For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മൂക്ക്ഃ കാരണങ്ങളും പ്രതിവിധികളും

ശൈത്യകാലത്ത് കണ്ടുവരാറുള്ള ഒരു സൗന്ദര്യപ്രശ്‌നം എന്നതിലുപരി ശാരീരിക അസ്വസ്ഥതകൂടിയാണ് വരണ്ട മൂക്ക്

|

ശൈത്യകാലത്ത് കണ്ടുവരാറുള്ള ഒരു സൗന്ദര്യപ്രശ്‌നം എന്നതിലുപരി വലിയൊരു ശാരീരിക അസ്വസ്ഥതകൂടിയാണ് വരണ്ട മൂക്ക്. ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ മൂക്കിന്റെ ഇരു പുറങ്ങളിലും ചര്‍മ്മം ശല്‍ക്കങ്ങള്‍പോലെ പൊളിഞ്ഞിളകുകയും, ചിലപ്പോള്‍ വ്രണമാകുകയും ചെയ്യും. മൂക്കിന്റെ പുറത്തും ചര്‍മ്മം അടര്‍ന്നിളകാം. തണുപ്പുകാലത്താണ് ഇത് സാധാരണയായി പ്രത്യക്ഷപ്പെടുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും ഈ അസ്വസ്ഥത ആരോഗ്യത്തില്‍ കടന്നുകൂടാം.

bty

കാലാവസ്ഥയിലെ മാറ്റമാണ് മുഖ്യ കാരണമെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെ ആയിരക്കണമെന്നില്ല. മറ്റ് പല ഘടകങ്ങളും വരണ്ട മൂക്ക് എന്ന അവസ്ഥയെ സൃഷ്ടിക്കാം. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ, കുളിയ്ക്കുന്നതിന് ഉപയോഗിക്കുന്ന സോപ്പോ പ്രശ്‌നമാകാം. ഇവ ശരീരചര്‍മ്മത്തെ വരണ്ടതാക്കാം. പ്രായമാകുന്നതിന്റെ ഭാഗമായി ത്വക്കിലെ എണ്ണഗ്രന്ഥികള്‍ പ്രവര്‍ത്തനമാന്ദ്യത്തിലാകുന്നതും വരണ്ട മൂക്ക് എന്ന ആരോഗ്യപ്രശ്‌നം സൃഷ്ടിക്കാം. ചില പ്രത്യേകതരം ഔഷധസേവ, ചര്‍മ്മരോഗസമ്പര്‍ക്കം, വായ്ക്ക് ചുറ്റുമുള്ള ചര്‍മ്മരോഗം, സൗന്ദര്യവര്‍ദ്ധകങ്ങളും മുഖച്ചമയവും, ശിരോചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വരണ്ട മൂക്കുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു.
bty

ചില വ്യക്തികളെ സംബന്ധിച്ച് വരണ്ട മൂക്ക് സ്ഥിരമായി നിലനില്‍ക്കുന്ന ശാരീരിക പ്രശ്‌നമാണ്. അങ്ങനെയുള്ളവര്‍ക്ക് വൈദ്യസഹായം അത്യാവശ്യമാണ്. എന്നാല്‍ ലളിതമായ ചില പ്രതിവിധികള്‍ കൈക്കൊള്ളുവാനുള്ള സമയവും താല്പര്യവും ഉണ്ടെങ്കില്‍ വളരെ നിസ്സാരമായിത്തന്നെ ഈ പ്രശ്‌നത്തെ ഏറെക്കുറെ എല്ലാവര്‍ക്കും പരിഹരിക്കുവാന്‍ സാധിക്കും. വീട്ടില്‍ത്തന്നെ ചെയ്യുവാനാകുന്ന തികച്ചും സ്വാഭാവികമായ ഏതാനും പൊടിക്കൈകളാണ് വരണ്ട മൂക്ക് എന്ന പ്രശ്‌നത്തിനുള്ള പ്രതിവിധിയായി ഇവിടെ വിശദീകരിക്കുന്നത്.

bty

പെട്രോളിയം കുഴമ്പ് (petroleum jelly)

