നരയും കൊഴിച്ചിലുമകറ്റി മുടി വളരാന്‍ ഈ എണ്ണ

Posted By:
Subscribe to Boldsky

അകാലനരയും മുടികൊഴിച്ചിലുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചുമുള്ള പ്രശ്‌നങ്ങള്‍.

ഇതിനു പാരമ്പര്യം മുതല്‍ തെറ്റായ മുടിസംരക്ഷണരീതികള്‍ വരെയുണ്ടാകാം. സ്‌ട്രെസ് നരയും മുടികൊഴിച്ചിലുമുണ്ടാക്കുന്ന പ്രധാന കാരണമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ വഴികള്‍ ഗുണം ചെയ്‌തെന്നു വരില്ല. മാത്രമല്ല, പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മുടികൊഴിച്ചിലകറ്റാനും മുടിവളര്‍ച്ചയ്ക്കും അകാലനരയ്ക്കുമെല്ലാം പരിഹാരമായി ചില പ്രകൃതിദത്ത വൈദ്യങ്ങളുണ്ട്. ഇത്തരമൊരു വഴിയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു ഒറ്റമൂലിയാണിത്.

ചേരുവകള്‍

ചേരുവകള്‍

സവാള, വെളുത്തുള്ളി, ചെറുനാരങ്ങ, കറിവേപ്പില, വെളിച്ചെണ്ണ എന്നിവയാണ്‌ ഈ കൂട്ടുണ്ടാക്കാന്‍ വേണ്ട ചേരുവകള്‍.

സവാള

സവാള

ഒരു സവാളയെടുത്ത്‌ ഇതിന്റെ നീര്‌ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത്‌ നല്ലപോലെ അരിച്ചെടുക്കണം. അരച്ച മിശ്രിതം ഇതിലുണ്ടാകരുത്‌.സവാളയിലെ സള്‍ഫര്‍ മുടിവളര്‍ച്ചയ്ക്ക ഉത്തമമാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു പാന്‍ ചൂടാക്കി ഇതില്‍ അരക്കപ്പ്‌ വെളിച്ചെണ്ണയൊഴിയ്‌ക്കണം. ചെറുചൂടില്‍ ഇതു ചൂടാക്കണം, 5 മിനിറ്റു നേരം.

വെളുത്തുള്ളി

വെളുത്തുള്ളി

നാലഞ്ചു വെളുത്തുള്ളി അല്ലി ഇതിലേയ്‌ക്കിടുക. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതു വരെ ഈ വെളിച്ചെണ്ണ ചൂടാക്കണം. പിന്നീട്‌ വെളുത്തുള്ളി നീക്കം ചെയ്‌ത്‌ വെളിച്ചെണ്ണയെടുക്കുക.

കറിവേപ്പില

കറിവേപ്പില

ഒരു പിടി കറിവേപ്പില നേരത്തെ തന്നെ വെയിലില്‍ ഉണക്കി ശേഷം പൊടിച്ചെടുക്കണം. ഇതില്‍ നിന്നൊരു സ്‌പൂണ്‍ തയ്യാറാക്കി വച്ച വെളിച്ചെണ്ണയില്‍ ചേര്‍ത്തിളക്കുക. പിന്നീട്‌ സവാള നീര്‌ ഇതിലേയ്‌ക്കൊഴിച്ച്‌ നല്ലപോലെ കലര്‍ത്തുക.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഇതിലേയ്‌ക്കു നാലഞ്ചു തുള്ളി ചെറുനാരങ്ങാനീരൊഴിയ്‌ക്കണം. നല്ല ഗന്ധത്തിനും മുടിയ്‌ക്കു തിളക്കം നല്‍കാനും ഇതു നല്ലതാണ്‌.

മസാജ്‌

മസാജ്‌

മുടി നല്ലപോലെ ചീകി ജട കളയുക. ശിരോചര്‍മത്തില്‍ ഈ വെളിച്ചെണ്ണ ചെറുചൂടോടെ പുരട്ടി മസാജ്‌ ചെയ്യാം. മുടിയുടെ അറ്റം വരെയും പുരട്ടാം.

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍ ഈ വെളിച്ചെണ്ണ തലയിലിരിയ്‌ക്കുന്നതാണ്‌ നല്ലത്‌. സവാളയിലെ സള്‍ഫര്‍ മുടി പൂര്‍ണമായും ആഗിരണം ചെയ്യാനാണിത്‌.

കഴുകാം

കഴുകാം

രാവിലെ സാധാരണ രീതിയില്‍ ഷാംപൂ ചെയ്‌ത്‌ കഴുകാം. കണ്ടീഷണറും പുരട്ടാം.

ആഴ്‌ചയില്‍ രണ്ടുമൂന്നു തവണ

ആഴ്‌ചയില്‍ രണ്ടുമൂന്നു തവണ

ആഴ്‌ചയില്‍ രണ്ടുമൂന്നു തവണ ഇതു പ്രയോഗിച്ചു നോക്കൂ, മുടി കൊഴിച്ചില്‍ മാറും, മുടി നര മാറും, മുടി വളരുകയും ചെയ്യും.

English summary

Try This Special Hair Oil To Stop Hair loss And Grey Hair

Try This Special Hair Oil To Stop Hair loss And Grey Hair, read more to know about,
Story first published: Sunday, February 18, 2018, 18:03 [IST]