For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി പുരട്ടൂ, നാലുകൂട്ടില്‍ നവയൗവ്വനം നിറയും

രാത്രി പുരട്ടൂ, നാലുകൂട്ടില്‍ നവയൗവ്വനം നിറയും

|

ചെറുപ്പമാകാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. പ്രായം കൂടിയാലും പ്രായക്കുറവ് തോന്നിപ്പിയ്ക്കണമെന്നാകും, മിക്കവാറും പേരും ആഗ്രഹിയ്ക്കുന്നത്. ഇതിനായി പല തരം വഴികളും നോക്കുന്നവരുമുണ്ട്.

മുഖത്തെ പ്രായക്കൂടുതല്‍ പ്രായമാകുമ്പോള്‍ സാധാരണം. ചര്‍മത്തിന് ഇറുക്കം നഷ്ടപ്പെടുക, ചര്‍മം അയഞ്ഞു തൂങ്ങുക, മുഖത്ത് ചുളിവുകള്‍, കണ്ണിനടിയിലെ കറുത്ത പാട്, തിളക്കവും മൃദുത്വവും നഷ്ടപ്പെടുക തുടങ്ങിയ പല ലക്ഷണങ്ങളും ചര്‍മത്തിന് പ്രായമേറുന്നുവെന്ന സൂചന നല്‍കുന്നവയാണ്.

ഓര്‍ഗാസം വന്നാല്‍ പെട്ടെന്നു ഗര്‍ഭംഓര്‍ഗാസം വന്നാല്‍ പെട്ടെന്നു ഗര്‍ഭം

ഉളളതിനേക്കാള്‍ പ്രായം തോന്നിപ്പിയ്ക്കുന്ന മുഖം പലര്‍ക്കുമുണ്ടാകും. ഇതിനു കാരണങ്ങള്‍ ഒന്നല്ല, പലതാണ്. പോഷകങ്ങളുടെ കുറവ്, ഉറക്കക്കുറവ്, സ്‌ട്രെസ് പോലുള്ളവ, അമിതമായ ചൂടും വെയിലും, കെമിക്കലുകള്‍, അമിത മേയ്ക്കപ്പ് തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ടാകും.

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുവാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ തിരയുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് തികച്ചം സ്വാഭാവിക വഴികള്‍ തേടുന്നത്. വളരെ എളുപ്പം സംഘടിപ്പിയ്ക്കാവുന്ന പല ചേരുവകളും നമ്മുടെ അടുക്കയില്‍ നിന്നും ചുറ്റുമുള്ളിടത്തു നിന്നും സംഘടിപ്പിയ്ക്കാവുന്നതേയുള്ളൂ.

ചര്‍മത്തിനു നല്‍കുന്ന സംരക്ഷണത്തില്‍ മുഖത്തു പുരട്ടുന്ന ചില പ്രത്യേക തരം കൂട്ടുകള്‍ ഏറെ ഗുണം നല്‍കുന്നവയാണ്. പ്രത്യേകിച്ചും ഇത് രാത്രിയില്‍ മുഖത്തു പുരട്ടുന്നത്. രാത്രി മുഖത്ത് ഇത്തരം ക്രീമുകള്‍ പുരട്ടുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണെന്നു വേണം, പറയാന്‍.

അധികം പഴുക്കാത്ത നേന്ത്രപ്പഴം കേമനാണ്, കാരണംഅധികം പഴുക്കാത്ത നേന്ത്രപ്പഴം കേമനാണ്, കാരണം

വീട്ടില്‍ തയ്യാറാക്കി രാത്രി മുഖത്തു പുരട്ടാന്‍ കഴിയുന്ന ഒരു പ്രത്യേക തരം കൂട്ടിനെ കുറിച്ചറിയൂ, ഇത് മുഖത്തിന് യൗവനം നല്‍കാന്‍ ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ, ഒലീവ് ഓയില്‍, റോസ് വാട്ടര്‍,ഗ്ലീസറിന്‍

കറ്റാര്‍ വാഴ, ഒലീവ് ഓയില്‍, റോസ് വാട്ടര്‍,ഗ്ലീസറിന്‍

കറ്റാര്‍ വാഴ, ഒലീവ് ഓയില്‍, റോസ് വാട്ടര്‍ അഥവാ പനിനീര്, ഗ്ലീസറിന്‍ എന്നിവയാണ് ഇതിനു പ്രധാനപ്പെട്ട ചേരുവകള്‍. ഇവയെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൗന്ദര്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇത് വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിച്ച് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മുഖത്തെ പാടുകള്‍ നീക്കാനും മുഖത്തിനു നിറം നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ചര്‍മത്തിന് ഏറെ സഹായിക്കുന്ന ഒരു ചേരുവയാണ് ഒലീവ് ഓയില്‍. കൊഴുപ്പു സമ്പുഷ്ടമായ ഈ പ്രത്യേക ഓയില്‍ വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ഇത് മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയും. മുഖത്തു വീണ ചുളിവുകള്‍ നീക്കും. ചര്‍മത്തിന് ഇറുക്കം നല്‍കാനും ഏറെ നല്ല ഒന്നാണിത്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഇത് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമാണ് ഒലീവ് ഓയില്‍. ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകരമാണ്.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