വളരെ വേഗത്തിലും എളുപ്പത്തിലും വരണ്ട മൂക്ക് എന്ന പ്രശ്‌നത്തെ ഒഴിവാക്കുവാന്‍ പെട്രാളിയം കുഴമ്പ് ഉപയോഗിച്ചുള്ള ചികിത്സാവിധി സഹായിക്കും. മൂക്കില്‍ ചര്‍മ്മം ഇളകിപ്പോകുന്ന ഭാഗത്തെല്ലാം ഈ കുഴമ്പ് പുരട്ടുക. ദിവസവും രാവിലെയും, രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഇങ്ങനെ ചെയ്യുക. നിസ്സാര വിലയ്ക്ക് ലഭ്യമാകുന്നതും വളരെയധികം ഫലപ്രദവുമായ നല്ലൊരു ഈര്‍പ്പദായകമാണ് പെട്രോളിയം കുഴമ്പ്.

bty

ബദാം എണ്ണ (ബദാം തൈലം)

ചര്‍മ്മത്തിന് മാത്രമല്ല, കേശത്തിനുവരെ പല തരത്തിലുള്ള പ്രയോജനങ്ങള്‍ നല്‍കുവാന്‍ കഴിവുള്ള ഒന്നാണ് ബദാം എണ്ണ (almond oil). മൂക്കിലെ ത്വക്ക് പൊളിഞ്ഞിളകുന്ന ഭാഗങ്ങളിലെല്ലാം ഈ എണ്ണ പുരട്ടുക. കറ്റാര്‍വാഴക്കുഴമ്പുകൂടി ഇതില്‍ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും. അതിനുവേണ്ടി ഇവ രണ്ടും സമാസമം എടുത്ത് കൂട്ടിക്കലര്‍ത്തിയശേഷം മൂക്കില്‍ പുരട്ടുക.

bty

ഐസ്

മൂക്കില്‍ ചര്‍മ്മം അടര്‍ന്നിളകുന്ന ഭാഗത്ത് ചിലപ്പോള്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെടാം. മാത്രമല്ല, ഈ ഭാഗം ചുമന്ന് കാണപ്പെടുകയും ചെയ്യും. വളരെയധികം അസ്വസ്ഥത ഉളവാക്കുന്ന ഒരു കാര്യമാണ് ഇത്. അങ്ങനെയെങ്കില്‍ ഏതാനും ഐസുകട്ടകള്‍ ഒരു തുണിയില്‍ പൊതിഞ്ഞെടുത്തശേഷം മൂക്കിലെ ചര്‍മ്മം പൊളിഞ്ഞിളകുന്ന വരണ്ട ഭാഗങ്ങളില്‍ മെല്ല തലോടുക. ഐസുകട്ടകള്‍ ഈ ഭാഗങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കുവാന്‍ ഇടയാകരുത്. അത് ചിലപ്പോള്‍ കാര്യങ്ങളെ വഷളാക്കാന്‍ സാദ്ധ്യതയുണ്ട്. ദിവസവും രണ്ടുനേരം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ആശ്വാസം ഉണ്ടാകും എന്നതിന് പുറമെ ഉദ്ദേശിക്കുന്ന ഫലവും ലഭ്യമാകും.

bty

വെളിച്ചെണ്ണ

കൊഴുപ്പമ്ലങ്ങള്‍കൊണ്ട് സമ്പുഷ്ടമായ വെളിച്ചെണ്ണ ചര്‍മ്മത്തിനുവേണ്ടിയുള്ള നല്ലൊരു ഈര്‍പ്പദായകമാണ്. വളരെവേഗത്തില്‍ ഇതിനെ ആഗിരണം ചെയ്യുവാന്‍ ശരീരത്തിന് കഴിയും. മൂക്കില്‍ ഉണ്ടാകുന്ന ചെന്നിറത്തെ ലഘൂകരിച്ച് വര്‍ണ്ണവ്യത്യാസത്തെ ക്രമീകരിക്കുവാന്‍ വെളിച്ചെണ്ണ സഹായിക്കും. മാത്രമല്ല, മൂക്കിനെ തിളക്കമാര്‍ന്നതും മൃദുത്വമുള്ളതുമായി നിലനിറുത്തുകയും ചെയ്യും. കൃത്രിമ ഈര്‍പ്പദായകങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരമായി മൂക്കിലെ ചര്‍മ്മപ്രശ്‌നമുള്ള ഭാഗങ്ങളില്‍ വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. വളരെവേഗംതന്നെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കും.

