For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മം അയഞ്ഞാൽ ദൃഢമാക്കാം

|

അഭിനന്ദനങ്ങൾ! മാനസ്സികമായും ശാരീരികമായും ത്യാഗമനോഭാവത്തോടെ പ്രയത്‌നിച്ച് കുറച്ച് വലിപ്പം കുറയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു! പക്ഷേ കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ടിരിക്കുന്നതും അത് അയഞ്ഞുതൂങ്ങുന്നതുമാണ്.

g

വളരെ വേഗം നിങ്ങൾ ശരീരഭാരം കുറയ്ക്കുകയും, സ്വാഭാവികമായ വലിപ്പത്തിലേക്ക് തിരികെവരാൻ ചർമ്മത്തിന് ആവശ്യമായ സമയം ലഭിച്ചില്ല എന്നതുമാണ് അതിന്റെ അർത്ഥം. ശരീരഭാരം കുറച്ചുകഴിഞ്ഞപ്പോൾ അയഞ്ഞ ചർമ്മം ഉണ്ടായിരിക്കുന്നു! അടിയന്തിരമായ ശ്രദ്ധ ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്.

 ഭാരനഷ്ടം നേടിക്കഴിയുമ്പോൾ ചർമ്മം അയയുന്നത് എന്തുകൊണ്ടാണ്?

ഭാരനഷ്ടം നേടിക്കഴിയുമ്പോൾ ചർമ്മം അയയുന്നത് എന്തുകൊണ്ടാണ്?

ചർമ്മത്തിന് കീഴിൽ ഒരു കൊഴുപ്പുപാളിയുണ്ട്. അതിനുകീഴിൽ മാംസപേശികളുടെ പാളിയാണ്. ഭാരനഷ്ടം നേടിത്തുടങ്ങുമ്പോഴാണ് ചർമ്മം അയയാൻ തുടങ്ങുന്നത്. പുതിയ കൊഴുപ്പുകോശങ്ങളെ സഹായിക്കുന്നതിനായി ചർമ്മത്തിന് വലിഞ്ഞ് നെടുകേണ്ടതുണ്ട്. അപ്പോൾ ചർമ്മത്തിനടിയിൽ പൊള്ളയായ ഭാഗം പ്രത്യക്ഷപ്പെടും. അതുകൊണ്ടാണ് ചർമ്മം അയഞ്ഞുതൂങ്ങുന്നതായി കാണപ്പെടുന്നത്.

 ശരീരത്തിൽ എപ്പോഴും ജലാംശം ഉണ്ടായിരിക്കണം

ശരീരത്തിൽ എപ്പോഴും ജലാംശം ഉണ്ടായിരിക്കണം

കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം ദിവസവും കുടിക്കുക. അത് നിങ്ങളുടെ ചർമ്മത്തെ വലിച്ച് മുറുക്കുന്നതിനും, ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കും. ശരീരഭാരം കുറയ്ക്കുവാനും, ഭാരനഷ്ടത്തിനുശേഷം ചർമ്മത്തെ ദൃഢീകരിക്കുവാനും, ആരോഗ്യം തുടിക്കുന്ന ഒരു ശരീരം മൊത്തത്തിൽ വാർത്തെടുക്കുവാനും ആഗ്രഹിക്കുന്ന വ്യക്തികൾക്കുള്ള നൈസർഗ്ഗികമായ ഒരു ജീവാമൃതമാണ് വെള്ളം.

ഭാരനഷ്ടം സാവധാനത്തിൽ നേടുക

ഭാരനഷ്ടം സാവധാനത്തിൽ നേടുക

ഭാരം കുറയ്ക്കുന്നതിനുവേണ്ടി നിയന്ത്രിതമായ രീതിയിൽ ഭക്ഷണചര്യ പാലിക്കുകയും, വ്യായാമം അവലംബിക്കുകയും ചെയ്യുമ്പോൾ, സമയമെടുത്ത് സാവധാനമാണ് ഭാരം കുറയുന്നതെന്ന് തീർച്ചയുണ്ടായിരിക്കണം. ആരംഭത്തിൽ നന്നായി പ്രവർത്തിക്കുന്നതും യാഥാർത്ഥത്തിൽ വിചിത്രവുമായ രീതിയിലുള്ള ഭക്ഷണചര്യ അവലംബിക്കുവാൻ ആളുകൾ പലപ്പോഴും ശ്രമിക്കാറുണ്ട്.

എന്നാൽ ക്രമേണ അത് ഹാനികരമാകും എന്ന കാര്യം തീർച്ചയാണ്. ശരീരഭാരം നഷ്ടപ്പെടുന്നതിന്റെയും സുദൃഢമായ പേശികൾ നേടിയെടുക്കുന്നതിന്റെയും മുഖ്യ ഘടകങ്ങൾ പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക, ഉചിതമായ വ്യായാമങ്ങൾ സ്ഥിരമായി പരിശീലിക്കുക എന്നിവയാണ്. സാവധാനമാണ് നിങ്ങൾ ശരീരഭാരം നേടിയെടുക്കുന്നതെങ്കിൽ, ചുരുങ്ങിവരുവാനുള്ള സമയം ചർമ്മത്തിന് ലഭിക്കും. വേഗത്തിലുള്ള ഭാരനഷ്ടത്തിൽ അത് സംഭാവ്യമല്ല. സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ പ്രായംതോന്നാൻ അത് കാരണമാകും.

