For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മത്തിലെ ചെറിയ മാറ്റങ്ങൾ പോലും ഗുരുതരമാണ്

|

ചർമസംരക്ഷണം എന്ന് പറയുമ്പോൾ ഒരിക്കലും അത് സൗന്ദര്യത്തെ മാത്രം പ്രതിനിധീകരിച്ച് കൊണ്ടായിരിക്കരുത്. കാരണം സൗന്ദര്യസംരക്ഷണം അല്ലാതെ തന്നെ ചർമ്മത്തെ ബാധിക്കുന്ന പല വിധത്തിലുള്ള അവസ്ഥകൾ ഉണ്ട്. ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഇത്തരം ചർമ പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം ചികിത്സിക്കേണ്ടത്.

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന എന്ന് പറയാന്‍ സാധിക്കാത്തതാണ് ഇവ. കാരണം ഇവ സൗന്ദര്യത്തിന് മാത്രമല്ല ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള അവസ്ഥയെ ബാധിക്കുന്നുണ്ട്. പല ചർമ്മ രോഗങ്ങളും ഉണ്ട്. ഇവയെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ ചികിത്സിക്കേണ്ടതാണ്.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അല്ല ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളാണ് പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ചർമ്മത്തെ സംരക്ഷിക്കുക എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഒന്നാണ്.

<strong>most read: ദിവസവും എള്ളെണ്ണ തേച്ച് കിടക്കൂ,ചർമ്മത്തിലെ മാറ്റം</strong>most read: ദിവസവും എള്ളെണ്ണ തേച്ച് കിടക്കൂ,ചർമ്മത്തിലെ മാറ്റം

അല്ലെങ്കിൽ അത് പല വിധത്തിൽ നിങ്ങളെ വലക്കുന്നു. ചർമ്മത്തെ ബാധിക്കുന്ന പല വിധത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുൻകൈ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയാണ് ഇത്തരം അവസ്ഥകൾ എന്ന് അറിഞ്ഞിരിക്കുക. ചർമ്മത്തിന് വില്ലനാവുന്ന അവസ്ഥകൾ ഇതൊക്കെയാണ്.

ചുണങ്ങ്

ചുണങ്ങ്

‌ചർമ്മത്തില്‍ ചുണങ്ങ് ഉണ്ടാവുന്നത് പലരേയും ബാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികളിൽ ഇത് കാണപ്പെടുന്നുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ആണ് ചുണങ്ങിനുള്ള സാധ്യത വളരെ കൂടുതൽ. ചൂടുള്ള കാലാവസ്ഥ, ചർമ്മത്തിന്റെ ഗുണം, അമിതമായുള്ള വിയർപ്പ് എന്നിവയെല്ലാം ഇത്തരം ചർമ്മ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നെഞ്ചിലും, പുറത്തും, കഴുത്തിലുമാണ് പ്രധാനമായും ചുണങ്ങ് കാണപ്പെടുന്നത്. ചെറിയ ചൊറിച്ചിലോട് കൂടി കാണപ്പെടുന്ന ഈ രോഗം ചുവന്ന നിറത്തിലും ബ്രൗൺ നിറത്തിലും കാണപ്പെടുന്നു. നിറം മങ്ങിയാണ് ഇത് കാണപ്പെടുക എന്നത് കൊണ്ട് തന്നെ പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് ഇത്തരം രോഗാവസ്ഥകൾ. അതുകൊണ്ട് തന്നെ ചെറിയ മാറ്റങ്ങൾ ശരീരത്തില്‍ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.‌

 പുഴുക്കടി‌

പുഴുക്കടി‌

പുഴുക്കടിയാണ് മറ്റൊരു പ്രതിസന്ധി. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് ഫംഗസ് ആണ്. തൊലിപ്പുറച്ച് ചുവന്ന നിറത്തിൽ വട്ടത്തിലാണ് പുഴുക്കടി തുടങ്ങുന്നത്. തുടയിടുക്കുകൾ, കാലിന്റെ വിരലിടുക്കുകൾ, നാഭി, കക്ഷം എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും പുഴുക്കടി കാണപ്പെടുന്നത്. നല്ല ചൊറിച്ചിലായിരിക്കും ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. വ്യക്തിശുചിത്വം പാലിക്കാത്തതാണ് പ്രധാന കാരണം. കൂടാതെ അമിതമായുണ്ടാവുന്ന വിയർപ്പ്, ചർമ്മത്തിലെ മുറിവുകൾ എന്നിവയെല്ലാം ഈ പ്രതിസന്ധിയെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഫംഗസ് ആണ് ഈ രോഗം പരത്തുന്നത്. ചർമ്മത്തിന്റെ മൊത്തത്തിലുള്ള അവസ്ഥക്ക് വളരെയധികം വില്ലനായി മാറുന്നു ഈ രോഗം.