bty

ജലധാരയില്‍ നില്‍ക്കരുത്

കുളിക്കുമ്പോള്‍ പൈപ്പിന്റെയോ, മറ്റ് ഏതെങ്കിലും ജലധാരയുടെയോ ചുവട്ടില്‍ വളരെയധികം സമയം ചിലവഴിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലായ്മ ചെയ്യപ്പെടുന്നതിന് കാരണമാകും. ഇത് വരണ്ട ചര്‍മ്മം ഉണ്ടാകുന്നതിനും അങ്ങനെ ചര്‍മ്മം പൊളിഞ്ഞിളകുന്ന പ്രശ്‌നം ഉടലെടുക്കുന്നതിനും കാരണമാകും. ത്വക്കിന്റെ സ്വാഭാവിക ഈര്‍പ്പസാന്നിദ്ധ്യത്തെ ഇല്ലായ്മ ചെയ്യാതിരിക്കണമെങ്കില്‍ 10 മിനിറ്റിലധികം സമയം ജലധാരകളുടെ കീഴില്‍ ചിലവഴിക്കരുത്

bty

മൃതചര്‍മ്മം നീക്കുക

ചര്‍മ്മത്തെ ഈര്‍പ്പഭാവത്തില്‍ നിലനിറുത്തുന്നതിന് സഹായിക്കുന്ന പ്രക്രിയയാണ് മൃതചര്‍മ്മം നീക്കം ചെയ്യുക എന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മൃതചര്‍മ്മത്തെ നീക്കംചെയ്യുവാന്‍ ശ്രമിക്കുക. അമിതമായ തോതില്‍ ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ വഷളാക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

bty

മതിയായ ജലപാനം

ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നതുകൊണ്ട് സാധിക്കും. ചര്‍മ്മത്തെ ബാഹ്യതലത്തില്‍ നിന്നുകൊണ്ട് നല്ലവണ്ണം ഈര്‍പ്പഹരിതമാക്കുവാന്‍ കഴിയുകയില്ല. ശരീരത്തില്‍ എത്രത്തോളം ജലസാന്നിദ്ധ്യം ഉണ്ട് എന്നത് ചര്‍മ്മത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതുകൊണ്ട് വരണ്ട മൂക്ക് എന്ന അവസ്ഥ ഭേദമാകുന്നതിനുവേണ്ടി വളരെയധികം വെള്ളം കുടിക്കുക.

bty

ഇളം ചൂടുവെള്ളം

നേരിയ തോതില്‍ ചൂടുള്ള വെള്ളം ഉപയോഗിച്ചുമാത്രമേ മുഖം കഴുകാവൂ. നല്ല ചൂടുള്ള വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ മുഖചര്‍മ്മത്തില്‍നിന്നും എണ്ണമയം നീക്കം ചെയ്യപ്പെടുകയും, വരണ്ട ചര്‍മ്മം അവശേഷിക്കുകയും ചെയ്യും. ഇങ്ങനെ ഇളം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുന്നത് വരണ്ട മൂക്ക് എന്ന അവസ്ഥ ഭേദപ്പെടുന്നതിന് സഹായകമാണ്.

മുഖത്തെ ചര്‍മ്മം വളരെ ലോലമാണ്. ചൊറിച്ചിലോ മറ്റോ അനുഭവപ്പെടുമ്പോള്‍ ശക്തിയില്‍ ചൊറിയുവാന്‍ ശ്രമിക്കരുത്. ചര്‍മ്മം പൊളിഞ്ഞിളകുന്നതിനും വരണ്ട മൂക്ക് എന്ന അവസ്ഥ വഷളാകുന്നതിനും ഇത് കാരണമാകും. ഇത്തരത്തിലുള്ള സ്വാഭാവിക പരിചരണങ്ങളിലൂടെ മൂക്കിലെ ആരോഗ്യപ്രശ്‌നത്തെ പരിഹരിക്കാം. ശ്രദ്ധയോടുകൂടിയ പരിചരണംകൊണ്ടുമാത്രം ഭേദമാക്കുവാന്‍ കഴിയുന്ന ഒരു പ്രശ്‌നമാണ് വരണ്ട മൂക്ക് എന്ന അവസ്ഥ. എല്ലാ പരിചരണങ്ങളും പാലിച്ചിട്ടും പ്രശ്‌നം മാറുന്നില്ല എന്ന് കാണുകയാണെങ്കില്‍ ഭിഷഗ്വരന്റെ സഹായം തേടുക.

English summary

Ways to Treat Dry Nose

Dry nose is uncomfortable, many remedies for treating a dry nose can be purchased with a single trip to your neighborhood drugstore, or with things you already have in your home. Here are five effective home remedies.
X
Desktop Bottom Promotion