For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോണ്‍ഫ്‌ളവറും വിനാഗിരിയും ബ്ലാക്ക്‌ഹെഡ്‌സ് മാറ്റും

|

ബ്ലാക്ക് ഹെഡ്‌സ് പോലെ സൗന്ദര്യത്തിന് വില്ലനാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏതൊക്കെ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇന് കോണ്‍ഫ്‌ളവറും വിനാഗിരിയും ഉപയോഗഡിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

<strong>Most read: നല്ല മുടി ഉറപ്പ് നല്‍കും നാടന്‍ വൈദ്യം</strong>Most read: നല്ല മുടി ഉറപ്പ് നല്‍കും നാടന്‍ വൈദ്യം

മുഖത്തെ നിറം, സൗന്ദര്യ പ്രശ്‌നങ്ങള്‍, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയെല്ലാം എല്ലാ സ്ത്രീകളേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നങ്ങളാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് കോണ്‍ഫ്‌ളവറും വിനാഗിരിയും. ഇവ കൂടാതെ മറ്റ് സൗന്ദര്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിലെ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നുണ്ട്.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ചര്‍മ്മത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. അതിനെ പരിഹരിക്കുന്നതിന് അല്‍പം കോണ്‍ഫ്‌ളവറും വിനാഗിരിയും മതി. ഇത് രണ്ടും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ വെല്ലുവിളി ഉയര്‍ത്തുന്ന സൗന്ദര്യ പ്രതിസന്ധിക്ക് വിരാമമിടാന്‍ സാധിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്ഫ്‌ളവര്‍ രണ്ട് ടീസ്പൂണ്‍ വിനാഗിരിയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അല്‍പസമത്തിനുള്ളില്‍തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ബ്ലാക്ക് ഹെഡ്‌സ് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൈക്കുഴിയിലെ കറുപ്പകറ്റാം

കൈക്കുഴിയിലെ കറുപ്പകറ്റാം

കൈക്കുഴിയിലെ കറുപ്പ് കാരണം ഇഷ്ടവസ്ത്രം പോലും ധരിക്കാന്‍ സാധിക്കാത്തവര്‍ നിരവധിയുണ്ട്. അതുകൊണ്ട് ഈ പ്രശ്‌നത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും കോണ്‍ ഫ്‌ളവറും നാരങ്ങ നീരും ഉപയോഗിക്കാവുന്നതാണ്.20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ്

കക്ഷത്തിലെ കറുപ്പും ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും നാരങ്ങ നീര് കോണ്‍ഫ്‌ളവര്‍ മിശ്രിതം തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 15 മിനിട്ട് തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ കഴുത്തിലെ കറുപ്പ് മാറും.

അകാല നര

അകാല നര

അകാല നരയുണ്ടാക്കുന്ന പ്രശ്‌നവും ചെറുതല്ല. അല്‍പം കറിവേപ്പില വെളിച്ചെണ്ണയില്‍ ഇട്ട് തിളപ്പിച്ച് എണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക. അകാല നര പോകും.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിന് താഴെയുള്ള കറുപ്പ് നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.അതിനെ പരിഹരിക്കുന്നതിന് ഇനി ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങുന്നവര്‍ക്ക് ഒരു ആശ്വാസമാണ് കോണ്‍ഫ്‌ളവര്‍ വിനാഗിരി മിശ്രിതം. ഇത് കണണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ഇ്ല്ലാതാവും എന്നതാണ് സത്യം.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എങ്ങനെയെങ്കിലും അത് മാറിയാല്‍ മതി എന്നായിരിക്കും ചിന്ത. എന്നാല്‍ ഇനി മുകളില്‍ പറഞ്ഞ മിശ്രിതം അല്‍പം തേച്ച് പിടിപ്പിച്ച് നോക്കൂ. ഇത് മുഖക്കുരുവിനെ പരിഹരിക്കുകയും ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി മുഖക്കുരു പാടുകളെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. മൂന്ന് ദിവസം മൂന്ന് നേരം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിയക്കാം.

Read more about: skin care beauty
English summary

Cornstarch and Vinegar for Blackheads

How to use Cornstarch and Vinegar for Blackheads, take a look.
Story first published: Thursday, June 13, 2019, 17:57 [IST]
X
Desktop Bottom Promotion