For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം തിരിച്ചു പിടിയ്ക്കാന്‍ 3 ഇന പായ്ക്ക്

പ്രായം തിരിച്ചു പിടിയ്ക്കാന്‍ 3 ഇന പായ്ക്ക്

|

ചര്‍മത്തിന് പ്രായക്കുറവ് എന്നു കേള്‍ക്കാനായിരിയ്ക്കും, നാമെല്ലാവരും താല്‍പര്യപ്പെടുക. പ്രായം തോന്നിപ്പിയ്ക്കുന്നത് ഒഴിവാക്കാന്‍ മുടി ഡൈ ചെയ്യുന്നതും മുഖത്തു മേയ്ക്കപ്പ് ഉപയോഗിയ്ക്കുന്നതുമെല്ലാം സാധാരണയുമാണ്.

പ്രായക്കൂടുതലിന് സ്വഭാവിക കാരണം പ്രായം കൂടുന്നതു തന്നെയാണ്. അകാല വാര്‍ദ്ധക്യം ബാധിയ്ക്കുന്നവരുമുണ്ട്. അതായത് പ്രായം ആകുന്നതിനു മുന്‍പു തന്നെ പ്രായം തോന്നിപ്പിയ്ക്കുന്നവര്‍. ഇതിന് കാരണം ഭക്ഷണത്തിലെ പോരായ്കമകളും മുഖത്തുപയോഗിയ്ക്കുന്ന കെമിക്കലുകളും സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം, അമിത സൂര്യപ്രകാശം പോലുളള കാരണങ്ങളുമാകാം.

പ്രായക്കുറവിന് വേണ്ടത് നല്ല ചര്‍മം, അതായത് അയഞ്ഞു തൂങ്ങാത്ത, ചുളിവുകള്‍ വീഴാത്ത ചര്‍മമാണ്. മുഖത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണം ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ കുറവാണ്.

മുഖ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ നമുക്കു തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത ഫേസ് പായ്ക്കുകളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ, ബീ വാക്‌സ്

വെളിച്ചെണ്ണ, ബീ വാക്‌സ്

വെളിച്ചെണ്ണ, ബീ വാക്‌സ് അതായത് തേനീച്ച വാക്‌സ്, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ ഉപയോഗിച്ച് ചര്‍മത്തിന് ചെറുപ്പം നല്‍കാനുള്ള പ്രത്യേക പായ്ക്കു തയ്യാറാക്കാം. വെളിച്ചെണ്ണ, വാക്‌സ് എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക. ചെറുചൂടില്‍ വേണം, തിളപ്പിയ്ക്കാന്‍. ഇതു പിന്നീട് വാങ്ങി ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍ ചേര്‍ത്തിളക്കുക. ഇതു മുഖത്തു പുരട്ടി നല്ല പോലെ മസാജ് ചെയ്യാം. രാത്രി മുഴുവന്‍ മുഖത്തു വച്ച് രാവിലെ കഴുകാം. ഈ മിക്‌സചര്‍ തയ്യാറാക്കി ഒരു ഗ്ലാസ് ജാറില്‍ അടച്ചു വച്ച് കുറേശെ വീതം ഉപയോഗിയ്ക്കുകയുമാകാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങ ചര്‍മത്തിനും മുടിയ്ക്കും ഒരു പോലെ ഉപകാര പ്രദമാണ്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിന് ഈര്‍പ്പം നല്‍കി ചുളിവുകള്‍ വരുന്നതു തടയുവാന്‍ സഹായിക്കുന്നു. ഇത് മുഖ ചര്‍മം അയയാതിരിയ്ക്കാനും ഏജ് സ്‌പോട്‌സ് വരാതിരിയ്ക്കാനും സഹായിക്കുന്നു. അല്‍പം തേങ്ങാപ്പാല്‍ എടുത്ത് ചൂടാക്കി ഇത് മുഖത്തു നല്ലപോലെ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം നല്‍കും. ഇത് അടുപ്പിച്ചു ചെയ്യാം. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

പനിനീര്

പനിനീര്

പനിനീര് ഉപയോഗിച്ചുള്ള ഫേസ് പായ്ക്കും ഏറെ മികച്ചതാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ തുറക്കുവാനും മുഖ ചര്‍മത്തിലെ അഴുക്കു നീക്കുവാനുമെല്ലാം ഏറെ നല്ലതാണ്. 2 ടീ സ്പൂണ്‍ പനിനീര്, 4 തുള്ളി ഗ്ലിസറീന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടാം. ഇതു പോലെ പനിനീരും തൈരും പഴുത്ത പഴവും തേനും ചേര്‍ത്തിളക്കി ഫേസ് പായ്ക്കുണ്ടാക്കി പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി 20 മിനിറ്റു ശേഷം കഴുകാം. ചര്‍മത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നേടാം.

പപ്പായ

പപ്പായ

മുഖത്തിന് ചെറുപ്പവും തിളക്കവും നിറവുമെല്ലാം നല്‍കാന്‍ കഴിയുന്ന നല്ലൊന്നാന്തരം മരുന്നാണ് പപ്പായ. നല്ല പഴുത്ത പപ്പായ ഉപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കുവാന്‍ കഴിയും. ഇത് നല്ലപോലെ ഉടച്ചു മുഖത്തു പുരട്ടി അര മണിക്കൂര്‍ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുന്നതും ഏറെ നല്ലതാണ്. പപ്പായയിലെ പാപ്പെയ്ന്‍ ആണ് മുഖത്തിന് ഈ ഗുണം നല്‍കുന്നത്.

 വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

മുഖ ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍, ചുളിവുകള്‍ ഒഴിവാക്കാന്‍ പ്രധാനപ്പെട്ടതാണ് വൈറ്റമിന്‍ ഇ. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങുവാന്‍ സാധിയ്ക്കും. ഇത് മുഖത്തു പുരട്ടി നല്ല പോലെ മസാജ് ചെയ്ത് അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് ഏതെങ്കിലും ക്രീമില്‍ ചേര്‍ത്തും പുരട്ടാം. വൈറ്റമിന്‍ ഇ അടങ്ങിയ കറ്റാര്‍ വാഴ ജെല്‍ മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.

നാരങ്ങാനീര്

നാരങ്ങാനീര്

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി ഏജ് സ്‌പോട്‌സ്, ഫ്രക്കിളുകള്‍ എന്നിവയ്‌ക്കെല്ലാമുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തിനു നിറവും തിളക്കവും നല്‍കാനും ഇതു നല്ലതാണ്. ചെറുനാരങ്ങാ നീര് ഉപയോഗിച്ചും മുഖത്തിന് ചെറുപ്പം നല്‍കാന്‍ സാധിയ്ക്കുന്ന പായ്ക്കു തയ്യാറാക്കാം. ഒരു ടീസ്പൂണ്‍ വീതം നാരങ്ങാനീര്, മുട്ട വെള്ള എന്നിവയ്‌ക്കൊപ്പം അര ടീസ്പൂണ്‍ പാല്‍പ്പാട കൂടി ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖ ചര്‍മത്തിന് ദൃഢത നല്‍കാനും ഏറെ നല്ലതാണ്.

English summary

Special Home Made Face Pack For Anti Ageing Skin

Special Home Made Face Pack For Anti Ageing Skin, Read more to know about,
X
Desktop Bottom Promotion