For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

50 കടന്നാലും ആണിന് ചെറുപ്പം

|

പ്രായം ശരീരത്തെ മാത്രമല്ല, മനസിനേയും തളര്‍ത്തുന്ന ഒന്നാണ്. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും പ്രായക്കുറവ് തോന്നണമെന്നതാണ് ആരും ആഗ്രഹിയ്ക്കുക. ഇതിനു വേണ്ടിയാണ് തല നരയ്ക്കുമ്പോ്ള്‍ ഡൈ അടക്കമുളള പരിപാടികളിലേയ്ക്കു തിരിയുന്നതും. ചെറുപ്പമാകാന്‍ എന്നു വേണം, പറയാന്‍.

പുരുഷന്മാര്‍ക്കു ശരീരത്തില്‍ പ്രായക്കൂടുതല്‍ ചര്‍മത്തിലും മുടിയിലും മാത്രമല്ല, മസിലുകള്‍ അയയുക, പുരുഷശേഷി കുറയുക തുടങ്ങിയ വിധങ്ങൡും പ്രത്യക്ഷപ്പെടും.

എന്നാല്‍ ചില പ്രത്യേക ചിട്ടകള്‍ ശ്രദ്ധിച്ചാല്‍ 50 കടന്നാലും ചെറുപ്പമായിരിയ്ക്കാന്‍ സാധിയ്ക്കുക തന്നെ ചെയ്യും. ചില അടിസ്ഥാന കാര്യങ്ങള്‍ ഇതിനായി ചെയ്യണമെന്നു മാത്രം

 മുടി

മുടി

മുടി പ്രായകുറവ്‌ തോന്നിപ്പിക്കുന്നതില്‍ ഹെയര്‍സ്റ്റൈലിന്റെ പങ്ക്‌ വളരെ വലുതാണ്‌. ഏത്‌ തരം ഹെയര്‍സ്റ്റൈല്‍ വേണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍ കഴിയില്ല കാരണം ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിയും മുടിയുടെ രീതിയും വ്യത്യസ്‌തമായിരിക്കും. പൊതു നിയമം എന്തെന്നാല്‍ മുടിയുടെ നീളം കുറച്ച്‌ , നന്നായി ഷേവ്‌ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ ചെറുപ്പം തോന്നുമെന്നാണ്‌. നരച്ച മുടി കാണാതിരിക്കാന്‍ മുടി കറപ്പിക്കുന്നതും പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും.

ആഹാരവും ചര്‍മ്മസംരക്ഷണവും

ആഹാരവും ചര്‍മ്മസംരക്ഷണവും

ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും മാത്രമല്ല വ്യായാമവും പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും ശരീര ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്‌. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തം ലഭ്യമാക്കും. അതുകൊണ്ട്‌ ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പതിവായി വ്യയാമം ചെയ്യണം.

ഒലിവ്‌ എണ്ണ

ഒലിവ്‌ എണ്ണ

ശുദ്ധമായ ഒലിവ്‌ എണ്ണയില്‍ ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ ചര്‍മ്മത്തെ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കും. നമ്മുടെ ചര്‍മ്മത്തിന്‍മേല്‍ സൂര്യപ്രകാശത്തിന്റെ ഓക്‌സിഡൈസിങ്‌ ബാധിക്കാതിരിക്കാന്‍ ഇത്‌ സഹായിക്കും. കൂടുതല്‍ ചര്‍മ്മകോശങ്ങള്‍ നശിക്കാനും ചര്‍മ്മ കോശങ്ങളുടെ കട്ടി കുറയാനും അതുവഴി വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കൂട്ടാനും ഓക്‌സിഡേഷന്‍ കാരണമാകും. ഒലിവ്‌ എണ്ണ പുരട്ടുന്നത്‌ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുകയും ചര്‍മ്മം നശിക്കുന്നത്‌ തടയുകയും ചെയ്യും.

സ്‌ട്രോബെറി, ആപ്പിള്‍

സ്‌ട്രോബെറി, ആപ്പിള്‍

സ്‌ട്രോബെറി, ആപ്പിള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മുഖലേപനം പുരട്ടുന്നത്‌ മുഖ ചര്‍മ്മം പുഷ്ടിപ്പെടാന്‍ സഹായിക്കും. ഇതിനായി അര കഷ്‌ണം ആപ്പിളും അഞ്ച്‌ സ്‌ട്രോബെറിയും ചേര്‍ത്ത്‌ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക.മിശ്രിതത്തിന്‌ കട്ടി കിട്ടാന്‍ അല്‍പം കടലമാവ്‌ കൂടി ചേര്‍ക്കുക. ആഴ്‌ചയില്‍ ഒരിക്കല്‍ ഈ മിശ്രിതം മുഖത്ത്‌ പുരട്ട്‌ 30 മിനുട്ട്‌ ഇരിക്കുന്നത്‌ പാടുകള്‍, ചുളിവ്‌, വരകള്‍, എന്നിവ മാറ്റി മുഖം വൃത്തിയുള്ളതാക്കാന്‍ സഹായിക്കും.

