ചര്‍മത്തിനും മുടിയ്ക്കും സ്‌ട്രോബെറി മരുന്ന്‌

Posted By: Jibi Deen
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തിന് വർഷങ്ങളായി പരീക്ഷിക്കപ്പെടുന്ന ഒരു വസ്തുവാണ് സ്ട്രോബെറി.ഇതിലെ വിറ്റാമിൻ സി, സാലിസിലിക് ആസിഡ്, ധാതുക്കൾ, ശക്തമായ ആൻറി ഓക്സിഡൻറുകൾ എന്നിവ നല്ല മുടിയും ചർമ്മവും ലഭിക്കുവാൻ സഹായിക്കും.

ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾ സൗന്ദര്യപാലനത്തിനായി ബെറി അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സൗന്ദര്യസംരക്ഷണത്തിനായി സ്ട്രോബെറി ഉപയോഗിക്കുമ്പോൾ ചർമ്മവും മുടിയുമൊക്കെ പരിപോഷിക്കപ്പെടും .

സൗന്ദര്യ പരിപാലനത്തിനായി ഈ ഫലം നിങ്ങൾ പരീക്ഷിച്ചിട്ടില്ലെങ്കിൽ, ഇന്നത്തെ പോസ്റ്റ് നിങ്ങൾക്ക് അനുയോജ്യമാണ്. ഇന്ന് ബോൾഡ്സ്കയിൽ, ചർമ്മത്തിനും മുടിയ്ക്കും സ്ട്രോബെറി എങ്ങനെ അനുയോജ്യമായി ഉപയോഗിക്കാമെന്ന് പറയുന്നു.

ധാരാളം പോഷകങ്ങളടങ്ങിയ ഈ ബെറി നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കും.നിങ്ങളുടെ മുടിയും ചർമ്മവും മെച്ചപ്പെടും.സൗന്ദര്യ വസ്തുക്കളുടെ അത്രയൊന്നും വിലയില്ലാത്തതും മികച്ച ഫലം തരുന്നവയുമാണ് ഈ ബെറികൾ

ഇത് പല വിധത്തിൽ നിങ്ങളുടെ ചർമ്മത്തിലും മുടിയിലും ഉപയോഗിക്കാം.ഇവ പല തരം ചർമ്മത്തിനും മുടിക്കും അനുയോജ്യമായ വിധത്തിൽ ഉപയോഗിച്ച് സൗന്ദര്യം മെച്ചപ്പെടുത്താവുന്നതാണ്.

ചർമ്മം നന്നായി വൃത്തിയാക്കുന്നു

ചർമ്മം നന്നായി വൃത്തിയാക്കുന്നു

ബെറിയിലെ ആന്റി ഓക്സിഡന്റ് ചർമ്മത്തിൽ ആഴ്ന്നിറങ്ങി എളുപ്പത്തിൽ അഴുക്കും വിഷാംശങ്ങളും നീക്കുന്നു.വിലയേറിയ ഫേഷ്യൽ ക്ളീനറിനെക്കാളും ഇവ ചർമ്മത്തെ വൃത്തിയാക്കുന്നു.

മൃതകോശങ്ങളെ നീക്കുന്നു

മൃതകോശങ്ങളെ നീക്കുന്നു

സ്ട്രോബറിയിലെ സാലിസിലിക് ആസിഡ് സാന്നിദ്ധ്യം ചർമ്മത്തിന്റെ സുഷിരങ്ങളിൽ നിന്ന് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുസഹായിക്കുന്നു . മൃതകോശങ്ങൾ നീക്കം ചെയ്യുമ്പോൾ, കാണാത്ത ബ്ലാക്‌ഹെഡ്സിനെയും നീക്കാൻ ചെയ്യാനാകും.

അധികം വന്ന സെബം ആഗീരണം ചെയ്യുന്നു

അധികം വന്ന സെബം ആഗീരണം ചെയ്യുന്നു

ബെറിക്ക് അധികമുള്ള എണ്ണയെ ആഗീരണം ചെയ്യാൻ കഴിയും.ഇതിലെ വിറ്റാമിൻ സി ചർമ്മത്തിലെ അധിക എണ്ണമയം നീക്കുന്നു.ഇത്തരത്തിൽ എണ്ണമയമുള്ള ചർമ്മത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

ചർമ്മത്തിന് തിളക്കം നൽകുന്നു

ചർമ്മത്തിന് തിളക്കം നൽകുന്നു

ബെറി ചർമ്മത്തിന് തിളക്കം നൽകുന്നു.ഇതിലെ വിറ്റാമിൻ സി ,ആന്റി ഓക്‌സിഡന്റുകൾ എന്നിവ വിപണിയിലെ തിളക്കം നൽകുന്ന വസ്തുക്കളെക്കാൾ മികച്ചതായി പ്രവർത്തിക്കുന്നു .

പ്രായത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു

പ്രായത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു

ചർമ്മത്തിലെ ചുളുക്ക്,തൊലിയിലെ വരകൾ എന്നിവ ബെറി കുറയ്ക്കുന്നു.ഇതിലെ ആന്റി ഓക്സിഡന്റ് കൊളാജിൻ ഉത്പാദനം കൂട്ടി ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നു

മുടിക്ക്- പ്രൊഡക്ട് ബിൽഡ്-അപ് തടയുന്നു

മുടിക്ക്- പ്രൊഡക്ട് ബിൽഡ്-അപ് തടയുന്നു

സ്ട്രോബെറി തലയോട്ടിയിൽ പുറംതോടിലെ ഒരു ഏജന്റ് ആയി പ്രവർത്തിക്കുന്നു. അങ്ങനെയാണ് നിങ്ങളുടെ തലയെ സംരക്ഷിക്കുന്നു. കൂടാതെ അണുബാധ തടയുന്നതിനും ഇത് സഹായിക്കും. ചർമ്മത്തിൽ നിന്നും മൃത കോശങ്ങൾ നീക്കം ചെയ്യുകയും താരൻ ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യും.

മുടിക്ക് തിളക്കം നൽകുന്നു

മുടിക്ക് തിളക്കം നൽകുന്നു

നിങ്ങളുടെ മുടിക്ക് തിളക്കം നൽകാനുള്ള ഘടകങ്ങൾ ബെറിയിൽ അടങ്ങിയിട്ടുണ്ട്.ക്രീമുകൾക്കും എണ്ണയ്ക്കും പകരം ഇത് നിങ്ങളുടെ മങ്ങിയ മുടിക്ക് തിളക്കം നൽകും

മുടിക്ക് മൃദുത്വം നൽകുന്നു

മുടിക്ക് മൃദുത്വം നൽകുന്നു

പരുക്കൻ മുടി കാണാൻ ഭംഗിയില്ലാത്തതും നിങ്ങളെ വിഷമിപ്പിക്കുന്നതുമാണ്.ബെറിയുടെ സഹായത്തോടെ നിങ്ങളുടെ പരുക്കൻ മുടിയെ മൃദുവാക്കാനാകും

Read more about: skincare beauty
English summary

Wonderful Beauty Benefits Of Strawberries For Skin And Hair

Wonderful Beauty Benefits Of Strawberries For Skin And Hair,
Story first published: Friday, February 16, 2018, 10:50 [IST]