങ്ങിയിരിക്കുന്ന ആൽഫ-പിനെൻ, ലിമോനെൻ എന്നീ രണ്ട് ഘടകങ്ങൾ, ആന്റി-ഡിപ്രസന്റുകളായി പ്രവർത്തിക്കുന്നു. നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ഈ എണ്ണ ഉപയോഗിക്കുക, ഇത് നിങ്ങളുടെ രക്തത്തിലെ ഇൻസുലിൽ ഹോർമോൺ ഉയർത്തി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നു. കൂടാതെ ദഹന പ്രക്രീയ സുഖമമാക്കാനും ശരിയായ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ബെർഗാമോട്ട് ഓയിൽ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു.

 മുഖക്കുരു തടയാൻ

മുഖക്കുരു തടയാൻ

ഈ എണ്ണയിൽ ധാരാളം ആന്റി-ബാക്റ്റീരിയൽ ആന്റി-മൈക്രോബിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, ബാക്റ്റീരിയകളാലും അന്തരീക്ഷ മലിനീകരണത്താലും മറ്റും നമ്മുടെ ചർമ്മ സുഷിരങ്ങൾ അഴുക്ക് നിറയാനും ഇത്തരം സുഷിരങ്ങൾ അടാനും സാധ്യതയുണ്ട്.ഇത് തടയാൻ ബെർഗാമോട്ട് എണ്ണ ഉപയോഗിക്കാം. വൃത്തിയില്ലാത്ത കൈകളാൽ മുഖത്ത് തൊടുന്നത് പലപ്പോഴും മുഖക്കുരു ഉണ്ടാവാൻ ഇടയാക്കാറുണ്ട്. അതിനാൽ തന്നെ മുഖത്ത് തൊടുന്നതിന് മുമ്പ് നിങ്ങൾക്ക് ഹാൻഡ് സാനിറ്റൈസറിന് പകരം ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൈകളിലെ ബാക്റ്റിരിയകളെ നശിപ്പിക്കാൻ ഈ എണ്ണയ്‌ക്ക് കഴിയും.

ഓയിലി സികിന്നിന്

ഓയിലി സികിന്നിന്

ഇതൊരു പ്രകൃതിദത്തമായ എണ്ണയായതിനാൽ തന്നെ, നിങ്ങളുടെ സ്‌കിൻ ക്ലീൻ ചെയ്യാൻ ഉത്തമമായ ഔഷധമാണ്. ഈ എണ്ണയിലെ ഓയിൽ-റെഡ്യൂസിംഗ് ഗുണങ്ങൾ, നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന അമിത ഓയിൽ ഉൽപ്പാദനം തടുന്നതാണ്. ഈ എണ്ണ നിങ്ങളുടെ ചർമ്മത്തിലേക്ക് പ്രവേശിച്ച്ചർമ്മ സുഷിരങ്ങളെ അൺലോക്ക് ചെയ്യും. ഇത് ഓയിലെ സ്‌കിന്നിന്ന് തടയിടുന്നു എന്നാലാതെ ചർമ്മത്തെ വരണ്ടതാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മുഖക്കുരു വന്ന പാടുകൾ അകറ്റാൻ

മുഖക്കുരു വന്ന പാടുകൾ അകറ്റാൻ

നിങ്ങൾക്ക് മുഖക്കുരു ഉണ്ടെങ്കിൽ തീർച്ചയായും മുഖക്കുരു വന്ന പാടുകളും ഉണ്ടാവാം. ഇത്തരം പാടുകൾ വന്ന ഇടങ്ങളിൽ ബെർഗാമോട്ട് എണ്ണ നേരിട്ട് പുരട്ടുക. ഈ എണ്ണ ഡെഡ്‌സെൽസ് മാറ്റി പുതിയ കോശങ്ങൾ വളാരാൻ സഹായിക്കുന്നു.

