സ്വകാര്യഭാഗങ്ങളിലെ കറുപ്പിന് പരിഹാരം രക്തചന്ദനം

Posted By:
Subscribe to Boldsky

ചര്‍മസംരക്ഷണത്തിന് മാത്രമല്ല സ്വകാര്യ ഭാഗങ്ങളിലെ കറുപ്പിന് പരിഹാരം കാണുന്നതിനും രക്തചന്ദനം ഉപയോഗിക്കാം. പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് സ്വകാര്യഭാഗങ്ങളിലെ കറുപ്പ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനും തേനും. ഇത് മിക്‌സ് ചെയ്ത് തേക്കുന്നത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഇത് കൂടാതെ എന്തൊക്കെയാണ് ചര്‍മ്മത്തില്‍ രക്തചന്ദനം നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് നിറം കുറയുന്നത്. നിറം വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തിലുള്ള ക്രീമും മറ്റും മുഖത്തും ശരീരത്തിലും തേക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും മുഖത്തിന് ഉള്ള നിറം കൂടി കുറക്കുകയും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള സൗന്ദര്യസംരക്ഷണ ഉത്പ്പന്നങ്ങള്‍ക്ക് വിട നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

രക്തചന്ദനവും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിച്ച് സൗന്ദര്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളും പരിഹാരങ്ങളും എല്ലാം രക്തചന്ദനത്തിലും തേനിലും ഉണ്ട്. എന്തൊക്കെ സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് ഈ ഫേസ്മാസ്‌ക് പരിഹാരം നല്‍കും എന്ന് നോക്കാം.

തേനും രക്തചന്ദനവും

തേനും രക്തചന്ദനവും

തേനും രക്തചന്ദനവും മിക്‌സ് ചെയ്ത് സ്വകാര്യഭാഗങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. ചിലര്‍ക്ക് കക്ഷത്തിലും വയറിനു ചുറ്റും തുടക്കിരുവശത്തും എല്ലാം അധികമായി കറുപ്പ് നിറം ഉണ്ടാവുന്നു. ഇത് പലരുടേയും അത്മവിശ്വാസത്തെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു രക്തചന്ദനവും തേനും മിക്‌സ് ചെയ്ത മിശ്രിതം. ഇത് സ്വകാര്യഭാഗങ്ങളിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

 രക്തചന്ദനവും വെളിച്ചെണ്ണയും

രക്തചന്ദനവും വെളിച്ചെണ്ണയും

രക്തചന്ദനവും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും ഇത് എല്ലാ വിധത്തിലും മുഖത്തെ കറുപ്പിനെ ഇല്ലാതാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. മുഖത്തിന് തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

നാരങ്ങ നീരും രക്തചന്ദനവും

നാരങ്ങ നീരും രക്തചന്ദനവും

നാരങ്ങ നീരും രക്തചന്ദനവും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കും. സ്വകാര്യഭാഗങ്ങളിലെ കറുപ്പിന് പരിഹാരവും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും ഇത് തേച്ചാല്‍ വെറും ചുരുങ്ങിയ ദിവസം കൊണ്ട് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

റോസ് വാട്ടറും രക്തചന്ദനവും

റോസ് വാട്ടറും രക്തചന്ദനവും

റോസ് വാട്ടറും രക്തചന്ദനവും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. അല്‍പദിവസം കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മിശ്രിതത്തിന് കഴിയുന്നു. മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്.

പപ്പായയും രക്തചന്ദനവും

പപ്പായയും രക്തചന്ദനവും

പപ്പായയും രക്തചന്ദനവും മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. കഴുത്തിലെ കറുപ്പിനും ചുളിവിനും നല്ലൊരു പരിഹാരമാണ് ഇത്. മാത്രമല്ല കക്ഷത്തിലെ കറുപ്പകറ്റാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

തൈരും രക്തചന്ദനവും

തൈരും രക്തചന്ദനവും

തൈരും രക്തചന്ദനവും മിക്‌സ് ചെയ്ത് തേക്കുന്നതും എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. കക്ഷത്തിലേയും തുടയിടുക്കിലേയും കറുപ്പിനെ ഇല്ലാതാക്കാന്‍ ഈ മിശ്രിതം സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് ഇത്.

 പാല്‍പ്പാടയും രക്തചന്ദനവും

പാല്‍പ്പാടയും രക്തചന്ദനവും

പാല്‍പ്പാടയും രക്തചന്ദനവും പല വിധത്തിലാണ് ചര്‍മ്മത്തിന് സഹായിക്കുന്നത്. ഇത് മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലുള്ള കറുപ്പ് നിറത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

 കുക്കുമ്പറും രക്തചന്ദനവും

കുക്കുമ്പറും രക്തചന്ദനവും

കുക്കുമ്പറിന്റെ നീരും രക്തചന്ദനവും മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇത്. സ്വകാര്യഭാഗങ്ങളിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ പെട്ടെന്ന് നല്‍കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുക്കുമ്പറും രക്തചന്ദനവും.

ആല്‍മണ്ട് ഓയിലും രക്തചന്ദനവും

ആല്‍മണ്ട് ഓയിലും രക്തചന്ദനവും

ആല്‍മണ്ട് ഓയിലും രക്തചന്ദനവും മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മാര്‍ദ്ദവം നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല കക്ഷത്തിലെ കറുപ്പകറ്റാനും കഴുത്തിലെ കറുപ്പകറ്റാനും സഹായിക്കുന്നു ഈ മിശ്രിതം.

കാബേജ് നീരും രക്തചന്ദനവും

കാബേജ് നീരും രക്തചന്ദനവും

മുഖചര്‍മ്മത്തിന് മുറുക്കം മുഖചര്‍മ്മത്തിന് മുറുക്കം നല്‍കുകയും ചെയ്യുന്നു. കാബേജ് ജ്യൂസിലോ മറ്റോ അല്‍പം രക്തചന്ദനം മിക്‌സ് ചെയ്ത് പുരട്ടുക. ഇത് മുഖത്തെ ചര്‍മ്മത്തിന് മുറുക്കം നല്‍കുകയും ശരീരത്തിലെ കറുപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Ways to Use Red Sandalwood for skin care

Here are some ways to use red sandal wood for beautiful skin, read on to know more about it.
Story first published: Saturday, February 3, 2018, 14:24 [IST]