For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വരണ്ട ചര്‍മ്മത്തിന് നിമിഷ പരിഹാരം ഇതാ

  |

  ശൈത്യകാലത്തിന്റെ നാളുകളിൽ മിക്ക ആളുകളിലും വരണ്ട ചർമത്തിന്റെ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട് . മറ്റു ചില ആളുകൾക്ക് വർഷത്തിനലുടനീളം വരണ്ട ചർമ്മത്തെ നേരിടേണ്ടതായി വന്നിട്ടുണ്ട്. ശൈത്യകാല വേളകളിൽ അവർക്ക് വളരെ വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടും . ശൈത്യകാലത്തിൽ അവരുടെ ചർമ്മം കൂടുതൽ വരണ്ടുണങ്ങിയതായി മാറും

  ഉണങ്ങിയ, അല്ലെങ്കിൽ അടർന്നടർന്നു പോകുന്ന പുറംതൊലികളും ചർമ്മങ്ങളും കാഴ്ചയിൽ മാത്രമല്ല അരോചകമാവുന്നത്. ഇതിനെ ഒരു രോഗാവസ്ഥയായി പരിഗണിക്കാം, തൈറോയ്ഡ് പ്രശ്നങ്ങളോ രക്തകുറവോ വിളർച്ചയോ പോലുള്ള ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി ഇത് കാണപ്പെടാം, അതുകൊണ്ട് നിങ്ങൾക്ക് വരണ്ട ചർമ്മം ഉണ്ടെങ്കിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും രോഗങ്ങൾ നിങ്ങളെ കീഴടക്കിയോ എന്ന് പരീക്ഷിച്ചു ഉറപ്പാക്കുക.

  പ്രായത്തിന്റെ പാടകറ്റാം മിനിട്ടുകള്‍ക്കുള്ളില്‍

  വർഷത്തിൽ ഉടനീളം ഉണങ്ങിയ ചർമ്മത്തിന്റെ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ , വരാനിരിക്കുന്ന ഏറ്റവും മോശമായ അവസ്ഥകളെ ഒഴിവാക്കാനായി എപ്പോഴും ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഇവിടെ ഞങ്ങൾ നിങ്ങൾക്ക് ചില നുറുങ്ങുകൾ പറഞ്ഞു തരികയാണ്. നിങ്ങൾക്ക് വരണ്ട ചർമ്മം ഉണ്ടെങ്കിൽ എന്തുചെയ്യണമെന്നറിയാനായി തുടർന്നു വായിക്കൂ.

   ഇളം ചൂടു വെള്ളത്തിൽ കുളിക്കുക

  ഇളം ചൂടു വെള്ളത്തിൽ കുളിക്കുക

  ചൂടുള്ള വെള്ളത്തിൽ കുളിക്കുമ്പോൾ, പ്രത്യേകിച്ച് നല്ല തണുപ്പുള്ള മാസങ്ങളിൽ, അത് നിങ്ങൾക്ക് തികച്ചും ആശ്വാസജനകമായിരിക്കുമെന്ന്. പക്ഷേ വരണ്ട ചർമം നിങ്ങൾക്ക് ഉണ്ടെങ്കിൽ, ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ നിങ്ങളുടെ ചർമ്മം കൂടുതലായി അടർന്നു പോകാൻ തുടങ്ങും. നിങ്ങളുടെ ശരീരത്തിലെ രോമ സുഷിരങ്ങളുടെ ഗ്രന്ധികൾ പൂർണ്ണമായും അടച്ചു വയ്ക്കാനും ശരീരത്തിൽ ഈർപ്പത്തിന്റെ അംശം നിലനിർത്താനുമായി എപ്പോഴും തണുത്ത വെള്ളം തന്നെ ഉപയോഗിക്കാം. നിങ്ങൾക്ക് ചിലപ്പോഴൊക്കെ ഊഷ്മളത അനുഭവപ്പെടുമ്പോഴോ തണുത്ത വെള്ളത്തിൽ കുളിക്കാൻ ആഗ്രഹിക്കുമ്പോഴോ ചൂടു കുറഞ്ഞതോ തണുത്ത വെള്ളത്തിൽ ചൂട് ചേർത്തതോ ആയ ഇളം ചൂട് വെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക.

