For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നും എപ്പോഴും ചെറുപ്പമാക്കും ഈ വഴി

എന്നും എപ്പോഴും ചെറുപ്പമാക്കും ഈ വഴി

|

പ്രായം തോന്നുക എന്നത് പ്രതിഭാസമല്ല. വെറും സാധാറണ സംഭവം തന്നെയാണ്. ജനനത്തില്‍ നിന്നും മരണത്തിലേയ്ക്കുള്ള യാത്രയില്‍ സംഭവിയ്ക്കുന്ന സ്വാഭാവിക പരിണാമം മാത്രമാണിത്.

എങ്കിലും പ്രായമാകുന്നത് ഇഷ്ടമില്ലാത്തവരാകും, കൂടുതല്‍ പേരും. ജരാനരകള്‍ ബാധിച്ച്, ചര്‍മം ചുക്കിച്ചുളിഞ്ഞുള്ള രൂപം ഇഷ്ടപ്പെടാത്തവര്‍. പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുള്ള വഴികള്‍ ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

ശരീരത്തിന്റെ പ്രായക്കുറവ് തന്നെയാണ് ചര്‍മത്തിന്റെയും പ്രായക്കുറവെന്നു വേണം, പറയാന്‍. അതായത് ശരീരത്തെ ബാധിയ്ക്കുന്നതു ചര്‍മത്തേയും ബാധിയ്ക്കും. ഇതു കൊണ്ടു തന്നെ ആരോഗ്യമുള്ള ശരീരത്തിന് ചെറുപ്പം നില നിര്‍ത്താനും സാധിയ്ക്കും.

ചെറുപ്പം നില നിര്‍ത്താന്‍, ഓജസും ആരോഗ്യവും നില നിര്‍ത്താന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ, തൊലിപ്പുറത്തു മാത്രമല്ല, ഉള്ളിലേയ്ക്കും വേണ്ട ചില കാര്യങ്ങള്‍.

കിടക്കാന്‍ പോകുന്നതിനു മുന്‍പായി

കിടക്കാന്‍ പോകുന്നതിനു മുന്‍പായി

കിടക്കാന്‍ പോകുന്നതിനു മുന്‍പായി ദിവസവും ബദാം ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത് കഴുകരുത്. മുഖം ഇതു വലിച്ചെടുക്കും. ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.

കുക്കുമ്പര്‍

കുക്കുമ്പര്‍

ഫേസ് പായ്ക്കുകളില്‍ കുക്കുമ്പര്‍ അരച്ചു ചേര്‍ക്കുക. ഇത് ചര്‍മ കോശങ്ങള്‍ക്കു ചെറുപ്പം നല്‍കും. ചര്‍മത്തിന് പുതു ജീവന്‍ നല്‍കും.

പ്രായക്കൂടുതല്‍

പ്രായക്കൂടുതല്‍

അമിതമായ വെയില്‍, വല്ലാത്ത തണുപ്പും കാറ്റും, അന്തരീക്ഷ മലിനീകരണം, ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, ചര്‍മം വല്ലാതെ വരണ്ടതാക്കുന്ന സോപ്പുകള്‍ എന്നിവയെല്ലാം പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇത് ഉപേക്ഷിയ്ക്കുക.

പഞ്ചസാര

പഞ്ചസാര

കൂടുതല്‍ പഞ്ചസാര കഴിയ്ക്കുന്നത് ഗ്ലൈക്കേഷന്‍ എന്നൊരു പ്രക്രിയ ശരീരത്തില്‍ നടക്കാന്‍ കാരണമാകുന്നുണ്ട്. ഇത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. പഞ്ചസാര ചര്‍മത്തില്‍ ചുളിവുകളും വരകളുമെല്ലാം വരുത്തി ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇട വരുത്തുന്ന ഒന്നാണ്.

