ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താം

Posted By:
Subscribe to Boldsky

പ്രായമാവുക എന്നത് പ്രകൃതി നിയമമാണ്. ഓരോ ദിവസം ചെല്ലുന്തോറും നമുക്കെല്ലാം പ്രായമേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്റെ ക്ഷീണവും പ്രകടമായ മാറ്റങ്ങളും ശരീരത്തില്‍ കാണിക്കണം എന്ന് ആര്‍ക്കും ആഗ്രഹമില്ല. പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് വാര്‍ദ്ധക്യത്തെ ശരീരത്തിലേക്ക് കൂടി വിളിച്ച് വരുത്തുന്നത്.

ചര്‍മത്തിന് പ്രായക്കുറവ് തോന്നിയ്ക്കുകയെന്നത് സൗന്ദര്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിന് പല ഘടകങ്ങളുണ്ട്. ചര്‍മത്തിന്റെ മൃദുത്വം, ചുളിവു വീഴാത്ത ചര്‍മം എന്നിങ്ങനെ പോകുന്നു ഇത്തരം ഘടകങ്ങള്‍.

പല കാര്യങ്ങളും ചര്‍മസൗന്ദര്യം കെടുത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുണ്ട്. ഇതില്‍ അന്തരീക്ഷമലിനീകരണം മുതല്‍ സ്‌ട്രെസ്, ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ചര്‍മസൗന്ദര്യവും ഭക്ഷണവും തമ്മില്‍ പ്രധാന പങ്കുണ്ട്. പ്രത്യേകിച്ചും പച്ചക്കറികളും പഴവര്‍ഗങ്ങളും. ഇവ ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്നാണ്.

ചര്‍മത്തിന്റെ മൃദുത്വത്തിനും നിറത്തിനുമെല്ലാം സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ഇതിലെ വൈറ്റമിനുകളും ധാതുക്കളും മുഖസൗന്ദര്യത്തിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായകമാകുകയും ചെയ്യുന്നു. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഭക്ഷണങ്ങള്‍.

ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ, ഇതില്‍ ഭക്ഷണം മാത്രമല്ല, മറ്റു ചില സിംപിള്‍ വിദ്യകളും ഉള്‍പ്പെടുന്നു. അടിസ്ഥാനപരമായി ചെയ്യേണ്ട ചിലത്.

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു

കരോട്ടിനോയിഡ് ലൂട്ടെയ്ന്‍ അടങ്ങിയ ലൈക്കോപിന്‍ മുട്ടയുടെ മഞ്ഞക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ എല്ലാപ്രശ്‌നത്തിനും പരിഹാരമാകും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് മുന്നില്‍. ഇത് അകാല വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. ഫ്രക്കിള്‍സ്, മുഖത്തെ പാടുകള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നു.

ചുവന്ന ക്യാപ്‌സിക്കം

ചുവന്ന ക്യാപ്‌സിക്കം

റെഡ് ബെല്‍ മുളകുകളില്‍ 200 ശതമാനം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് ചര്‍മത്തെ സംരക്ഷിക്കും. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം.

ക്യാരറ്റ്

ക്യാരറ്റ്

കരോട്ടിനോയിഡും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ചര്‍മസംരക്ഷണത്തിന് ഉത്തമമാണ്. ക്യാരറ്റ് ജ്യൂസ് എന്നും കുടിക്കുക.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ സി അടങ്ങിയ മറ്റൊരു പച്ചക്കറി വര്‍ഗമാണ് ബ്രൊക്കോളി. ഇത് നിങ്ങളുടെ ചര്‍മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം നല്‍കും. വരണ്ട ചര്‍മത്തില്‍ നിന്നും നിങ്ങളെ സംരക്ഷിച്ചു നിര്‍ത്തും.

ചീര

ചീര

ചീര നിങ്ങളുടെ ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. ധാരാളം പോഷകമൂല്യങ്ങളുള്ള ഒന്നാണ് ചീര. വൈറ്റമിന്‍ സി, ഇ, ഫൊളേറ്റ്, കരോട്ടിനോയിഡ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു.

സ്‌ട്രോബറി, തക്കാളി

സ്‌ട്രോബറി, തക്കാളി

സ്‌ട്രോബറി, തക്കാളി തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ സഹായിക്കുന്നവയാണ്. സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുവാനും അങ്ങനെ പ്രായം തോന്നുന്നത് കുറയാനും സഹായിക്കും. തക്കാളിയാകട്ടെ ചര്‍മം മൃദുവാകാനും തിളങ്ങാനും സഹായിക്കും.

