For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തിനെ പിടിച്ച് കെട്ടാന്‍ ഉരുളക്കിഴങ്ങ് നീര്

അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ തടയുന്നതിനും ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്

|

പ്രായമാവുന്നു എന്നത് എല്ലാവരേയും സംബന്ധിച്ച് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം പ്രായമാവുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും എല്ലാം ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെ ഉണ്ടാക്കുന്നു. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ പിടിച്ച് കെട്ടുന്നതിന് പലപ്പോഴും മേക്കപ്പും ബ്യൂട്ടിപാര്‍ലറും മാത്രമാണ് പലരുടേയും ആശ്രയം. പക്ഷേ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഒന്നാണ്. പ്രായം കുറക്കാന്‍ ശ്രമിച്ച് പിന്നീട് അത് പ്രായം അകാരണമായി വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലന്‍ തന്നെയാണ് അകാല വാര്‍ദ്ധക്യം. എങ്ങനെയെങ്കിലും അതിനെ ഇല്ലാതാക്കിയാല്‍ മതിയെന്ന് വിചാരിക്കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും. മുഖത്തൊരു ചുളിവ് വീണാല്‍ തന്നെ അത് നമ്മുടെ സൗന്ദര്യത്തിന് വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മുഖത്തെ ചുളിവ് മുഖത്തിന് തിളക്കം നഷ്ടപ്പെടുകയും മുഖത്ത് ചുളിവുകള്‍ വീഴുകയും ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാന്‍ ഇനി അല്‍പം ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ചാല്‍ മതി.

നല്ലെണ്ണ തേച്ച് കുളിക്കണമെന്ന് ആയുര്‍വ്വേദം, കാരണംനല്ലെണ്ണ തേച്ച് കുളിക്കണമെന്ന് ആയുര്‍വ്വേദം, കാരണം

ഉരുളക്കിഴങ്ങ് നീര് കൊണ്ട് നമുക്ക് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണങ്ങളുണ്ട്. കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെ പേടിച്ച് ഉപയോഗിക്കാതിരിക്കേണ്ട. സൗന്ദര്യസംരക്ഷണത്തില്‍ ഉരുളക്കിഴങ്ങ് നീര് നമുക്ക് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും കറുപ്പകറ്റുന്നതിനും മുഖത്തെ ചുളിവ് ഇല്ലാതാക്കുന്നതിനും അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ തടയുന്നതിനും എല്ലാം ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം ഉരുളക്കിഴങ്ങ് നീര് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന് നോക്കാം. ഇത് ഏതൊക്കെ രീതിയില്‍ ആരോഗ്യമുള്ള സൗന്ദര്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

അകാല വാര്‍ദ്ധക്യത്തിന്

അകാല വാര്‍ദ്ധക്യത്തിന്

അകാല വാര്‍ദ്ധക്യം ഇല്ലാതാക്കാനാണ് ഉരുളക്കിഴങ്ങ് നീര് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് മുഖത്തെ വാര്‍ദ്ധക്യത്തിന്റെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കി മുഖത്തിന് തിളക്കവും യൗവ്വനവും നല്‍കുന്നു. ഉപയോഗിക്കുന്ന രീതിയനുസരിച്ച് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. എങ്ങനെ ഉപയോഗിക്കണം എന്നത്.

 ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ നമുക്ക് മാറ്റം കണ്ടെത്തി തരുന്നു. എല്ലാ വിധത്തിലും ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെ ഗുണകരമാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും പല വിധത്തിലാണ് ഇത് സഹായകമാവുന്നത്. മുഖത്തെ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഈ മാര്‍ഗ്ഗം.

