For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു വെളുക്കാന്‍ കരിഞ്ചീരക എണ്ണയിങ്ങനെ

പെട്ടെന്നു വെളുക്കാന്‍ കരിഞ്ചീരക എണ്ണയിങ്ങനെ

|

നിറത്തില്‍ വലിയ കാര്യമില്ലെന്നു പറഞ്ഞാലും വെളുപ്പു നിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല ബ്യൂട്ടി പാര്‍ലറുകളും കയറിയിറങ്ങുന്നവരാണ് പലരും. കയ്യില്‍ കിട്ടുന്ന വസ്തുക്കളെല്ലാം തന്നെ പരീക്ഷിച്ച് ആപത്തില്‍ പെടുന്നവരുമുണ്ട്.

മുഖത്തെ നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണം വരെ ഏറെ പ്രധാനമാണ്. അന്തരീക്ഷവും കഴിയ്ക്കുന്ന ഭക്ഷണവും പ്രധാനമാകുന്നു.

black seed oil

നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സ്വാഭാവികമായ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും പ്രയോജനകരം. ഇതിനു പറ്റിയ ഒരു വഴിയാണ് ചില തരം പ്രത്യേക എണ്ണകള്‍. ഇത്തരത്തിലെ എണ്ണകളില്‍ പെട്ട ഒന്നാണ് കരിഞ്ചീരകം. കരിഞ്ചീരക എണ്ണ പല വിധത്തിലും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ആരോഗ്യപരമായ ഗുണങ്ങളാലും കരിഞ്ചീരകം എറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രമേഹത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്.

പല തരത്തിലും കരിഞ്ചീരകം ഓയില്‍ ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.കരിംജീരക ഓയില്‍ ഏതെല്ലാം വിധത്തിലാണ് ചര്‍മം വെളുക്കുവാന്‍ സഹായിക്കുകയെന്നറിയൂ,

 ബി വൈറ്റമിനുകള്‍

ബി വൈറ്റമിനുകള്‍

ചര്‍മത്തിനു സഹായകമായ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ബി വൈറ്റമിനുകള്‍ ഫാറ്റി ആസിഡുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിന് ഫ്രഷ് ലുക് നല്‍കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മം വളരെ മൃദുവാകുന്നു.

സിങ്കിന്റെ നല്ലൊരു ഉറവിടമാണ്

സിങ്കിന്റെ നല്ലൊരു ഉറവിടമാണ്

സിങ്കിന്റെ നല്ലൊരു ഉറവിടമാണ് കരിംജീരക ഓയില്‍. ഇത് മുഖക്കുരു നീക്കുന്ന നല്ലൊരു വഴിയാണ്. ഇതു ചര്‍മത്തിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ നീക്കുകയും ചെയ്യും. വൈറ്റമിന്‍ സി സമ്പുഷ്ടമാണ് കരിംജീരക ഓയില്‍. ഇത് സൂര്യനില്‍ നിന്നുളള നല്ലൊരു കവചമായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിയ്ക്കുന്ന ഒന്നാണിത്.

പൊട്ടാസ്യം, കാല്‍സ്യം

പൊട്ടാസ്യം, കാല്‍സ്യം

പൊട്ടാസ്യം, കാല്‍സ്യം സമ്പുഷ്ടമാണ് ഇത്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു, കാല്‍സ്യം ആന്റിഓക്‌സിഡന്റുകളുടെ ഗുണം നല്‍കുകയും ചെയ്യുന്നു.ഇതെല്ലാം നിറം വര്‍ദ്ധിപ്പിയ്ക്കുവാനും ചര്‍മത്തിനു ചെറുപ്പം നല്‍കുവാനുമെല്ലാം സഹായിക്കുന്നു.

കരിംജീരക ഓയില്‍, തേന്‍

കരിംജീരക ഓയില്‍, തേന്‍

കരിംജീരക ഓയില്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കുവാന്‍ സഹായിക്കുന്നു. അല്‍പം കരിംജീരക ഓയില്‍ എടുത്തു ചൂടാക്കുക. ഇതില്‍ ശുദ്ധമായ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തു പുരട്ടുന്നതു മാത്രമല്ല, കഴിയ്ക്കുന്നതും പ്രയോജനം നല്‍കും.

ജീരകവും കരിം ജീരക എണ്ണയും

ജീരകവും കരിം ജീരക എണ്ണയും

ജീരകവും കരിം ജീരക എണ്ണയും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ന്ന മിശ്രിതവും മുഖത്തിനു നിറം നല്‍കാനും അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ജീരകമിട്ട് കരിംജീരക ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുക. പിന്നീട് കഴുകിക്കളയാം.

കരിംജീരക എണ്ണ, എള്ളെണ്ണ

കരിംജീരക എണ്ണ, എള്ളെണ്ണ

കരിംജീരക എണ്ണ, എള്ളെണ്ണ എന്നിവയും ഏറെ ഗുണകരമാണ്. എള്ളെണ്ണയില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു സണ്‍സ്‌ക്രീന് പോലെ പ്രവര്‍ത്തിയ്ക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. ഈ രണ്ട് ഓയിലുകളും തുല്യ അളവില്‍ എടുത്തു മുഖത്തു പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകാം. ഗുണം ലഭിയ്ക്കും.

കരിംജീരക എണ്ണയും നാരങ്ങാനീരും

കരിംജീരക എണ്ണയും നാരങ്ങാനീരും

കരിംജീരക എണ്ണയും നാരങ്ങാനീരും ചേര്‍ത്തും മുഖത്തു പുരട്ടാം. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇതു മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്. കരിംജീരക എണ്ണയില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടണം. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം.

നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ മാത്രമല്ല,

നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ മാത്രമല്ല,

നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ മാത്രമല്ല, പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.മുഖക്കുരുവും പാടുകളും പുള്ളികളും കുത്തുകളുമെല്ലാം ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഏറെ ഫലപ്രദമാണിത്. ചര്‍മത്തിനു മുറുക്കം നല്‍കി ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നു. ഇതെല്ലാം പ്രായക്കുറവിന് സഹായിക്കുന്ന ഘടകങ്ങളാണ്.

കരിംജീരക ഓയില്‍ തനിയെ

കരിംജീരക ഓയില്‍ തനിയെ

കരിംജീരക ഓയില്‍ തനിയെ ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നിറവും എല്ലാം നല്‍കാന്‍ സഹായിക്കുന്നു.

ആദ്യം മുഖത്തു പുരട്ടുന്നതിനു മുന്‍പ്

ആദ്യം മുഖത്തു പുരട്ടുന്നതിനു മുന്‍പ്

ആദ്യം മുഖത്തു പുരട്ടുന്നതിനു മുന്‍പ് ഇത് ശരീരത്തില്‍ എവിടെയെങ്കിലും പുരട്ടി പാച്ച് ടെസ്റ്റ് ചെയ്യുന്നതു നല്ലതാണ്. ഇത് ചര്‍മത്തില്‍ അലര്‍ജിയുണ്ടോയെന്നു പരീക്ഷിയ്ക്കാനാണിത്.

English summary

How To Use Black Seed Oil To Increase Fairness

How To Use Black Seed Oil To Increase Fairness, Read more to know about,
Story first published: Wednesday, March 6, 2019, 20:12 [IST]
X
Desktop Bottom Promotion