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ചര്‍മത്തിന്റെ ആരോഗ്യം ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന ഒന്നാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. മീനുകള്‍ പോലുള്ളവ ഏറെ നല്ലതാണ്. ഇത് കോശങ്ങളുടെ ആരോഗ്യത്തിനു സഹായിക്കുന്നു.

അമിതമായ മദ്യപാനം, പുകവലി

അമിതമായ മദ്യപാനം, പുകവലി

അമിതമായ മദ്യപാനം, പുകവലി തുടങ്ങിയവയെല്ലാം ശരീരത്തിന് മാത്രമല്ല, ചര്‍മത്തിനും ദോഷം വരുത്തുന്ന ഒന്നാണ്. പുകവലി പ്രത്യേകിച്ചും രക്തപ്രവാഹത്തെ ബാധിയ്ക്കുന്നു. നിക്കോട്ടിനാണ് കാരണമാകുന്നത്. ചര്‍മാരോഗ്യത്തെ രക്തപ്രവാഹം കുറയുന്നതു ബാധിയ്ക്കും.

മുട്ട

മുട്ട

മുട്ട ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, സിങ്ക് എന്നിവയുണ്ട്. മുട്ടയുടെ മഞ്ഞയില്‍ വൈററമിന്‍ എ ധാരാളമുണ്ട്. ഇത് ചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. മുട്ട മഞ്ഞയിലെ ബയോട്ടിന്‍ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. മുട്ട മുഖത്തു പുരട്ടാം, ഫേസ് പായ്ക്കുകളില്‍ ഉപയോഗിയ്ക്കാം. കഴിയ്ക്കുന്നതും നല്ലതാണ്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും ക്യാരറ്റ് കഴിയ്ക്കുന്നതും എന്തിന്, ഇതിന്റെ നീരു മുഖത്തു പുരട്ടുന്നതും വരെ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ ന്ല്ലതാണ്.

ഉരുളക്കിഴങ്ങും

ഉരുളക്കിഴങ്ങും

ഉരുളക്കിഴങ്ങും ചര്‍മത്തിനു ചെറുപ്പം നല്‍കുന്ന ഒന്നാണ്. ഇതിന്റെ നീര് മുഖത്തു പുരട്ടുന്നത് മുഖത്തു ചുളിവുകള്‍ വീഴുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണിത്.

തൈരും

തൈരും

തൈരും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ എ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കി ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നു കൂടിയാണിത്.

പഴവും

പഴവും

പഴവും ഇത്തരത്തില്‍ ചര്‍മത്തിനു ചെറുപ്പം നല്‍കുന്ന ഒന്നാണ്. നല്ലപോലെ പഴം പഴുത്തത് എടുത്ത് ഉടച്ചു മുഖത്തു പുരട്ടാം. ഇതിലെ വൈറ്റമിന്‍ എ, ബി, ഇ എന്നിവ കാര്യമായ ഗുണം നല്‍കും. സിങ്ക്, പൊട്ടാസ്യം, അയേണ്‍ എന്നിവയും ഗുണം നല്‍കുന്ന ഒന്നാണ്.

പപ്പായ

പപ്പായ

പപ്പായ മുഖത്തിനു ചെറുപ്പം നല്‍കുന്ന മറ്റൊന്നാണ്. പപ്പായ പഴുത്തത് ഉടച്ചു മുഖത്തു പുരട്ടാം. ഇതിലെ പാപ്പെയ്ന്‍എന്ന എന്‍സൈം മൃതകോശങ്ങളെ നീക്കാനും ചര്‍മത്തിന് പുതുമ നല്‍കാനും സഹായിക്കും ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണ് ഇത്.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

പനിനീരാണ് മറ്റൊരു വഴി. ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന ഒന്നാണ് പനിനീര് അഥവാ റോസ് വാട്ടര്‍. ഇത് ബ്ലഡ് സര്‍കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ.്

English summary

Simple Homemade Tips To Protect Your Skin From Ageing

Simple Home Tips To Protect Your Skin From Ageing, Read more to know about,
X
Desktop Bottom Promotion