അരിമ്പാറ

അരിമ്പാറ

നാം സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ് അരിമ്പാറ. ഇത് ഒരു വൈറസ് രോഗമാണ്. ചർമ്മത്തിന്റെ പുറത്ത് വളരെ വേഗത്തിലാണ് ഇത് പടർന്ന് പിടിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരിലും ഇത് എത്തുന്നു. വിരലിൽ കഴുത്തിൽ കാലിൻറെ അടിയിൽ, ചിലരിൽ ജനനേന്ദ്രിയങ്ങളിൽ എന്നീ സ്ഥലങ്ങളിലെല്ലാം അരിമ്പാറ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ അത് ചർമ്മത്തിൽ പെട്ടെന്ന് വ്യാപിക്കുന്നു.‌

സ്കേബിസ്

സ്കേബിസ്

പാരസൈറ്റുകളാണ് ചർമ്മത്തിന് വില്ലനാവുന്ന ഈ രോഗത്തെ പരത്തുന്നത്. അതി കഠിനമായ ചൊറിച്ചിലാണ് ഇതിന്റെ പ്രധാന കാരണം. സാർക്കോപ്റ്റസ് സ്കാബി എന്ന പാരസൈറ്റാണ് ഇത് പരത്തുന്നത്. രോഗിയുമായുള്ള അടുത്തിടപഴകലാണ് ഇത്തരം രോഗം പെട്ടെന്ന് പകരുന്നതിന് കാരണം. ലൈംഗിക ബന്ധത്തിലൂടെയും ഈ രോഗം പകരാവുന്നതാണ്. കൈവിരലുകൾക്കിടയിലും സ്വകാര്യഭാഗത്തും കൈമുട്ടിലും എല്ലാം ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. ചുവന്ന നിറത്തിലുള്ള തിണർത്ത പാടാണ് ഇത്തരം രോഗത്തിന്റെ ആദ്യ ലക്ഷണം. രാത്രിയിലാണ് ചൊറിച്ചിൽ വർദ്ധിക്കുന്നത്. ഉടൻ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.‌‌‌

വെള്ളപ്പാണ്ട്

വെള്ളപ്പാണ്ട്

ഇതും ഒരു ചര്‍മ്മ രോഗമാണ്. ശരീരത്തിൽ മെലാനിൻ നഷ്ടമാകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ടിലേക്ക് നയിക്കുന്നത്. പൂർണമായും ചികിത്സിച്ച് മാറ്റാൻ ആവില്ല എന്നതാണ് ഇതിന്റെ സത്യം. പ്രതിരോധ ശേഷി കുറയുന്നവരിലും, ജനിതകകാരണങ്ങൾ കൊണ്ടും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നു. ചില പ്രത്യേക രാസ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും ഇത്തരം അവസ്ഥ നിങ്ങളിൽ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കണ്ടാൽ ഉടൻ തന്നെ നല്ലൊരു ചർമ്മ രോഗവിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.

സോറിയാസിസ്

സോറിയാസിസ്

ചർമരോഗങ്ങളിൽ പലരേയും വെട്ടിലാക്കുന്ന ഒന്നാണ് സോറിയാസിസ്. സോറിയാസിസ് ഒരിക്കലും ഒരു പകർച്ച വ്യാധിയല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ചർമ്മത്തിന്റെ പുറത്ത് ചുവന്ന് തടിച്ച ശൽക്കങ്ങളായാണ് ഇത് കാണപ്പെടുന്നത്. പുറം, തല, കൈകാൽ മുട്ടുകൾ എന്നീ സ്ഥലങ്ങളിലാണ് ഇത്തരം അവസ്ഥകൾ കാണപ്പെടുന്നത്. മദ്യപിക്കുന്നവരിലും മാനസിക സമ്മർദ്ദമുള്ളവരിലും സോറിയാസിസിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഭക്ഷണ രീതിയും ഈ രോഗത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ചർമ്മത്തിൽ മാറ്റങ്ങൾ കണ്ടാൽ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

 പെഫിഗസ്

പെഫിഗസ്

പേരു കേട്ടാൽ നമുക്കത്ര പരിചയം ഇല്ലെങ്കിലും ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിലെ വില്ലൻ തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ചർമ്മത്തിൽ വെള്ളം നിറഞ്ഞ് അത് കുമിളകള്‍ ആയി മാറുന്ന അവസ്ഥയാണ് ഇത്. ഇത് വായിലും ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അലർജികൾ തന്നെയാണ് ഇത്തരം ചർമ്മാവസ്ഥക്ക് കാരണമാകുന്നത്. എന്നാൽ ഇത് ഒരിക്കലും ഒരു പകരുന്ന രോഗമല്ല എന്നതാണ് സത്യം.

English summary

list of common skin diseases

We have listed some common skin diseases, read on.
Story first published: Friday, January 11, 2019, 10:42 [IST]
X
Desktop Bottom Promotion