For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനം നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കും ഡയറ്റ് ഫുഡ്‌സ്

|

പ്രായമാവുക എന്നത് പലപ്പോഴും അല്‍പം പ്രയാസമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരും ചില്ലറയല്ല. എന്നാല്‍ നമ്മുടെ ജീവിത ശൈലിയില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായത്തെ നമുക്ക് കൈപ്പിടിയില്‍ ഒതുക്കാവുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി പലപ്പോഴും നിങ്ങള്‍ക്ക് വെല്ലുവിളി തന്നെ ഉണ്ടാക്കുന്നുണ്ട്. പ്രായമാവുമ്പോള്‍ അശ്രദ്ധയോടെ പല കാര്യങ്ങളും ചെയ്യുന്നതും പ്രായം കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ്. കാരണം നമ്മുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും മാജിക് കാണിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഭക്ഷണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

Anti Aging Diet Plan To Rejuvenate Your Skin

അകാല വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടും ആദ്യം ഭക്ഷണം തന്നെയാണ്. കാരണം ഭക്ഷണത്തിന് മാറ്റാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ വളരെ ചുരുക്കമാണ്. അതിന് വേണ്ടി ഒരു ആന്റി ഏജിംഗ് ഡയറ്റഅ ചാര്ട്ട് ആണ് ആദ്യം തയ്യാറാക്കേണ്ടത്. ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും പോലുള്ള പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആന്റി-ഏജിംഗ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ചര്മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം.

പരിപ്പ്

പരിപ്പ്

ഭക്ഷണത്തില്‍ പരിപ്പ് ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നത് തന്നെയാണ് കാര്യം. ഇതിലുള്ള അപൂരിത കൊഴുപ്പുകള്‍, നാരുകള്‍, പ്രോട്ടീന്‍ എന്നിവ നിങ്ങളുടെ ഹൃദയത്തെ സഹായിക്കുന്നു. ഇത് നിങ്ങളില്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ചര്‍മ്മവും മികച്ചതാവുന്നു. ഇത് കൂടാതെ ബദാം, കശുവണ്ടി, വാല്‍നട്ട്, നിലക്കടല എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വെള്ളം

വെള്ളം

ഒരു കാരണവശാലും വെള്ളം കുടിക്കാതിരിക്കരുത്. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം കൊണ്ട് വരുകയും ചര്‍മ്മ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രായമായത് പോലെ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ വെള്ളം ഉണ്ടായില്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കണം എന്നില്ല. അതുകൊണ്ട് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി വെള്‌ലം അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് ദാഹമില്ലെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

 തൈര്

തൈര്

തൈര് ശാരീരികമായും സൗന്ദര്യപരമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഇത് മുഖത്ത് തേക്കുന്നതും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൂടാതെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തിന് ഉള്ളില്‍ നിന്ന് ഗുണം നല്‍കുന്നു. മാത്രമല്ല തൈരില്‍ കാല്‍സ്യം വളരെയധികം അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് പലപ്പോഴും അസ്ഥികളുടെ ആരോഗ്യവും നശിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ ദഹനത്തിനും സഹായിക്കുന്നുണ്ട്.

ബ്രോക്കോളി

ബ്രോക്കോളി

ഭക്ഷണത്തില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് ബ്രോക്കോളി. കാരണം ഇത് സൗന്ദര്യത്തിന് എന്ന പോലെ തന്നെ ആരോഗ്യത്തിനും മികച്ചതാണ്. ഇതിലുള്ള വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ കൊളാജന്‍ ഉറവിടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട എല്ലാ ഗുണങ്ങളും ഘടകങ്ങളും മികച്ച അളവില്‍ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് എന്തുകൊണ്ടും മികച്ചത്. കൂടാതെ ശരീരത്തിന് വഴക്കവും നല്‍കുന്നുണ്ട്.

പപ്പായ

പപ്പായ

നിങ്ങള്‍ക്ക് പ്രായമായതിന്റെ ലക്ഷണം ആദ്യം കാണുന്നത് മുഖത്താണ്. മുഖത്തുണ്ടാവുന്ന ചുളുവികളും മറ്റ് അസ്വസ്ഥതകളും എല്ലാം തന്നെ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ചര്‍മ്മകോശങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പപ്പായ കഴിക്കാവുന്നതാണ്. കഴിക്കുന്നത് പോലെ തന്നെ ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതും ഫേസ്മാസ്‌ക് ആയി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നി ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും അകാല വാര്ദ്ധക്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മറ്റ് ഭക്ഷണങ്ങള്‍

മറ്റ് ഭക്ഷണങ്ങള്‍

മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ കൂടാതെ തന്നെ നമുക്ക് മറ്റ് ചില ഭക്ഷണങ്ങള്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ചര്‍മ്മത്തിനും എന്ന പോലെ തന്നെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ചര്‍മ്മത്തിന്റെ പുനര്‍ജീവനം ആഗ്രഹിക്കുന്നവര്‍ക്ക് മാതളനാരങ്ങ, ബ്ലൂബെറി, മധുരക്കിഴങ്ങ്, അവോക്കാഡോ, ചീര, കാരറ്റ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതും അകാല വാര്‍ദ്ധക്യത്തെ തടഞ്ഞ് ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മം നല്‍കുന്നുണ്ട്.

ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ചെമ്പരത്തി ധാരാളംചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ചെമ്പരത്തി ധാരാളം

ചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവുംചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവും

English summary

Anti Aging Diet Plan To Rejuvenate Your Skin In Malayalam

Here in this article we are discussing about the anti aging diet plan to rejuvenate your skin in malayalam. Take a look.
Story first published: Tuesday, June 14, 2022, 16:10 [IST]
X
Desktop Bottom Promotion