മുട്ട, മത്സ്യം

മുട്ട, മത്സ്യം

മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കും. ഇവ പഴയ ചര്‍മ്മ കോശങ്ങളുടെ തകരാറുകള്‍ മാറ്റുകയും ചര്‍മ്മം അയഞ്ഞ്‌ തൂങ്ങുന്നത്‌ തടയുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ചെറി, ബെറി, തക്കാളി, വെളുത്തുളളി പോലുള്ളവ ചര്‍മ്മങ്ങളിലെ പാടുകള്‍ നീക്കി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും

ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും

ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും മാത്രമല്ല വ്യായാമവും പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും ശരീര ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്‌. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തം ലഭ്യമാക്കും. അതുകൊണ്ട്‌ ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പതിവായി വ്യയാമം ചെയ്യണം.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

നടത്തം, സൈക്ലിങ്‌, നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടാന്‍ സഹായിക്കും. നിത്യവും വ്യായാമം ചെയ്യുന്നതിലൂടെ ഏത്‌ പ്രായത്തിലും ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ കഴിയും.

പുകവലി

പുകവലി

അമ്പതുകളിലും ചെറുപ്പം നിലനിര്‍ത്തണമെന്ന്‌ നിങ്ങള്‍ക്ക്‌ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ പുകവലി ഒഴിവാക്കണം. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള ഹാനികരമായ സംയുക്തങ്ങള്‍ ശരീരത്തിന്‌ ദോഷം ചെയ്യും. ഇത്‌ ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മദ്യപിക്കുന്നതും ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ നിന്നും നനവ്‌ അകറ്റി പരുപരുത്തതാക്കുകയും ചെയ്യും.

 തക്കാളി നീര്‌

തക്കാളി നീര്‌

ആന്റി ഓക്‌സിഡന്റ്‌ , വിറ്റാമിന്‍ എ, സി ,കെ എന്നിവ ചര്‍മ്മത്തിന്‌ ലഭ്യമാകാന്‍ തക്കാളി കഴിക്കുന്നതും തക്കാളി നീര്‌ മുഖത്ത്‌ പുരട്ടുന്നതും നല്ലതാണ്‌. ഇത്‌ മുഖത്തിന്‌ തിളക്കം നല്‍കും.

വെള്ളരിക്ക

വെള്ളരിക്ക

ചര്‍മ്മ കോശങ്ങള്‍ക്ക്‌ അയവ്‌ നല്‍കാന്‍ വെള്ളരിക്ക സഹായിക്കും. ആഴ്‌ചയില്‍ ഒരിക്കല്‍ തണുത്ത വെള്ളരിക്ക കഷ്‌ണം കണ്ണുകള്‍ക്ക്‌ മുകളിലും മുഖത്തും വയ്‌ക്കുന്നത്‌ കറുത്ത വലയങ്ങള്‍, കണ്ണ്‌ ചീര്‍ക്കല്‍ എന്നിവ അകറ്റി മുഖചര്‍മ്മം മനോഹരമാക്കാന്‍ സഹായിക്കും.

സൂര്യ രശ്‌മികള്‍

സൂര്യ രശ്‌മികള്‍

ചര്‍മ്മത്തിന്‌ പ്രായം തോന്നിപ്പിക്കുന്ന കാരണങ്ങളില്‍ ഒന്ന്‌ സൂര്യനാണന്നാണ്‌ കരുതുന്നത്‌. ഹാനികരമായ സൂര്യ രശ്‌മികള്‍ ചര്‍മ്മത്തില്‍ നിന്നും നനവ്‌ വലിച്ചെടുക്കുകയും നിറംനഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. ചര്‍മ്മകോശങ്ങള്‍ നശിക്കുന്നത്‌ ചര്‍മ്മാര്‍ബുദത്തിന്‌ കാരണമാകും. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്‌ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ മുഖത്തും മറ്റും പുരട്ടുക. വേനല്‍ക്കാലത്ത്‌ ചര്‍മ്മം നശിക്കാതിരിക്കാന്‍ പ്രത്യേക സംരക്ഷണം നല്‍കണം. പുറത്തിറങ്ങുമ്പോള്‍ കൈ പൂര്‍ണമായി മൂടുന്ന വസ്‌ത്രങ്ങള്‍ ധരിക്കുക, തൊപ്പിയും സണ്‍ഗ്ലാസ്സുകളും വയ്‌ക്കുക.

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ശരീരത്തിലെ കോശങ്ങളുടെ നാശം തടയുന്ന സംയുക്തമാണ്‌ ആന്റി ഓക്‌സിഡന്റുകള്‍. പ്രായമാകുന്ന പ്രക്രിയ സാവധാനത്തിലാക്കുകയും ചര്‍മ്മത്തില്‍ അകാല വാര്‍ദ്ധക്യത്തിന്റെ ഭാഗമായി ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ തടയുകയും ചെയ്യും. അതിനാല്‍ ശരീരത്തിന്റെ ബലത്തിനും ചെറുപ്പത്തിനും ആന്റിഓക്‌സിഡന്റ്‌ നിറഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നതില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ക്രീമുകളും വിപണിയില്‍ ലഭ്യമാകും. ഇവ കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്താനും സഹായിക്കും.

Read more about: skincare beauty
English summary

Tips For Men To Keep The Body Ever young

Tips For Men To Keep The Body Ever young, Read more to know about,
X
Desktop Bottom Promotion