സൗന്ദര്യ സംരക്ഷണത്തില്‍ പല തരത്തിലെ പ്രയോജനങ്ങള്‍ നല്‍കുന്ന ഒന്നാണ് പനിനീര് അഥവാ റോസ് വാട്ടര്‍. ഇത് ശുദ്ധമായത് ഉപയോഗിയ്ക്കണം എന്നതാണ് പ്രധാനം. റോസ് വാട്ടറില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിസെപ്റ്റിക്കും ആന്റി ബാക്ടീരിയല്‍ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റി തരാനും ചര്‍മം മിനുസമുള്ളതാക്കാനും ഇതിന് കഴിവുണ്ട്. എണ്ണമയമുള്ള ചര്‍മം വൃത്തിയാക്കിവെക്കാനും റോസ് വാട്ടര്‍ ഉപയോഗിക്കാം.

ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കുന്നതും ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്നതും. നല്ലൊരു സ്‌കിന്‍ ടോണര്‍ കൂടിയായ പനിനീര് സൂര്യതാപത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഇതില്‍ ചേര്‍ക്കുന്ന മറ്റൊന്നാണ് ഗ്ലിസറിന്‍. പൊതുവേ വഴുവഴുപ്പുള്ള ഇത് നല്ലൊരു മോയിസ്ചറൈസറാണ്. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്ന്. ഇതിനു പുറമേ ക്ലെന്‍സറായും മുഖത്തിന് ഉന്മേഷം തോന്നാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്‍റെ വരള്‍ച്ചക്കും, ചൊറിച്ചിലിനും പ്രതിവിധിയായുള്ള മരുന്നുകളില്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്നു.ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഗ്ലിസറിന് കഴിവുണ്ട്.

ചേരുവകള്‍

ചേരുവകള്‍

കറ്റാര്‍ വാഴ ജെല്‍ ഒരു ടീസ്പൂണ്‍, ഒലീവ് ഓയില്‍ അര ടീസ്പൂണ്‍, റോസ് വാട്ടര്‍ 1 ടീസ്പൂണ്‍, ഗ്ലിസറിന്‍ അര ടീസ്പൂണ്‍ എന്നിവയാണ് ഈ പ്രത്യേക ഫേസ് മാസ്‌കിനു വേണ്ടത്. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. തികച്ചും ശുദ്ധമായ ചേരുവകള്‍ ഉപയോഗിച്ചാലേ ഗുണം ലഭിയ്ക്കുവെന്നോര്‍ക്കുക. ഇവ നല്ലപോലെ ഇളക്കി ഒറ്റച്ചേരുവയായി മാറണം.

ഇത് രാത്രി

ഇത് രാത്രി

ഇത് രാത്രി കിടക്കാന്‍ നേരം മുഖം ആദ്യം ചൂടുവെള്ളം കൊണ്ട് കഴുകി തുടയ്ക്കുക. ഈര്‍പ്പം പൂര്‍ണമായി മാറണം എന്നില്ല. ഇതിനു ശേഷം മുഖത്ത് പുരട്ടി മൃദുവായി പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖം മസാജ് ചെയ്യുമ്പോള്‍ താഴെ നിന്നും മുകളിലേയ്ക്കായി വേണം, മസാജ് ചെയ്യാന്‍.

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍

ഇത് കഴുകിക്കളയരുത്. രാത്രി മുഴുവന്‍ മുഖത്തു വയ്ക്കുക. വല്ലാതെ ഒട്ടല്‍ തോന്നുന്നുവെങ്കില്‍ ഒലീവ് ഓയിലോ ഗ്ലിസറിനോ അല്‍പം കുറയ്ക്കാം. രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകാം. രാത്രിയിലാണ് ചര്‍മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിയ്ക്കപ്പെടുന്നത്. ഈ കൂട്ട് ചര്‍മം ആഗിരണം ചെയ്ത് ഉള്ളില്‍ നിന്നും ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചുളിവുകള്‍ ഒഴിവാക്കി ചര്‍മത്തിന് തിളക്കവും മൃദുത്വവും മുറുക്കവും നല്‍കുന്നു.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം അടുപ്പിച്ച് ഒരു മാസമെങ്കിലും ഉപയോഗിയ്ക്കുക. കാര്യമായ വ്യത്യാസം മുഖത്തുണ്ടാകും. തികച്ചും നാച്വറല്‍ ചേരുവകളായതു കൊണ്ടു തന്നെ യാതൊരു ദോഷഫലങ്ങളും ഉണ്ടാകുന്നുമില്ല.

English summary

Apply This Facepack At Night To Keep Your Skin Young

Apply This Facepack At Night To Keep Your Skin Young, Read more to know about,
X
Desktop Bottom Promotion