നല്ല ഭക്ഷണം കഴിക്കുക

നല്ല ഭക്ഷണം കഴിക്കുക

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണചര്യയിൽ കലോറിരഹിതമായ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. കാലെ, സെലറി, കൊഴുപ്പില്ലാത്ത മാംസം, മത്സ്യം, ചീര തുടങ്ങിയവ ഭക്ഷിക്കണം.

കുറച്ച് ഭാരം കുറഞ്ഞശേഷവും ആരോഗ്യദായകമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുക. പഴങ്ങൾ ഭക്ഷിക്കുക, പഴച്ചാറുകൾ കുടിക്കുക, പോഷകഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയവ ശീലമാക്കണം. കാർബോഹൈഡ്രേറ്റും നല്ല കൊഴുപ്പും ചെറിയ അളവിൽ ആവശ്യമാണ്.

 പഴവർഗ്ഗങ്ങൾ

പഴവർഗ്ഗങ്ങൾ

പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ഏറ്റവും അനുയോജ്യം. മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും ഭാരനഷ്ടത്തിനുശേഷം ചർമ്മത്തെ ദൃഢീകരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ജീവകങ്ങൾ, ധാതുക്കൾ, നാരുഘടകങ്ങൾ തുടങ്ങിയവയോടൊപ്പം നൈസർഗ്ഗികമായ പഞ്ചസാര ഘടകങ്ങളും പഴവർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്നു.

ബെറികൾ, മുന്തിരി, നേന്ത്രപ്പഴം, പപ്പായ, കിവി പഴം, തണ്ണിമത്തൻ, കസ്തൂരിമത്തൻ, മാമ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവ ഭക്ഷിക്കാം. പഴവർഗ്ഗങ്ങൾ കഴിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്, അല്ലെങ്കിൽ വ്യായാമാനന്തരം. ലഘുഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോഴെല്ലാം പഴച്ചാറ് ഉണ്ടാക്കി കഴിക്കുന്നത് നന്നായിരിക്കും.

 പച്ചക്കറികൾ

പച്ചക്കറികൾ

പച്ചക്കറികൾ പോഷകസമ്പുഷ്ടമാണ്. എല്ലാ ദിവസവും മൂന്ന് മുതൽ നാല് ഇനം പച്ചക്കറികളെങ്കിലും കഴിക്കുവാൻ ശ്രമിക്കുക. സാൻഡ്‌വിച്, സലാഡ്, ജൂസ് എന്നിങ്ങനെയുള്ള രൂപത്തിൽ പച്ചക്കറി ആഹരിക്കാം. സസ്യഭക്ഷണത്തെ കൂടുതൽ ആസ്വാദ്യകരമാക്കാൻ കോഴിയിറച്ചി, മത്സ്യം തുടങ്ങിയവ ഉൾപ്പെടുത്താം.

ചൂടാക്കുന്നതിലൂടെ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മപോഷകങ്ങൾ നഷ്ടമാകും. അതിനാൽ സംസ്‌കരിക്കാത്ത പച്ചക്കറികൾ കഴിക്കുന്നതാണ് ഉത്തമം. അങ്ങനെ എല്ലാ പോഷകങ്ങളും ശുദ്ധമായ രൂപത്തിൽ ശരീരത്തിന് ലഭ്യമാകും. സംസ്‌കരിക്കാതെയാണ് പച്ചക്കറികൾ കഴിക്കുന്നതെങ്കിൽ, വളരെ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം.

 മാംസ്യം

മാംസ്യം

സസ്യാഹാരിയായ വ്യക്തിയാണ് താങ്കളെങ്കിൽ, പരിപ്പുകൾ, പയറുകൾ, സോയ, കടലകൾ തുടങ്ങിയവയിൽനിന്നും ആവശ്യത്തിന് മാംസ്യം നേടിയെടുക്കുക. മാംസാഹാരം ഭക്ഷിക്കുന്ന വ്യക്തിയാണെങ്കിൽ, സസ്യാഹാരത്തിൽനിന്നുള്ള മാംസ്യത്തോടൊപ്പം മത്സ്യം, ചിക്കൻ തുടങ്ങിയ കൊഴുപ്പുകുറഞ്ഞ മാംസാഹാരവും തിരഞ്ഞെടുക്കാം.

English summary

tighten skin after weight loss

After loosing your weight your skin may loose its elasticity , here are some tips to get it back.
Story first published: Wednesday, August 22, 2018, 7:41 [IST]
X
Desktop Bottom Promotion