  ബോഡി വാഷ് ഉപയോഗിക്കുക

  ബോഡി വാഷ് ഉപയോഗിക്കുക

  ഉണങ്ങിയ ചർമ്മത്തിന് കൂടുതൽ ദോഷം ചെയ്യുന്നത് സുഗന്ധ പൂർണമായ ബോഡി സോപ്പുകളും ബോഡി വാഷുകളുമാണ്. അതിനാൽ സുഗന്ധമില്ലാത്തതോ ലഘു സുഗന്ധപരമായതോ ആയ സോപ്പുകളും വാഷുകളും ഉപയോഗിക്കുക. സുഗന്ധമേറിയ സോപ്പുകൾ ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡാണ്. എന്നാൽ ഇത് ഒഴിവാക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് വളരേ ഉത്തമമാണ്. ശരീരത്തിനു വെളിയിലെ അഴുക്കുകൾ മായ്ച്ചുകളയാൻ മാത്രമായി ഇവ ഉപയോഗിക്കുക. സാധാരണഗതിയിൽ സോപ്പുകളുടെ ഉപയോഗം കുറക്കുന്നതാണ് നല്ലത്

  കുളിക്കുന്നതിനു മുൻപ് എണ്ണ

  കുളിക്കുന്നതിനു മുൻപ് എണ്ണ

  കുളിക്കുന്നതിനു മുമ്പ് കുറച്ച് എണ്ണ ഉപയോഗിക്കുന്നത് വളരെ ഗുണപ്രദമായ ഒരു കാര്യമാണ്. ശരീരത്തിൽ നനവ് പറ്റുന്നതിന് മുമ്പ് മുമ്പ് വരണ്ട ചർമത്തെ മിനുസം ആക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. ജലത്തിന്റെ അതിസാന്ദ്രതയിൽ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു കവചമായി ഇത് നിൽകുന്നു. നിങ്ങൾക്കു വേണമെങ്കിൽ വെളിച്ചെണ്ണയോ, കാസ്റ്റർ ഓയിലോ ബദാം ഓയിലോ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലെ കട്ടിയുള്ള എന്തെങ്കിലും ഓയിലോ ഉപയോഗിക്കാം.. ഈ എണ്ണകളെല്ലാം തന്നെ ആഴത്തിൽ തുളച്ചുകയറുന്നവയും വരണ്ട ചർമ്മത്തിങ്ങളിൽ നിന്നു നിങ്ങളെ കാത്തുരക്ഷിക്കുന്നവയുമാണ്. അതല്ലെങ്കിൽ നിങ്ങൾക്ക് വളരെ ലൈറ്റായ ബേബി ഓയിൽ ഉപയോഗിക്കാം. ബേബി ഓയിൽ വളരെ നിർമ്മലമായതാണ്. കുളികഴിഞ്ഞാലും അത് നിങ്ങളുടെ വസ്ത്രങ്ങളെ എണ്ണമയം ആക്കുകയുമില്ല.

  ഒരു ബോഡി സ്ക്രബ് ഉപയോഗിക്കുക

  ഒരു ബോഡി സ്ക്രബ് ഉപയോഗിക്കുക

  നിങ്ങളുടെ മുഖത്തിന് എക്സ്ഫോളിയേഷന്റെ ആവശ്യമില്ല. എന്നാൽ നിങ്ങളുടെ ശരീരത്തിൽ ഒരുപാട് ചത്ത സെല്ലുകളും ചർമ്മങ്ങും ഉണ്ടായിരിക്കും. ശരീരത്തിനുവേണ്ടിയുള്ള എക്സ്ഫോളിയേഷൻ പലപ്പോഴും അവഗണിക്കപ്പെടുന്നു. ചത്ത തൊലിയുള്ള സെല്ലുകളും ചർമ്മങ്ങളും അടർത്തി മാറ്റേണ്ടത് ശരീരത്തിന്റെ സംരക്ഷണത്തിന് വളരേ പ്രധാനമാണ്, പുതിയതും ആരോഗ്യകരവുമായ ചർമ്മം ലഭിക്കാനായി ഇത് സഹായിക്കും. നിങ്ങളുടെ സ്വന്തം വീട്ടിൽ കണ്ടെത്തിയ ചേരുവകൾ ഉപയോഗിച്ചോ മാർക്കറ്റിൽ നിന്നു വാങ്ങിയ സ്ക്രബുപയോഗിച്ചോ ഇത് ചെയ്യാവുന്നതാണ്. കാപ്പി പൊടി, ഒലിവ് ഓയിൽ എന്നിവയുപയോഗിച്ച് സ്വയം ഒന്ന് നിർമ്മിക്കാവുന്നതാണ്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും ചർമ്മത്തിന് ഒരു കുഞ്ഞിന്റെ മൃദുലത കൈവരിക്കുന്നതിനും സഹായകമാകുന്നു.

