For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റബ്ബര്‍ പോലെ പാടു മായ്ക്കും കറ്റാര്‍വാഴ വിദ്യ

കറ്റാര്‍വാഴ ചില പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ മുഖത്തെ പാടുകളും വടുക്കളുമെല്ലാം നീക്കാന്‍ സാധിയ്ക്

|

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിന് ചേര്‍ന്നൊരു ഘടകമാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോല ചേര്‍ന്ന ഒന്നാണ്.

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ആഫ്റ്റര്‍ ഷേവ് ലോഷനായും ഇത് ഉപയോഗിക്കാം. റേസര്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥകള്‍ അകറ്റാനും ഷേവിംഗിന് ശേഷം ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും ഇത് ഗുണം ചെയ്യും. സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാനും ഇത് സഹായിക്കും.

പെട്ടെന്ന് തടി കൂടുമ്പോഴും പ്രസവശേഷവുമാണ് സാധാരണ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാകാറ്. കറ്റാര്‍ വാഴ ജെല്‍ കൊണ്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പ്രായക്കുറവ് തോന്നിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. സണ്‍ബേണ്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. സൂര്യപ്രകാശം കാരണം വരുന്ന സണ്‍ടാന്‍ തടയാനും കറ്റാര്‍വാഴ നല്ലതു തന്നെ.

കറ്റാര്‍വാഴ ചില പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ മുഖത്തെ പാടുകളും വടുക്കളുമെല്ലാം നീക്കാന്‍ സാധിയ്ക്കും. ചില പ്രത്യേക രീതിയിലെ ഫേസ് പായ്ക്കുകള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

റോസ് വാട്ടര്‍, കറ്റാര്‍വാഴ ജെല്‍

റോസ് വാട്ടര്‍, കറ്റാര്‍വാഴ ജെല്‍

റോസ് വാട്ടര്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീക്കാനുള്ള ഒരു പ്രധാന വഴിയാണ്. 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ രണ്ടു ടീസ്പൂണ്‍ റോസ് വാട്ടറുമായി കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അല്‍പദിവസം അടുപ്പിച്ചു ചെയ്താല്‍ മുഖത്തെ പാടുകള്‍ നീക്കാം.

കറ്റാര്‍ വാഴ ജെല്‍, നാളികേരവെള്ളം

കറ്റാര്‍ വാഴ ജെല്‍, നാളികേരവെള്ളം

കറ്റാര്‍ വാഴ ജെല്‍, നാളികേരവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ പാടുകള്‍ നീക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ്. മുഖചര്‍മത്തിന് നിറം വയ്ക്കാനും ഇത് ഏറെ നല്ലതാണ്. ആ മാര്‍ഗം അടുപ്പിച്ച് അല്‍പനാള്‍ പരീക്ഷിയ്ക്കാം.

തക്കാളി പള്‍പ്പ്

തക്കാളി പള്‍പ്പ്

കറ്റാര്‍വാഴയ്‌ക്കൊപ്പം തക്കാളി പള്‍പ്പ് കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖചര്‍മത്തിലെ പാടുകള്‍ മാറ്റും. ഇതു മുഖത്തിന് നിറവും തിളക്കവും നല്‍കുകയും ചെയ്യും.

കറ്റാര്‍ വാഴ ജെല്‍, കുക്കുമ്പര്‍

കറ്റാര്‍ വാഴ ജെല്‍, കുക്കുമ്പര്‍

കറ്റാര്‍ വാഴ ജെല്‍, കുക്കുമ്പര്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ പാടുകള്‍ നീക്കാന്‍ നല്ലതാണ്. ഇത് മുഖക്കുരു പാടുകള്‍ നീക്കാനും ഏറെ നല്ലതാണ്.

ഓട്‌സ്, കറ്റാര്‍ വാഴ ജെല്‍

ഓട്‌സ്, കറ്റാര്‍ വാഴ ജെല്‍

ഓട്‌സ്, കറ്റാര്‍ വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അല്‍പനേരം സ്‌ക്രബ് ചെയ്തു വേണം, മുഖത്തു പുരട്ടാന്‍. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. മുഖത്തെ പാടുകള്‍ മായുമെന്നു മാത്രമല്ല, മുഖത്തെ മൃതകോശങ്ങള്‍ നീക്കി തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു.

പാലും കറ്റാര്‍വാഴ ജെല്ലും

പാലും കറ്റാര്‍വാഴ ജെല്ലും

പാലും കറ്റാര്‍വാഴ ജെല്ലും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തെ പാടുകള്‍ നീക്കാനുള്ള വേറൊരു പ്രധാന വഴിയാണ്. മുഖത്തിന് ഈര്‍പ്പം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം പ്രധാനപ്പെട്ട ഒരു വഴി.

ഗ്രീന്‍ ടീ, കറ്റാര്‍വാഴ ജെല്‍

ഗ്രീന്‍ ടീ, കറ്റാര്‍വാഴ ജെല്‍

ഗ്രീന്‍ ടീ, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ പാടുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതും പരീക്ഷിയ്ക്കാം.

നാരങ്ങാനീരും തേനും കറ്റാര്‍ വാഴയും

നാരങ്ങാനീരും തേനും കറ്റാര്‍ വാഴയും

നാരങ്ങാനീരും തേനും കറ്റാര്‍ വാഴയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുഖത്തെ പാടുകള്‍ പോകാനും ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ, തൈര്, മഞ്ഞള്‍പ്പൊടി

കറ്റാര്‍ വാഴ, തൈര്, മഞ്ഞള്‍പ്പൊടി

കറ്റാര്‍ വാഴ, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ന്ന മിശ്രിതവും ഇതിനുളള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ പാടുകള്‍ നീക്കാനും മുഖത്തിനു നിറവും തിളക്കവും നല്‍കാനും സഹായിക്കും.

കറ്റാര്‍ വാഴ, മസൂര്‍ ദാല്‍

കറ്റാര്‍ വാഴ, മസൂര്‍ ദാല്‍

കറ്റാര്‍ വാഴ, മസൂര്‍ ദാല്‍ അതായത് ചുവന്ന പരിപ്പ്, തക്കാളി എന്നിവ ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം. പരിപ്പ് പൊടിയ്ക്കുക. അല്ലെങ്കില്‍ വെള്ളത്ില്‍ കുതിര്‍ത്തി അരയ്ക്കുക. ഇതിനൊപ്പം തക്കാളി പള്‍പ്പും കറ്റാര്‍ വാഴ ജെല്ലും കലര്‍ത്തി മുഖത്തു പുരട്ടാം. പതുക്കെ മസാജ് ചെയ്യുക. ഇത് നല്ല സ്‌ക്രബ് ഗുണം നല്‍കുന്നു. പിന്നീട് 10 മിനിറ്റു കഴിയുമ്പോള്‍ കഴുകണം.

English summary

Ways To Use Aloe Vera For Flawless Skin

Ways To Use Aloe Vera For Flawless Skin, Read more to know about,
X
Desktop Bottom Promotion