പ്രായത്തിന്റെ പാടകറ്റാം മിനിട്ടുകള്‍ക്കുള്ളില്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പലരും ഭയക്കുന്ന ഒന്നാണ് പ്രായമാകുന്തോറും മുഖത്തുണ്ടാകുന്ന പ്രശ്‌നങ്ങളെയാണ്. ചുളിവുകളും കറുത്ത കുത്തുകളും പ്രായത്തിന്റെ അവശതകളും എല്ലാം മുഖത്താണ് ആദ്യം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും മറച്ച് വെക്കുന്നതിനും ചര്‍മ്മത്തിന് യുവത്വം നേടുന്നതിനും വേണ്ടി മേക്കപ്പിനെ ആശ്രയിക്കുന്നു പലരും.

ഏത് വലിയ മുടി കൊഴിച്ചിലകറ്റാനും ഒരു പിടി ഓട്‌സ്

എന്നാല്‍ മേക്കപ്പിന്റെ ഉപയോഗവും പലപ്പോഴും ചര്‍മ്മത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തിന് പ്രായം കൂടുതല്‍ കാണിക്കുന്നതിനും മറ്റ് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ പ്രായാധിക്യത്തിന്റെ എല്ലാ അവശതകളും ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഇതിലൂടെ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. എന്തൊക്കെയാണ് പ്രായം മുഖത്ത് വരുത്തുന്ന പാടുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറും വെള്ളവും തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പം തേന്‍ മികസ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ദിവസവും ഒരു പ്രാവശ്യം ഇത് ശീലമാക്കാം. എല്ലാ വിധത്തിലുള്ള ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗം. ഇത് വാര്‍ദ്ധക്യ സംബന്ധമായി മുഖത്തുണ്ടാവുന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ നീര്. ഇത് ചര്‍മ്മത്തില്‍ നേരിട്ട് തേച്ച് പിടിപ്പിക്കാവുന്നതാണ്. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കണം. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു. വാര്‍ദ്ധക്യ സംബന്ധമായി ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ നാരങ്ങ നീര് സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മസംരക്ഷണത്തിന്റെ അവസാന വാക്ക് എന്ന് പറയുന്നത് കറ്റാര്‍വാഴയാണ്. കറ്റാര്‍ വാഴ നീര് പല വിധത്തില്‍ ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി ഏജ് സ്‌പോട്ട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ചര്‍മ്മത്തിലെ നശിച്ച് പോയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു ആവണക്കെണ്ണ. രണ്ട് മിനിട്ട് രണ്ട് തുള്ളി ആവണക്കെണ്ണ എടുത്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഏജ് സ്‌പോട്ട് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

തൈര്

തൈര്

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര്. തൈര് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിലെ നിറം മാറ്റത്തെ ഇല്ലാതാക്കി എല്ലാ വിധത്തിലും അകാലവാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് തൈര് സഹായിക്കുന്നു.

മോര്

മോര്

തൈര് മാത്രമല്ല മോരും ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചിട്ട് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് സ്പൂണ്‍ വീതം കഴിക്കുന്നതും നല്ലതാണ്.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഗുളിക ഇത്തരത്തില്‍ ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ ഗുളിക പൊട്ടിച്ച് അത് മുഖത്ത് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ അല്‍പം ആവണക്കെണ്ണ കൂടി മിക്‌സ് ചെയ്ത് തേച്ചാല്‍ അത് എല്ലാ വിധത്തിലും ചര്‍മ്ം സുന്ദരമാവാന്‍ സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ പണ്ട് കാലം മുതല്‍ തന്നെ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ്. മഞ്ഞള്‍ ഉപയോഗിച്ച് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ അല്‍പം പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് യുവത്വം നല്‍കുന്നു.

തക്കാളി

തക്കാളി

തക്കാളി സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ബ്ലീച്ചിങ് ഉപയോഗം ഉള്ള ഒന്നാണ് തക്കാളി. ഇത് ഏജ് സ്‌പോട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ലല ഫ്രക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തക്കാളി.

ചന്ദനം

ചന്ദനം

ചന്ദനം ഉപയോഗിച്ചും സൗന്ദര്യം സംരക്ഷിക്കാം. എല്ലാ വിധത്തിലും ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് ചന്ദനം. ഇത് റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

English summary

top ten home remedies for age spot

Age spots are very common in adults older than 40. Here are the top ten home remedies for age spot.
Story first published: Tuesday, March 6, 2018, 13:22 [IST]