  ഉടനെ തന്നെ മോയിസ്ചറൈസ് ചെയ്യുക

  ഉടനെ തന്നെ മോയിസ്ചറൈസ് ചെയ്യുക

  നിങ്ങളുടെ കുളി കഴിഞ്ഞശേഷം കാറ്റ് കൊണ്ട് ചർമ്മത്തെ ഉണങ്ങാൻ അനുവദിക്കാതിരിക്കുക . അപ്പോൾ തന്നെ മോയിസ്ചറൈസിംഗ് ക്രീമുകൾ പുരട്ടി ചർമ്മത്തിൽ ഈർപ്പവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക. കൊക്കോ വെണ്ണയോ ഷീ വെണ്ണയോ പോലെയുള്ള അല്ലെങ്കിൽ കട്ടിയുള്ള മോയ്സ്ചറൈസിംങ്ങ് ക്രിമുകൾ ഉപയോഗിക്കുന്നതിന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇവയുടെ ഉപയോഗം ഓരോ ദിവസത്തിലും നിങ്ങളുടെ ശരീരത്തിൽ വീണ്ടും പല തവണ മോയ്സ്ചറൈസിംങ്ങ് ചെയ്യേണ്ടതില്ലെന്ന് ഉറപ്പു വരുത്തുന്നു

   ഓയിൽ മസ്സാജിംഗ്

  ഓയിൽ മസ്സാജിംഗ്

  ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒരുതവണ നിങ്ങളുടെ ചർമ്മത്തെ നൈർമ്മല്യമായ ഓയിലുകൾ കൊണ്ട് മസാജ് ചെയ്യാൻ ശ്രമിക്കുക. ഇത് ത്വക്കുകൾക്കടിയിലെ രക്തചംക്രമണത്തെ വർദ്ധിപ്പിക്കുകയും എണ്ണയെ ചർമ്മത്തിന്റെ രോമ സുഷിരങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും സഹായിക്കുന്നു. വളരെ എളുപ്പത്തിൽ ഈർപ്പം വലിച്ചെടുക്കുന്നതും വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതുമായ എണ്ണയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിൽ കറ വരാൻ സാധ്യതയുണ്ട് . ഓരോ രാത്രിയും ഇത് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തൊലിപ്പുറം ഇനി ഒരിക്കലും നിങ്ങൾക്ക് വേദന നൽകില്ല.

  ലിപ് ബാം അല്ലെങ്കിൽ ലിപ്പ് ക്രീം ഉപയോഗിക്കുക

  ലിപ് ബാം അല്ലെങ്കിൽ ലിപ്പ് ക്രീം ഉപയോഗിക്കുക

  ഈ നാളുകൾ അത്രയും വരണ്ട ചർമ്മത്തിന്റെ അസ്ഥസ്തതകൾ നിങ്ങൾ അനുഭവിക്കുകയായിരുന്നെങ്കിൽ നിങ്ങളുടെ ചുണ്ടുകളിൽ, വരൾച്ചയുടെയും ചുണ്ടു പൊട്ടലിന്റെയും അനുഭവങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.. എന്നാൽ ഇതിനായി പലതരം ലിപ് ബാമുകൾ ലഭ്യമാണ് പ്രത്യേകിച്ചും നിങ്ങൾ ഉറങ്ങുന്നതിനു ഇവ തേച്ചുപിടിപ്പിച്ചാൽ ഒരു പരിധിവരെ ചുണ്ട് പൊട്ടലിനെ നിയന്ത്രിക്കാം .

  English summary

  What To Do When You Have Dry Skin All Year Round

  Here are certain tips that you can opt for to treat severely dry skin. Check them out!
  Story first published: Wednesday, March 7, 2018, 10:03 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more