For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍പ്പാടയ്‌ക്കൊപ്പം ഇത്, പ്രായം 10 കുറയും

|

ചുളിവകറ്റി പ്രായം കുറയ്ക്കും പാല്‍പ്പാട മാജിക്...., പ്രായം കുറയ്ക്കാന്‍ പാല്‍പ്പാട, പ്രായം കുറയ്ക്കാന്‍ മില്‍ക് ക്രീം, സൗന്ദര്യം, ചര്‍മസംരക്ഷണം

ചര്‍മത്തിന് പ്രായക്കുറവ് വേണം എന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും എന്നു വേണം, പറയുവാന്‍. ആണാണെങ്കിലും പെണ്ണാണെങ്കിലും ഉള്ളതിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നാകും, ആഗ്രഹവും..

അമ്മയുടെ പൊതിച്ചോറ് ക്യാന്‍സര്‍ വരെ തടയും...

ചിലരുടെ ചര്‍മത്തിന്, ശരീരത്തിന് ഉള്ളതിനേക്കാള്‍ പ്രായം തോന്നും. ഇതില്‍ പ്രധാന കാരണം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ചര്‍മത്തിലെ ചുളിവുകള്‍ പ്രായമേറുമ്പോള്‍ വരുന്ന സ്വാഭാവികമായ ഒരു മാററം തന്നെയാണ്. ഇതല്ലാതെ വരണ്ട ചര്‍മം, സ്‌ട്രെസ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്. മേയ്ക്കപ്പും അമിതമായ ക്രീം ഉപയോഗവുമെല്ലാം ഇത്തരം കാരണങ്ങള്‍ക്കു പുറകിലുണ്ട്. ഇതു പോലെ ശരീരത്തിനുണ്ടാകുന്ന അമിതമായ വണ്ണവും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ്.

ചര്‍മത്തിന് നിത്യയൗവനം നല്‍കുന്നതിന് ഏറ്റവും ഫലപ്രദം നാടന്‍ കൂട്ടുകള്‍ തന്നെയാണ്. യാതൊരു കൃത്രിമത്വമില്ലാത്ത നാടന്‍ ചേരുവകള്‍ ഇതിനു സഹായിക്കുമെന്ന കാര്യത്തില്‍ സംശവം വേണ്ട്. ഇതില്‍ മിക്കവാറും പലതും നമ്മുടെ തൊടിയില്‍ നിന്നും അടുക്കളയില്‍ നിന്നുമെല്ലാം ലഭിയ്ക്കുകയും ചെയ്യും.

ചര്‍മത്തിന് പ്രായക്കുറവും ഏറെ സൗന്ദര്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് പാല്‍പ്പാട. പാലിന്റെ ക്രീം തന്നെയാണ് ഇത്. പാല്‍ തിളപ്പിയ്ക്കുമ്പോള്‍ പാലിനു മുകളില്‍ വന്നടിയുന്ന പാട പണ്ടു കാലം മുതല്‍ തന്നെ നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചു പോന്ന സൗന്ദര്യ വര്‍ദ്ധക വഴി തന്നെയായിരുന്നു.

പാല്‍പ്പാട മുഖത്തു പുരട്ടുന്നതു കൊണ്ടുള്ള സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ഇതു തനിയേയും മററു പല ചേരുകള്‍ക്കൊപ്പവും നമുക്ക് ഉപയോഗിയ്ക്കാവുന്നതേയുള്ളൂ. ഇതെക്കുറിച്ചറിയൂ,

പാല്‍പ്പാട

പാല്‍പ്പാട

പാല്‍പ്പാട മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇതിലെ സ്വാഭാവിമായ നെയ് ഗുണം മുഖ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നു, ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയുന്നു.

പാല്‍പ്പാടയും ഒപ്പം കറ്റാര്‍ വാഴയും

പാല്‍പ്പാടയും ഒപ്പം കറ്റാര്‍ വാഴയും

പാല്‍പ്പാടയും ഒപ്പം കറ്റാര്‍ വാഴയും കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും മുഖചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുക മാത്രമല്ല, മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുകയും ചെയ്യും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ ഇതിനു സഹായിക്കുന്ന ഒന്നാണ്. പാല്‍പ്പാടയും കറ്റാര്‍ വാഴയും ചേരുമ്പോള്‍ ഇത് ഇരട്ടി ഗുണം നല്‍കുമെന്നു വേണം, പറയാന്‍.

