For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പിപ്പൊടിയും തേനും മതി പ്രായം ചെറുക്കാന്‍

|

സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും പ്രായം. എന്നാല്‍ പ്രായം കുറക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി വീട്ടിലിരുന്ന് തന്നെ നമുക്ക് പ്രായം കുറക്കാവുന്നതാണ്. അതിനായി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗം തന്നെയാണ് ഉത്തമം.ഇത് പ്രായത്തെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഇനി കാപ്പിപ്പൊടി പോലും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

<strong>most read:പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം</strong>most read:പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാപ്പിപ്പൊടിയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ കാപ്പിപ്പൊടി ഉപയോഗിച്ച് കൊണ്ട് ചെയ്യാവുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത് മുഖത്തിനും ചര്‍മ്മത്തിനും ഉണ്ടാക്കുന്ന പല പ്രതിസന്ധികളേും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം കാപ്പിപ്പൊടി ഉപയോഗിക്കാം എന്ന് നോക്കാം.

 കാപ്പി തേന്‍ മിശ്രിതം

കാപ്പി തേന്‍ മിശ്രിതം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രായത്തെ പിടിച്ച് കെട്ടുന്നത് എന്തുകൊണ്ടും വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. തേനില്‍ അല്‍പം കാപ്പി ചേരുമ്പോള്‍ അത്പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നല്‍കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്സിഡന്റാണ് ചര്‍മ്മത്തിന് പ്രായം കുറക്കുന്നതിന് സഹായിക്കുന്നത്.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്

തൈരും കാപ്പിപ്പൊടിയും

തൈരും കാപ്പിപ്പൊടിയും

മുഖത്തെ കറുത്ത പുള്ളികളും കുത്തുകളും എല്ലാം പൂര്‍ണമായും ഒഴിവാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാമ് തൈരും കാപ്പിപ്പൊടിയും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകളേയും ചര്‍മ പ്രശ്‌നങ്ങളേയും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാപ്പി തൈര് മിശ്രിതം.

 ഉപയോഗിക്കേണ്ടതിങ്ങനെ

ഉപയോഗിക്കേണ്ടതിങ്ങനെ

കാപ്പി തൈര് ഓട്സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ അത് മുഖത്തെ കറുത്ത കുത്തുകളും പുള്ളികളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കാപ്പിയും ഒലീവ് ഓയിലും

കാപ്പിയും ഒലീവ് ഓയിലും

ഒലീവ് ഓയില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതില്‍ അല്‍പം ഒലീവ് ഓയില്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിലില്‍ കാപ്പിപ്പൊടി ചേര്‍ത്താല്‍ അത് മുഖത്തിന് തിളക്കം നല്‍കി ചര്‍മ്മം മൃദുവാക്കുന്നു

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് ചര്‍മ്മത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഏത് പ്രശ്‌നത്തിനും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

കാപ്പി, നാരങ്ങ

കാപ്പി, നാരങ്ങ

സൗന്ദര്യത്തില്‍ വില്ലനാവുന്ന മുഖത്തെ ചുളിവുള്‍പ്പെടുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും കാപ്പിപ്പൊടിയും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. അതുകൊണ്ട് തന്നെ അത് മിക്സ് ചെയ്ത് ഫേസ്പാക്ക് ആയി ഉപയോഗിച്ചാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെ ഇത് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് ഏതൊക്കെ വിധത്തില്‍ നമുക്ക് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കാപ്പിയും നാരങ്ങയും തേനും തുല്യ അളവിലെടുത്ത് നന്നായി മിക്സ് ചെയ്യുക. വിറ്റാമിന്‍ സിയാണ് നാരങ്ങ എന്നത് കൊണ്ട് തന്നെ അത്രയേറെ ഗുണങ്ങളാണ് ഇതിലുള്ളത്. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നിറം നല്‍കുന്നതോടൊപ്പം ചുളിവകറ്റി കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

coffee honey mix for Naturally clear and Beautiful Skin

coffee honey mix for Naturally clear and Beautiful Skin, Take a look.
Story first published: Saturday, April 27, 2019, 17:57 [IST]
X
Desktop Bottom Promotion