വെള്ളം

വെള്ളം

വെള്ളം ധാരാളം കുടിയ്ക്കണം. ചര്‍മാരോഗ്യത്തിന് ഇത് പ്രധാനമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.

 തൈര്

തൈര്

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് തൈര്. തൈരിലാകട്ടെ കുറഞ്ഞ കലോറിയാണ് ഉള്ളത്. ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തൈര്.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഭക്ഷണ ശീലത്തില്‍ ധാന്യങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അകാല വാര്‍ദ്ധക്യത്തിനും പരിഹാരം നല്‍കുന്നു.

കോര

കോര

കോര എന്ന ഒരു തരം മത്സ്യം കഴിക്കുന്നത് നിങ്ങലുടെ ചര്‍മത്തിന് ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡ് നിങ്ങളുടെ ചര്‍മ കോശങ്ങളിലെ ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. വറുത്തും കറിവച്ചും എല്ലാം ഈ മത്സ്യം കഴിക്കാം.

പപ്പായ

പപ്പായ

വൈറ്റമിന്‍ സി കൂടിയ തോതില്‍ അടങ്ങിയ പപ്പായ നിങ്ങലുടെ ചര്‍മ സൗന്ദര്യത്തിന് അത്യുത്തമമാണ്. സൂര്യപ്രകാശം ഏറ്റ് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നീക്കം ചെയ്ത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കി നിര്‍ത്താന്‍ പപ്പായയ്ക്ക് സാധിക്കും. ക്യാന്‍സര്‍ രോഗത്തെയും പ്രതിരോധിക്കാം.

ആവക്കാഡോ

ആവക്കാഡോ

വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ആവക്കാഡോ. ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു. ആവക്കാഡോയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ സഹായിക്കുന്നതിനും ആവക്കാഡോ നല്ലതാണ്.

സോയ

സോയ

സോയ കൊണ്ടുണ്ടാക്കുന്ന പാലില്‍ കൂടിയ തോതില്‍ ഐസോഫ്‌ളേവോനസ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മത്തിന് നല്ല ഗുണം നല്‍കും.

നട്‌സ്

നട്‌സ്

നട്‌സ് ആണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. ഇതിലുള്ള വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും പ്രായാധിക്യത്തെ പിടിച്ച് കെട്ടുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. മാത്രമല്ല സൗന്ദര്യത്തേയും സംരക്ഷിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വിറ്റാമിനുകളുടെയും മിനറലുകളുടെയും ശേഖരമാണ് തേങ്ങാപ്പാല്‍. ചര്‍മ്മത്തിന് നനവ് നല്കാനും, മൃദുവും, മാംസളവും, സൗമ്യതയുമുള്ളതാക്കി നിലനിര്‍ത്താനും തേങ്ങാപ്പാലിന് കഴിവുണ്ട്. ചിരവിയ തേങ്ങയില്‍ നിന്ന് പാല്‍ പിഴിഞ്ഞെടുക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

റോസ് വാട്ടറിന് ചര്‍മ്മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. സങ്കോചിപ്പിക്കാനുള്ള ഇതിന്‍റെ കഴിവ് ചര്‍മ്മത്തിന് മുറുക്കം നല്കും. ഇത് ചര്‍മ്മത്തിന് ഉറപ്പു നല്കുകയും കണ്ണുകള്‍ക്കടിയിലെ ചീര്‍ക്കല്‍ മാറ്റുകയും ചെയ്യും. 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ 3-4 തുള്ളി ഗ്ലിസറിനും, അര ടീസ്പൂണ്‍ നാരങ്ങ നീരുമായും ചേര്‍ക്കുക. ഈ മിശ്രിതം ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് തേക്കുക. ഇതല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ ഒരോ സ്പൂണ്‍ വീതം തൈരും തേനുമായി കലര്‍ത്തുക. ഇത് അരച്ച വാഴപ്പഴത്തിലേക്ക് ചേര്‍ത്ത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക

Read more about: beauty skincare
English summary

Tips To Get Evergreen Skin Fore ever

Tips To Get Evergreen Skin Fore ever, read more to know about,