മുഖത്തെ ചുളിവ് ഒറ്റ ക്യാപ്‌സൂള്‍ കൊണ്ടു മാറും

Posted By:
Subscribe to Boldsky

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പല കാരണങ്ങളാലും മുഖത്തു ചുളിവുണ്ടാകാം. പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതുകൊണ്ട് മുഖത്തു ചുളിവുണ്ടാകുന്നത് സാധാരണയാണ്. ഇതിനു പുറമെ മേയ്ക്കപ്പ സാധനങ്ങളുടെ അമിതമായ ഉപയോഗം, അന്തരീക്ഷമലിനീകരണം, വരണ്ട ചര്‍മം എന്നിവയെല്ലാം ഇതിനുള്ള കാരങ്ങളാണ്.

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പല വഴികളുമുണ്ട്. ചില മരുന്നുകളും പ്രകൃതിദത്ത വഴികളുമെല്ലാം ഇതില്‍ പെടും.

മുഖത്തെ ചുളിവുകള്‍ നീക്കാന്‍, മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കാന്‍ വൈറ്റമിന്‍ ഇ ഏറ്റവും അത്യാവശ്യമാണ്. ഇതിനായി വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ ഉപയോഗിയ്ക്കാം. ഇത് മരുന്നുകടയില്‍ നിന്നും ലിഭിയ്ക്കും. ഇവ ഉപയോഗിച്ചുള്ള ഫേസ്പായ്ക്കുകള്‍ മുഖത്തെ ചുളിവുകള‍ നീക്കാന്‍ ഏറെ നല്ലതാണ്.

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂള്‍

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂള്‍

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂള്‍ പൊട്ടിച്ചു നേരിട്ടു മുഖത്തു പുരട്ടാം. ഇത് പുരട്ടി മസാജ് ചെയ്ത് രാത്രി കിടക്കുക. രാവിലെ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ഓയില്‍

കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ഓയില്‍

കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. 2 ക്യാപ്‌സൂള്‍ വൈറ്റമിന്‍ ഇ, 1 സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍���്താല്‍ മതിയാകും

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര്

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര്

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. 3 ക്യാപ്‌സൂളുകളും അര സ്പൂണ്‍ വീതം മറ്റു മിശ്രിതങ്ങളും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ നീക്കും.

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും കലര്‍ത്തിയാലും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാധിയ്ക്കു. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. പിന്നീടു കഴുകിക്കളയാം.

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ല്താണ്. ഇതു കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം അല്‍പം കഴിയുമ്പോള്‍ കഴുകാം.

വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍

വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍

വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്.

വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി

വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി

വൈറ്റമിന്‍ ഇ പോലെ വൈറ്റമിന്‍ സി ഓയിലും ലഭിയ്ക്കും. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി കഴുകിക്കളയാം. ഇതും മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കുളള നല്ലൊരു പരിഹാരമാണ്.

ഫേസ് പായ്ക്കുകള്‍

ഫേസ് പായ്ക്കുകള്‍

ഇതുകൊണ്ടുള്ള ഫേസ് പായ്ക്കുകള്‍ അടുപ്പിച്ചു കുറച്ചു കാലം പുരട്ടിയാലേ ഗുണം ലഭിയ്ക്കൂ. ഈ ഫേസ് പായ്ക്കുകള്‍ കഴുകാന്‍ ഇളംചൂടുവെള്ളം ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

Read more about: skincare beauty
English summary

Vitamin E Treatment For Wrinkles Skin

Vitamin E Treatment For Wrinkles Skin, read more to know about