മുഖത്തിന് തിളക്കം നല്‍കാന്‍

മുഖത്തിന് തിളക്കം നല്‍കാന്‍

സൗന്ദര്യസംരക്ഷണത്തില്‍ എല്ലാവരേയും വലക്കുന്ന ഒന്നാണ് നിറമില്ലായ്മ. ഇരുണ്ട നിറം ഉണ്ടാക്കുന്ന പ്രശ്‌നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥക്ക് പല വിധത്തിലാണ് ഉരുളക്കിഴങ്ങ് പരിഹാരം കാണുന്നത്. ഉരുളക്കിഴങ്ങ് നീര് മുഖത്ത് കാണിക്കുന്ന മാറ്റം പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നതാണ്. ചര്‍മ്മത്തിലെ വില്ലനായ നിറം കുറവിനെ ഇല്ലാതാക്കാന്‍സഹായിക്കുന്നു ഇത്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അല്‍പം ഉരുളക്കിഴങ്ങ് നീരില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു. പതിനഞ്ച് മിനിട്ടോളം നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. ഇതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് മുഖത്തെ ഡാര്‍ക്ക് പാച്ചസ് ഇല്ലാതാക്കുന്നു. ഇത് ഒരാഴ്ച കൊണ്ട് തന്നെ മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

മുഖം ക്ലീന്‍ ചെയ്യുന്നതിന്

മുഖം ക്ലീന്‍ ചെയ്യുന്നതിന്

മുഖത്തിന് ക്ലീന്‍ ചെയ്യുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്.ഒരു കപ്പ് ബേക്കിംഗ് സോഡയും ഉരുളക്കിഴങ്ങ് നീരും ആണ് ഇതിന് വേണ്ട വസ്തുക്കള്‍. കണ്ണിനു താഴെയുള്ള കറുപ്പ് മുഖത്തെ കറുത്ത പുള്ളികള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. ഉരുളക്കിഴങ്ങ് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. അതിനു ശേഷം ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മസ്സാജ് ചെയ്യുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനേയും ചെറുക്കുന്നു. എല്ലാ വിധത്തിലും സൗന്ദര്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.

 വീര്‍ത്ത കണ്ണുകള്‍

വീര്‍ത്ത കണ്ണുകള്‍

നമ്മുടെ മുഖത്തുള്ള മാറ്റം പെട്ടെന്ന് തിരിച്ചറിയുന്നത് മുഖത്താണ്. കാരണം കണ്ണിന്റെ വീക്കവും കണ്ണ ഇടുങ്ങി നില്‍ക്കുന്നതും കണ്ണിനു താഴെയുള്ള കറുപ്പും എല്ലാം പല വിധത്തിലാണ് സൗന്ദര്യത്തെ ബാധിക്കുന്നത്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിന് ഉരുളക്കിഴങ്ങ് നീര് പല വിധത്തിലാണ് സഹായിക്കുന്നത്. ഏത് വിധത്തിലും ഇത് ചര്‍മ്മത്തിന് വില്ലനായി മാറുന്ന അവസ്ഥക്ക് ഉടനേ തന്നെ പരിഹാരം കാണുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

അല്‍പം ഉരുളക്കിഴങ്ങ് നീര് കണ്ണിനു ചുറ്റും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിട്ടോളം തുടരുക. ഇത്തരത്തില്‍ ചെയ്ത ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് മുഖത്ത് നിന്ന് അത് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിനും ആരോഗ്യത്തിനും കണ്ണുകളുടെ തിളക്കത്തിനും സഹായിക്കുന്നു. ഏത് വിധത്തിലും ഉരുളക്കിഴങ്ങ് നീര് പാര്‍ശ്വഫലങ്ങളില്ലാത്ത ഒന്നാണ്.

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ് നീര്. നല്ലൊരു ആസ്ട്രിജന്റ് ആയി ഉരുളക്കിഴങ്ങ് നീര് പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ എന്തുകൊണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഉരുളക്കിഴങ്ങ് നീര് മുള്‍ട്ടാണി മിട്ടിയുമായി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുള്‍ട്ടാണി മിട്ടി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഉരുളക്കിഴങ്ങും മുള്‍ട്ടാണി മിട്ടിയും നല്ല കോംപിനേഷന്‍ തന്നെയാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നല്‍കുന്നു. ഏത് വിധത്തിലും സൗന്ദര്യത്തിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും മികച്ച് നില്‍ക്കുന്നതാണ് ഇത്.

English summary

Top five potato juice recipe for beautiful skin

Is your skin look dull. Mix potato juice with baking soda and apply it on your skin to get flawless skin.
Story first published: Friday, May 18, 2018, 10:42 [IST]
X
Desktop Bottom Promotion