 മഞ്ഞള്‍

മഞ്ഞള്‍

പാല്‍പ്പാടയ്‌ക്കൊപ്പം മഞ്ഞള്‍ കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇതു മുഖത്തിന് നിറം നല്‍കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. നല്ലൊരു അണുനാശിനി കൂടിയായ മഞ്ഞള്‍ എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യുന്ന ഒന്നാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ ഈ കൂട്ടു നല്ലതാണ്.

പാല്‍പ്പാടയും തക്കാളി നീരും

പാല്‍പ്പാടയും തക്കാളി നീരും

പാല്‍പ്പാടയും തക്കാളി നീരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തിന് ചുളിവുകള്‍ നീക്കുകയെന്ന ഗുണം മാത്രമല്ല, നല്‍കുക. ഇത് മുഖത്തിന് നിറവും തിളക്കവും മൃദുത്വവുമെല്ലാം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ് തക്കാളി. ഇതാണ് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നതും. ഇതു പോലെ ഈ കൂട്ടിനൊപ്പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. വൈറ്റമിന്‍ സി അടങ്ങിയ ഇത് ചര്‍മത്തിന് തിളക്കം നല്‍കും, ചര്‍മത്തിലെ ചെറിയ സുഷിരങ്ങളില്‍ അടുക്കടിഞ്ഞു കൂടുന്നതു തടയും. ഇതെല്ലാം ചര്‍മത്തില്‍ ചുളിവുകള്‍ വീഴ്ത്തുന്നതു തടയാനും പ്രായക്കുറവിനും സഹായിക്കുന്ന ഘടകങ്ങളാണ്. ഈ കൂട്ട് ചര്‍മത്തിന് നിറം നല്‍കാനും ഏറെ നല്ലതു തന്നെയാണ്.

പാല്‍പ്പാട, കടലമാവ്, തക്കാളി നീര്

പാല്‍പ്പാട, കടലമാവ്, തക്കാളി നീര്

പാല്‍പ്പാട, കടലമാവ്, തക്കാളി നീര് എന്നിവ കലര്‍ത്തിയും മുഖത്തിടാവുന്ന ഫേസ് പായ്ക്കുണ്ടാക്കാം. ഇതെല്ലാം തന്നെ പല ഗുണങ്ങളും ഒരേ സമയം നല്‍കുന്ന ഫേസ് പായ്ക്കാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കും, ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയും, ചര്‍മത്തിന് നിറം നല്‍കും എന്നിങ്ങനെ പോകുന്നു, ഇതിന്റെ ഗുണം. കടലമാവ് സ്വാഭാവികമായും ചര്‍മ സൗന്ദര്യത്തെ സഹായിക്കുന്ന ഒന്നാണ്. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ മുഖ സൗന്ദര്യം നില നിര്‍ത്തുന്ന ഒന്ന്. പാല്‍പ്പാട, കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയും മുഖത്തു ചുളിവുകള്‍ ഒഴിവാക്കാനുള്ള ക്രീമുണ്ടാക്കാം. ഇതു ചര്‍മത്തിന് നിറം നല്‍കാനും മികച്ച ഒന്നു തന്നെയാണ്.

പാല്‍പ്പാട, ഒലീവ് ഓയില്‍

പാല്‍പ്പാട, ഒലീവ് ഓയില്‍

പാല്‍പ്പാട, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി ഫേസ് പായ്ക്കും മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാന്‍ ഗുണകരമാണ്. ഒലീവ് ഓയിലിന് ആന്റി ഏജിംഗ് ഗുണങ്ങള്‍ ധാരാളമുണ്ട്. രണ്ടു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയില്‍ രണ്ടു തുള്ളി ഒലീവ് ഓയില്‍ ചേര്‍ത്തിളക്കിയാല്‍ മതിയാകും. ഇത് നല്ല പോലെ കലര്‍ത്തിയ ശേഷം മുഖത്തു പുരട്ടി നല്ല പോലെ മസാജ് ചെയ്യുക. ഇതു പോലെ പാല്‍പ്പാടയും തേനും കലര്‍ത്തിയ ഫേസ് പായ്ക്കും ചര്‍മത്തിലെ ചുളിവുകള്‍ നീക്കി പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ മികച്ചതാണ്. ഇത് ചര്‍മത്തിന് നിറം നല്‍കുകയും ചെയ്യുന്നു.

English summary

How To Use Milk Cream For Anti Ageing Wrinkle Free Skin

How To Use Milk Cream For Anti Ageing Wrinkle Free Skin, Read more to know about,
X