മുടി വളരാൻ

മുടി വളരാൻ

നിങ്ങളുടെ മുടി സംരക്ഷിക്കാൻ ബെർഗാമോട്ട് എണ്ണ ഉത്തമമാണ്. അന്തരീക്ഷ മലിനീകരണത്തിലൂടെ ഉണ്ടാവുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് മാറ്റാൻ ഈ എണ്ണ സഹായിക്കുന്നു. മുടി വളരാൻ സഹായിക്കുന്ന പ്രധാന ഘടകമായ കൊളാജന്റെ ഉത്പാദനത്തെയും ഈ എണ്ണ ഉത്തേജിപ്പിക്കുന്നു. മുടിയുടെ വേരുകൾ ബലപ്പെടുത്തുന്നതിനും ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കൊളാജൻ അത്യാവശ്യമാണ്. കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതിനായി അയണും മിനറൽസും ആഗിരണം ചെയ്യാൻ നിങ്ങളുടെ ശരീരത്തെ ബെർഗാമോട്ട് എണ്ണ സഹായിക്കുന്നു.

മുടിയുടെ തിളക്കം

മുടിയുടെ തിളക്കം

ഡ്രൈനസും കാലാവസ്ഥാ മാറ്റവും കാരണം പലപ്പോഴും മുടിയുടെ തിളക്കം നഷ്ടപ്പെടുകയും മുടി പൊട്ടിപോകാനും ഇടയാക്കാറുണ്ട്. ഇത്തരം അവസ്ഥകൾ തരണം ചെയ്യാൻ ബെർഗാമോട്ട് എണ്ണ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിൽ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകൾ മാറ്റാനും തലയോട്ടിയിലെ ഡെഡ്സെൽസ് മാറ്റി പുതിയ ചർമ്മകോശങ്ങൾ വരാനുള്ള പ്രക്രിയയെ ഉത്തേജിപ്പിക്കാനും ബെർഗാമോട്ട് എണ്ണ ഉത്തമമാണ്. ഇത്തരം പ്രക്രീയകൾ തന്നെ മുടി തഴച്ചു വളരാൻ സഹായിക്കുന്നതാണ്. അതിനാൽ തന്നെ ഈ എണ്ണ ദിവസേനെ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി സംരക്ഷിക്കാൻ സഹായിക്കുന്നു.

പ്രയോജനം ലഭിക്കാൻ

പ്രയോജനം ലഭിക്കാൻ

ഈ എണ്ണയുടെ പരമാവധി പ്രയോജനം ലഭിക്കാൻ, ഇത് നിങ്ങളുടെ തലയോട്ടിയിൽ നേരിട്ട് പുരട്ടി കുറച്ച് നേരം മസാജ് ചെയ്യാവുന്നതാണ്. കൂടാതെ വെളിച്ചെണ്ണയിൽ കുറച്ച് തുള്ളി ബെർഗാമോട്ട് എണ്ണ കലർത്തി് ഈ ചേരുവ നിങ്ങളുടെ തലയോട്ടിയിൽ പുരട്ടുക. ഇതിൽ ധാരാളം വിറ്റാമിൻ A, K, E മുതലായവ അടങ്ങിയിട്ടുണ്ട്, വെളിച്ചെണ്ണ നിങ്ങളുടെ രോമകൂപങ്ങളിൽ നന്നായി പവർത്തിക്കുന്നു.

താരൻ അകറ്റാൻ

താരൻ അകറ്റാൻ

ഈ എണ്ണയിൽ ബാക്‌റ്റീരിയകളെയും ഫങ്കസിനെയും തടയുന്ന ഘടകങ്ങൾ ഉള്ളതിനാൽ തന്നെ ,കാൻഡിഡ ഫംഗസ് വഴി ഉണ്ടാവുന്ന അണുബാധ ഫലപ്രദമായ രീതിയിൽ കുറയ്‌ക്കാൻ കഴിയുമെന്നാണ്. താരന്റെ ശല്യം ഒഴിവാക്കാനും നിങ്ങൾക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ താരൻ ഉള്ള ഭാഗത്ത് പുരട്ടിയാൽ മാത്രം മതി. കൂടാതെ ബാക്റ്റീരിയ അല്ലെങ്കിൽ ഫങ്കസ് വഴി ഉണ്ടാവുന്ന പല രോഗങ്ങൾക്കും ബെർഗാമോട്ട് എണ്ണ ഫലപ്രദമായ മരുന്നാണ്.

English summary

beauty benefits of Bergamot essential oil

We have listed some of the beauty benefits of Bergamot essential oil, read on.
Story first published: Wednesday, August 14, 2019, 18:14 [IST]
X
Desktop Bottom Promotion