For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം റിവേഴ്‌സ് വരുമെന്ന് ഉറപ്പ് നല്‍കും ബദാം

|

ചര്‍മ്മത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല, പ്രത്യേകിച്ച് പ്രായം കൂടി വരുമ്പോള്‍. കാരണം ചര്‍മ്മസംരക്ഷണത്തിന്റെ ആദ്യത്തെ വെല്ലുവിളി എന്ന് പറയുന്നത് പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്. ആരോഗ്യ സംരക്ഷണം പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്തുകൊണ്ടും ചര്‍മ്മസംരക്ഷണവും. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മത്തിലുണ്ടാവുന്ന വരകളും മറ്റും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാം ഉപയോഗിക്കാവുന്നതാണ്.

Almond Every Day To Reverse The Signs Of Ageing

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പൈലറ്റ് പഠനത്തില്‍, നട്ട് രഹിത ലഘുഭക്ഷണങ്ങളുടെ സ്ഥാനത്ത് ദിവസേനയുള്ള ബദാം ലഘുഭക്ഷണം ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളില്‍ ചുളിവുകളുടെ വീതിയും കാഠിന്യവും വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. എന്നാല്‍ ഇത് കൂടാതെ ബദാം പോലുള്ള നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ബദാം ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചുളിവുകളുടെ കാരണങ്ങള്‍ കണ്ടെത്താം

ആദ്യം തന്നെ ചര്‍മ്മത്തിലെ ചുളിവുകളുടെ കാരണങ്ങളാണ് കണ്ടെത്തേണ്ടത്. രണ്ട് വ്യത്യസ്ത പ്രക്രിയകളാണ് ചുളിവുകള്‍ക്ക് പ്രധാന കാരണം. അതില്‍ ഉള്ളിലുള്ള വാര്‍ദ്ധക്യം, പുറമേയുള്ള വാര്‍ദ്ധക്യം എന്നിവയാണ് കാരണങ്ങള്‍. നിങ്ങള്‍ പ്രായമാകുമ്പോള്‍ ചര്‍മ്മം സ്വാഭാവികമായും ഇലാസ്റ്റിക് ആയിത്തീരുകയും എണ്ണ ഉല്‍പാദനത്തില്‍ കുറവുണ്ടാകുകയും അത് നിങ്ങളെ കൂടുതല്‍ ചുളിവുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കുറയുന്നതിന്റെ ഫലമായി ചര്‍മ്മത്തില്‍ കൂടുതല്‍ ചുളിവുകള്‍ സംഭവിക്കുന്നു.

ബദാം ഇതിനെ എങ്ങനെ പരിഹാരം കാണും?

ബദാം ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും മികച്ചത് തന്നെയാണ്. ചര്‍മ്മസംരക്ഷണത്തിനായി ബദാം ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളില്‍ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കാം. ആന്റി-ഏജിംഗ് വ്യവസ്ഥകള്‍ ധാരാളമുണ്ടെങ്കിലും, അടുത്തിടെയുള്ള ഒരു പൈലറ്റ് ഗവേഷണം സൂചിപ്പിക്കുന്നത് നിങ്ങളുടെ സ്‌കിന്‍കെയര്‍ ദിനചര്യയില്‍ ബദാം ഉപയോഗിക്കാം എന്നുള്ളതാണ്. സ്ത്രീകളില്‍ ചുളിവുകളുടെ വീതിയും കാഠിന്യവും മെച്ചപ്പെടുത്തുന്നതിന് നമുക്ക് ബദാം ദിവസവും ഒരു പിടി കഴിക്കാവുന്നതാണ്. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോഴാണ് പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരുന്നത്.

പരിഹാരം എങ്ങനെ?

ദിവസവും ഒരു പിടി ബദാം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന ചില പ്രത്യേക അസ്വസ്ഥതകളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ദിവസവും അല്‍പം ബദാം ശീലമാക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ടോണിന് തന്നെ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് ദിവസവും ബദാം ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ബദാം കഴിക്കുന്നത് നിങ്ങളില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തില്‍ ആന്റി ഏജിംഗ് ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും ബദാം മുന്നില്‍ തന്നെയാണ്. ദിവസവും അല്‍പം ബദാം ശീലമാക്കുന്നത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രധാന അസ്വസ്ഥതയാണ് പലപ്പോഴും വരണ്ട ചര്‍മ്മം. ഇതിനെ പെട്ടെന്ന് പ്രതിരോധിക്കാന്‍ ഒരാഴ്ച സ്ഥിരമായി നമുക്ക് ബദാം ശീലമാക്കാം. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതായി മാറുന്നുണ്ട്.

English summary

Almond Every Day To Reverse The Signs Of Ageing

Here in this article we are discussing about how almond helps to reverse the sign of ageing. Take a look.
Story first published: Tuesday, August 31, 2021, 23:13 [IST]
X
Desktop Bottom Promotion